Latest Updates
-
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
178 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യഗ്രഹണ നാളില്‍ അപൂര്‍വ്വ യോഗം; വിധി മാറുന്ന 3 രാശി
ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം, ഗ്രഹണം ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമായി മാത്രമേ കണക്കാക്കുന്നുള്ളൂ. എന്നാല്‍ മതപരവും ജ്യോതിഷപരവുമായ വീക്ഷണകോണില്‍ ഗ്രഹണം അത്ര ശുഭകരമായി കണക്കാക്കുന്നില്ല. ജ്യോതിഷ പ്രകാരം, ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം സര്‍വപിതൃ അമാവാസിയില്‍ സംഭവിക്കും. ഇത് നവരാത്രിക്ക് ഒരു ദിവസം മുമ്പ് വരുന്നതിനാല്‍, നിരവധി രാശിക്കാര്‍ക്ക് ഇതില്‍ നിന്ന് ഗുണം ലഭിക്കും.
ജീവിതത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ഈ വര്‍ഷം സൂര്യഗ്രഹണത്തില്‍ വളരെ അപൂര്‍വമായ ഒരു യോഗമാണ് വരുന്നത്. ഏകദേശം 178 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു സംയോഗം ഒത്തുവരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, 2023ലെ അവസാനത്തെ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് സവിശേഷമായിരിക്കും.

178 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ യോഗം
ഈ വര്‍ഷം സര്വ്വപിതൃ അമാവാസിയായ ഒക്ടോബര്‍ 14നാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. അത് വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം ഈ ഗ്രഹണ സമയത്ത് സൂര്യനും ബുധനും കന്നിരാശിയിലായിരിക്കും. അത്തരമൊരു സാഹചര്യത്തിലാണ് ബുധാദിത്യ യോഗം രൂപപ്പെടുന്നത്. 1885ല്‍ സര്‍വപിതൃ അമാവാസി നാളില്‍ ഒരു സൂര്യഗ്രഹണം ഉണ്ടായിരുന്നു. 178 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇത് വീണ്ടും സംഭവിക്കും. ഈ അമാവാസി ശനിയാഴ്ച സംഭവിക്കുന്നതിനാല്‍ ഇതിനെ ശനി അമാവാസി എന്നും വിളിക്കുന്നു.
മിഥുനം
ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം മിഥുന രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം വീണ്ടെടുക്കാനാകും. ജീവിതത്തില്‍ പല തരത്തിലുള്ള സന്തോഷങ്ങളുണ്ടാകും. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ കൈവരും. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാനാകും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണത്തില്‍ നിന്ന് പ്രത്യേക നേട്ടം ലഭിക്കും. ഈ കാലയളവില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. അത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പുനരാരംഭിക്കാന്‍ കഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.
തുലാം
ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം തുലാം രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. തുലാം രാശിക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ മികച്ച വിജയം നേടാനും വലിയ കാര്യങ്ങള്‍ ചെയ്യാനും കഴിയും. പണവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും.
സര്‍വപിതൃ അമാവാസിയില്‍ സൂര്യഗ്രഹണം
2023 ഒക്ടോബര്‍ 14ന് സൂര്യഗ്രഹണം ഉണ്ടാകും. ഈ ദിവസം തന്നെയാണ് സര്‍വപിതൃ അമാവാസിയും വരുന്നത്. സര്‍വപിതൃ അമാവാസിയോടെ 16 ദിവസം നീണ്ടുനിന്ന ശ്രാദ്ധ പക്ഷത്തിന് സമാപനമാകും. എന്നിരുന്നാലും. ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. എന്നാല്‍ ശ്രാദ്ധ ചടങ്ങുകള്‍ക്കും അമാവാസിയുമായി ബന്ധപ്പെട്ട എല്ലാ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും കോട്ടമുണ്ടാകില്ല. പഞ്ചാംഗം അനുസരിച്ച്, 2023 ഒക്ടോബര്‍ 14ന് അശ്വിനി മാസത്തിലെ അമാവാസി തീയതിയില്‍ കന്നി രാശിയിലും ചിത്തിര നക്ഷത്രത്തിലും സൂര്യഗ്രഹണം സംഭവിക്കും. ഒക്ടോബര്‍ 14ന് രാത്രി 8.34ന് ആരംഭിച്ച് പുലര്‍ച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ഇതൊരു വലയ സൂര്യഗ്രഹണമായിരിക്കും. റിംഗ് ഓഫ് ഫയര്‍ എന്ന് ഇതിനെ വിളിക്കുന്നു.
ഇവിടങ്ങളില്‍ ദൃശ്യമാകും
ഇന്ത്യന്‍ സമയം അനുസരിച്ച് സൂര്യഗ്രഹണം രാത്രി 8:34 മുതല്‍ 2:35 വരെ സംഭവിക്കും. ഈ സൂര്യഗ്രഹണം വളരെ നീണ്ടതായിരിക്കും. ഇത് വടക്കന്‍, തെക്കേ അമേരിക്ക ഭൂഖണ്ഡത്തിലെ പ്രദേശങ്ങളില്‍ ദൃശ്യമാകും. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ, അര്‍ജന്റീന, ക്യൂബ, പെറു, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഈ സൂര്യഗ്രഹണം കാണാന്‍ സാധിക്കും. നേരത്തെ, ഏപ്രില്‍ 20 ന് ഒരു സൂര്യഗ്രഹണം സംഭവിച്ചിരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
