For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാപമോചനം, സൂര്യഭഗവാന്റെ അനുഗ്രഹം; രഥ സപ്തമി ആരാധനയുടെ പ്രാധാന്യമിത്

|

ഹിന്ദു വിശ്വാസപ്രകാരം മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏഴാം ദിവസം സൂര്യദേവനെ ആരാധിക്കുന്നു. രഥ സപ്തമി, അചല സപ്തമി, മാഘ സപ്തമി, സൂര്യ ജയന്തി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രഥസപ്തമി നാളില്‍, സൂര്യദേവനെ ആരാധിക്കുന്നതോടൊപ്പം പുണ്യനദികളില്‍ കുളിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതും ശുഭമാണ് എന്ന ഒരു വിശ്വാസവുമുണ്ട്. ഈ ദിവസം അനുഷ്ഠാനപരമായ വ്രതം ആചരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സന്താന സൗഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ലക്ഷ്മിയുടെ അനുഗ്രഹവും ലഭിക്കുന്നു. ഈ വര്‍ഷത്തെ രഥ സപ്തമി ഫെബ്രുവരി 7ന് തിങ്കളാഴ്ചയാണ് വരുന്നത്. രഥ സപ്തമി ആരാധനയുടെ പ്രാധാന്യവും സൂര്യദേവനെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: വ്യാഴദോഷത്തിന് ലാല്‍കിതാബില്‍ പറയും പ്രതിവിധി ഇത്Most read: വ്യാഴദോഷത്തിന് ലാല്‍കിതാബില്‍ പറയും പ്രതിവിധി ഇത്

രഥ സപ്തമി 2022

രഥ സപ്തമി 2022

അചല സപ്തമി - 2022 ഫെബ്രുവരി 7 തിങ്കളാഴ്ച

അചല സപ്തമിയില്‍ സ്‌നാന മുഹൂര്‍ത്തം - രാവിലെ 05.22 മുതല്‍ 07.06 വരെ

ദൈര്‍ഘ്യം - 01 മണിക്കൂര്‍ 44 മിനിറ്റ്

അചല സപ്തമി നാളില്‍ അരുണോദയം - രാവിലെ 06.41

അചല സപ്തമിയിലെ സൂര്യോദയം - രാവിലെ 07.06

സപ്തമി തീയതി ആരംഭം - 07 ഫെബ്രുവരി പുലര്‍ച്ചെ 04.37 മുതല്‍

സപ്തമി തീയതി അവസാനം - ഫെബ്രുവരി 08 രാവിലെ 06.15 വരെ

രഥ സപ്തമി പ്രാധാന്യം

രഥ സപ്തമി പ്രാധാന്യം

രഥ സപ്തമി നാളില്‍ അരുണോദയയില്‍ കുളിക്കണം. സൂര്യോദയത്തിന് മുമ്പുള്ള നാല് മണിക്കൂര്‍ കാലഘട്ടം പ്രബലമാണ്. അരുണോദയ സമയത്ത് സൂര്യോദയത്തിന് മുമ്പ് കുളിക്കുന്നത് എല്ലാവിധ രോഗങ്ങളില്‍ നിന്നും ആശ്വാസം നല്‍കുന്നു. അചല അല്ലെങ്കില്‍ രഥ സപ്തമിയെ ആരോഗ്യ സപ്തമി എന്നും വിളിക്കുന്നു. ദാന-പുണ്യ പ്രവൃത്തികള്‍ക്ക് സൂര്യഗ്രഹണം പോലെ രഥ സപ്തമിയും വളരെ അനുകൂലമായ ദിവസമാണ്. ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യഭഗവാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്താല്‍ എല്ലാത്തരം പാപങ്ങളില്‍ നിന്നും മുക്തി നേടാം. അറിഞ്ഞോ അറിയാതെയോ വാക്ക് കൊണ്ടും ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഇപ്പോഴത്തെ ജന്മത്തിലും മുന്‍ ജന്മങ്ങളിലും ചെയ്ത ഏഴുതരം പാപങ്ങളില്‍ നിന്ന് മോചനം നേടിത്തരാന്‍ ഈ ദിവസം സൂര്യദേവ ആരാധന കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

Most read:2022 ഫെബ്രുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:2022 ഫെബ്രുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

രഥ സപ്തമി 2022 പൂജാവിധി

രഥ സപ്തമി 2022 പൂജാവിധി

രഥസപ്തമി നാളില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ പൂജയ്ക്കായി എഴുന്നേറ്റ് കുളിക്കുന്ന വെള്ളത്തില്‍ ഗംഗാജലം കലര്‍ത്തി കുളിക്കുക. അതിനുശേഷം, സൂര്യദേവന് വെള്ളം സമര്‍പ്പിക്കുകയും സൂര്യ കവചം, സൂര്യ സ്‌തോത്രം, ആദിത്യ ഹൃദയ സ്‌തോത്രം അല്ലെങ്കില്‍ സൂര്യ ബീജ മന്ത്രം മുതലായവ ജപിക്കുകയും ചെയ്യുക. ഈ ദിവസം സൂര്യദേവന് വിളക്ക് ദാനം ചെയ്യുന്നതും ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍ ഉപ്പും എണ്ണയും കഴിക്കരുത്.

രഥ സപ്തമി ദിനത്തില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

രഥ സപ്തമി ദിനത്തില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

* വേദപ്രകാരം രഥസപ്തമി ദിനത്തില്‍ ഉപ്പ് കഴിക്കരുത്. ഈ ദിവസം ഉപ്പ് ദാനം ചെയ്യുന്നത് ഐശ്വര്യപ്രദമാണെന്ന്് പറയപ്പെടുന്നു.

* ജ്യോതിഷ പ്രകാരം അചല സപ്തമി നാളില്‍ പശുവിന് ശര്‍ക്കര തീറ്റുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു.

* ഈ ദിവസം നിങ്ങള്‍ വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍, സാധ്യമെങ്കില്‍ പുണ്യനദിയില്‍ കുളിക്കുക. നദിയില്‍ കുളിക്കാന്‍ കഴിയില്ലെങ്കില്‍ ഗംഗാജലം വെള്ളത്തില്‍ കലക്കിയും കുളിക്കാം.

* ഈ ദിവസം നിങ്ങള്‍ ഗജേന്ദ്ര മോക്ഷവും ആദിത്യ ഹൃദയ സ്‌തോത്രവും പാരായണം ചെയ്യാം.

* കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കേണ്ടതാണ്.

* ഈ ദിവസം കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഈ ദിവസം ശുഭകരമായി കണക്കാക്കപ്പെടുന്നു.

* സൂര്യ ജയന്തി ദിനത്തില്‍ മാംസവും മദ്യവും കഴിക്കരുത്.

Most read:ഫെബ്രുവരിയിലാണോ നിങ്ങള്‍ ജനിച്ചത് ? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇതാണ്Most read:ഫെബ്രുവരിയിലാണോ നിങ്ങള്‍ ജനിച്ചത് ? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇതാണ്

English summary

Ratha Saptami 2022 Date, Time, Puja Vidhi, Significance And Rituals in Malayalam

The day of Ratha Saptami is celebrated as the birth anniversary of Sun God. Let us know what is the auspicious time, worship method, rules and remedies for worshiping Sun God on Rath Saptami.
Story first published: Monday, February 7, 2022, 9:19 [IST]
X
Desktop Bottom Promotion