Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
30 വര്‍ഷത്തിന് ശേഷം ദസറയില്‍ അപൂര്‍വ സംയോഗം; ഈ 5 രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍
ജ്യോതിഷപരമായി ദസ്സറയ്ക്ക് വലിയ പ്രാധാന്യമുണ്ട്. തിന്മയ്ക്കെതിരേ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ ഏറ്റവും വലിയ ഉത്സവമാണ് ദസറ. ഈ വര്‍ഷം ഒക്ടോബര്‍ 24 ന് ദസറ ആഘോഷിക്കും. വിജയദശമി ആഘോഷം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കുന്നു. ഇത്തവണ ദസറയില്‍ വളരെ അപൂര്‍വമായ ഗ്രഹങ്ങളുടെ സംയോജനമാണ് രൂപപ്പെടുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം, ദസറയുടെ ശുഭ മുഹൂര്‍ത്തത്തില്‍ ശനി അതിന്റെ മൂലതൃകോണ രാശിയായ കുംഭത്തില്‍ ഇരുന്നു ശശ എന്ന രാജയോഗത്തിന് രൂപം നല്‍കും.
ഈ ദിവസം ശുഭഗ്രഹങ്ങളായ ചന്ദ്രനും ശുക്രനും മുഖാമുഖമായിരിക്കും. പരസ്പരം തുല്യ വീക്ഷണത്തോടെ നോക്കി ധനയോഗം സൃഷ്ടിക്കുന്നു. തുലാം രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്നതിനാല്‍ ബുധാദിത്യയോഗവും രൂപപ്പെടുന്നു. ചില രാശിക്കാര്‍ക്ക് ഈ ശുഭ യോഗങ്ങളെല്ലാം സൃഷ്ടിച്ച അത്ഭുത ഫലങ്ങള്‍ ലഭിക്കുന്നതായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ശുഭകരമായ യാദൃശ്ചികതകളുടെ സ്വാധീനം മൂലം പെട്ടെന്ന് പണം ലഭിച്ചേക്കാം. രാജയോഗത്തിന്റെ സ്വാധീനം കാരണം നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ പുരോഗമിക്കുകയും നിങ്ങള്‍ ആഗ്രഹിക്കുന്ന അവസരങ്ങള്‍ കൈവരികയും ചെയ്യും. ഓഫീസില്‍ നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. നിങ്ങള്‍ക്ക് ആവശ്യമുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.
നിങ്ങളുടെ സന്താനങ്ങള്‍ക്ക് അവരുടെ കരിയറുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബത്തില്‍ വളരെ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ദസറയോടനുബന്ധിച്ച്, ഹനുമാന്‍ജിയുടെ ക്ഷേത്രത്തില്‍ പോയി ബൂന്തി ലഡ്ഡു അര്‍പ്പിക്കുകയും അവിടെ പ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ശുഭഫലങ്ങള്‍ നല്‍കും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം മെച്ചപ്പെടും. നിക്ഷേപത്തിന് ഇത് നല്ല സമയമാണ്. നിങ്ങളുടെ ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറിലെ പരിചയസമ്പന്നരായ ആളുകളുടെ സഹായത്താല്‍, മുന്നേറാന്‍ ചില അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുംബത്തില്‍ ഐക്യത്തിന്റെ അന്തരീക്ഷം ഉണ്ടാകും. അവിവാഹിതര്‍ക്ക് ഇത് ഒരു നല്ല സമയമാണ്. ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന പങ്കാളിയെ നിങ്ങള്‍ കണ്ടെത്തിയേക്കാം. ദസറയില്‍, നിങ്ങളുടെ വീടിന്റെ വടക്ക് ദിശയില്‍ ഒരു ശമി വൃക്ഷം നട്ടുപിടിപ്പിക്കുന്നത് ശുഭഫലം നല്‍കും.
തുലാം
ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ തുലാം രാശിക്കാര്‍ക്ക് ഈ സമയം വലിയ സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും. നിങ്ങളുടെ വീട്ടില്‍ പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സ്വര്‍ണം വാങ്ങാനും പുതിയ വാഹനം വാങ്ങാനും അവസരം ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, അത് ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ദോഷപരിഹാരമായി, ദസറയോടനുബന്ധിച്ച് ശ്രീരാമന്റെ വിഗ്രഹത്തില്‍ ജമന്തിപ്പൂ മാല സമര്‍പ്പിക്കുക.
മകരം
ദസറയിലെ ശുഭകരമായ യാദൃശ്ചികത കാരണം മകരം രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരാന്‍ പോകുന്നു. നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച വിജയം നേടും. ഇരുമ്പ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ദോഷപരിഹാരമായി ദസറ നാളില്‍ ഹനുമാന് സ്വാമിയുടെ ക്ഷേത്രത്തില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.
കുംഭം
ദസറയില്‍ രൂപംകൊണ്ട ശശരാജയോഗം കാരണം, നിങ്ങള്‍ക്ക് പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച വിജയം ലഭിക്കും. ജോലിസ്ഥലത്ത് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് വന്നേക്കാം. ഇതിലെല്ലാം നിങ്ങള്‍ വിജയിക്കും. കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. വളരെക്കാലമായി ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ മികച്ച അവസരങ്ങള്‍ ലഭിച്ചേക്കാം. ദോഷപരിഹാരമായി ദസറ നാളില്‍ വൈകുന്നേരം ഷമി വൃക്ഷത്തിനു ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
