Rath Yatra 2023: ജഗന്നാഥനെ ഈ ദിനത്തില്‍ രാശിപ്രകാരം പ്രാര്‍ത്ഥിക്കൂ: ജീവിത തടസ്സവും പ്രയാസവും മാറും

പുരാതന വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് പുരി ജഗന്നാഥ ക്ഷേത്രം എന്ന് നമുക്കറിയാം. ജഗന്നാഥന്‍ അഥവാ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പുരി ജഗന്നാഥ രഥയാത്ര നടക്കുന്നത്. ഉത്സവത്തോട് അനുബന്ധിച്ചാണ് രഥ യാത്ര സംഘടിപ്പിക്കുന്നത്. കൃഷ്ണന്‍, ബലരാമന്‍, സുഭദ്ര എന്നിവര്‍ക്കുള്ള മൂന്ന് രഥങ്ങളാണ് ഈ ദിനത്തിലെ പ്രത്യേകത. ആഷാഢ ശുക്ലപക്ഷത്തിന്റെ രണ്ടാം തിഥിയിലാണ് രഥയാത്ര സംഘടിപ്പിക്കുന്നത്.

ജൂണ്‍ 20-ന് ഈ പ്രാവശ്യത്തെ രഥ യാത്ര ആരംഭിച്ച് കഴ്ിഞ്ഞു. ഈ ദിനത്തില്‍ നിങ്ങളുടെ രാശി പ്രകാരം ജഗന്നാഥ മന്ത്രങ്ങള്‍ ജപിച്ചാല്‍ ഗുണം ലഭിക്കും എന്നാണ് വിശ്വാസം. രഥയാത്രയുടെ ദിവസം ഏത് രാശിക്കാര്‍ ഏത് മന്ത്രങ്ങളാണ് ജപിക്കേണ്ടതെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

astrology

ജഗന്നാഥന്റെ അനുഗ്രഹത്തിന്
ജഗന്നാഥന്റെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ജപിക്കാവുന്ന ഒരു മന്ത്രം ഉണ്ട്. നീലാഞ്ചല്‍ നിവാസായ നിത്യായ പരമാത്മനേ | ബലഭദ്ര സുഭദ്രാവായം ജഗന്നാഥായ നമഃ എന്ന മന്ത്രം സ്ഥിരമായി ജപിക്കുന്നതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജീവിതം എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും അനുകൂല ഫലങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നതിന് സഹായിക്കുന്നതാണ് ഈ സമയം. ദിനവും മുകളില്‍ പറഞ്ഞ മന്ത്രം ജപിക്കുന്നത് ജീവിതത്തിലെ ഐശ്വര്യത്തിന് സഹായിക്കുന്നു.

മേടംരാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ജഗന്നാഥന്റെ അനുഗ്രഹത്തിന് വേണ്ടിയും ജപിക്കേണ്ട മന്ത്രം ഇതാണ്. 'ഹേ പാദായ ശ്രീ ജഗന്നാഥായ നമ:' ഈ മന്ത്രം നിത്യവും ജപിക്കുന്നതിലൂടെ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. മാത്രമല്ല ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിനും ഭഗവാന്‍ അനുഗ്രഹിക്കുന്നു.

ഇടവം രാശി
- ഓം ശിഖിനേ ശ്രീ ജഗന്നാഥായ നമഃ : എന്ന മന്ത്രം നിത്യവും ഇടവം രാശിക്കാര്‍ ജപിക്കുക. ഇതിന്റെ ഫലമായി ജീവിതത്തില്‍ സന്തോഷവും ധനനേട്ടവും ഐശ്വര്യവും നിലനില്‍ക്കുന്നു. നിത്യവും ജപിക്കുന്നതിലൂടെ ജീവിതം തന്നെ നേട്ടങ്ങളുടേതായി മാറുന്നു.

lord jagannathan

മിഥുനം രാശി
മിഥുനം രാശിക്കാര്‍- ഓം ദേവാദിദേവ് ശ്രീ ജഗന്നാഥായ നമഃ : എന്ന മന്ത്രം നിത്യവും ജപിക്കുക. സര്‍വ്വ രോഗ ദുരിത ശാന്തി ഭഗവാന്‍ നല്‍കുന്നു എന്നതാണ് ഈ മന്ത്രം ജപിക്കുന്നതിലൂടെ ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങളും ഭഗവാന്റെ അനുഗ്രഹം ഏത് സമയവും നിങ്ങളോടൊപ്പം തന്നെ നിലനില്‍ക്കുന്നു. മനശുദ്ധി വരുത്തിയ ശേഷം ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്.

കര്‍ക്കടകം രാശി
- ഓം അനന്തായ ശ്രീ ജഗന്നാഥായ നമഃ: എന്ന മന്ത്രം നിത്യവും ജപിക്കുന്നതിന് ശ്രദ്ധിക്കുക. കര്‍ക്കിടകം രാശിക്കാര്‍ക്കുണ്ടാവുന്ന ഗ്രഹത്തിന്റെ മാറ്റങ്ങളും അതുമൂലമുള്ള ദോഷഫലങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് ഈ മന്ത്രം ജപിക്കുന്നതിലൂടെ ഭഗവാന്‍ നല്‍കുന്നത്.

ചിങ്ങം രാശി
- ഓം വിശ്വരൂപേണ ശ്രീ ജഗന്നാഥായ നമഃ: എന്ന മന്ത്രം ചിങ്ങം രാശിക്കാര്‍ സദാ ഉരുവിടുക. ഇതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു. ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേയും ഇതിലൂടെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. കര്‍മ്മരംഗത്ത് നേട്ടങ്ങളും ജീവിതത്തിലെ പ്രതിസന്ധികളില്‍ ധൈര്യവും ഭഗവാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് നല്‍കുന്നു.

zodiac signs

കന്നിരാശി
- ഓം വിഷ്‌ണേവ ശ്രീ ജഗന്നാഥായ നമ: കന്നി രാശിക്കാര്‍ക്ക് ഈ മന്ത്രം നല്‍കുന്ന മനധൈര്യവും കരുത്തും നിസ്സാരമല്ല. എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുകയും ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുകയും ചെയ്യുന്നു. അതിലൂടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പോസിറ്റീവ് നേട്ടങ്ങള്‍ ജീവിതത്തെ മാറ്റി മറിക്കുന്നു.

തുലാം രാശി
- ഓം നാരായണ ശ്രീ ജഗന്നാഥായ നമ: എന്ന മന്ത്രം നിത്യവും ജപിക്കേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. തുലാം രാശിക്കാരില്‍ ഉണ്ടാവുന്ന മികച്ച മാറ്റങ്ങള്‍ക്ക് ഈ മ്ന്ത്രം സഹായിക്കുന്നു.

വൃശ്ചികം രാശി
- ഓം ചതുമൂര്‍ത്തി ശ്രീ ജഗന്നാഥായ നമ: എന്ന മന്ത്രം വൃശ്ചികം രാശിയില്‍ ജപിക്കുന്നതിലൂടെ അത് ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നു. എല്ലാ തരത്തിലുള്ള ജീവിത വിജയവും കൈപ്പിടിയില്‍ ആക്കുന്നതിന് സഹായിക്കുന്നതാണ് വൃശ്ചികം രാശിക്കാര്‍ ഈ മന്ത്രം ജപിക്കുന്നതിലൂടെ. ജീവിതത്തില്‍ ഐശ്വര്യവും നിറയുന്നു.

ധനു രാശി
- ഓം രത്‌നാഭ: ശ്രീ ജഗന്നാഥായ നമ: ധനു രാശിക്കാര്‍ക്ക് ഊര്‍ജ്ജവും മാനസിക സന്തോഷവും നല്‍കുന്ന മന്ത്രമാണ് ഇത്. എല്ലാ ദിനവും മന:ശുദ്ധി വരുത്തി ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളില്‍ നിന്നും ജീവിതത്തിലെ അനുകൂലാവസ്ഥയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു ഭഗവാന്റെ ഈ മന്ത്രം ജപിക്കുന്നതിലൂടെ.

മകരം രാശി
- ഓം യോഗി ശ്രീ ജഗന്നാഥായ നമ: എന്ന മന്ത്രം ദിനവും കുളിച്ച ശേഷം മനശുദ്ധിയും ദേഹശുദ്ധിയും വരുത്തി ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തിലെ സന്തോഷം നിറക്കുന്ന നിരവധി അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം.

കുംഭം രാശി
- ഓം വിശ്വമൂര്‍ത്ത ശ്രീ ജഗന്നാഥായ നമ: കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുഹൂര്‍ത്തങ്ങളിലേക്ക് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിത്ം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാ തടസ്സങ്ങളില്‍ നിന്നും ഭഗവാന്റെ അനുഗ്രഹത്തിനും സഹായിക്കുന്നു ഈ മന്ത്രം.

മീനം രാശി
- ഓം ശ്രീപതി ശ്രീ ജഗന്നാഥായ നമ: മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം ജഗന്നാഥന്റെ അനുഗ്രഹം ലഭിക്കും. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാവുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്ന സമയമാണ് എന്നതും ഭഗവാന്‍ നല്‍കുന്ന അനുഗ്രഹം തന്നെയാണ്.

Story first published: Tuesday, June 20, 2023, 14:53 [IST]
X
Desktop Bottom Promotion