Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ധന്തേരസ് മുതല്‍ ദീപാവലി വരെ അപൂര്‍വ്വ ഗ്രഹസംയോഗം; കുബേരന് സമ്പന്നരാക്കുന്ന 5 രാശി
ദീപാവലിയുടെ ശുഭകരമായ വേളയിലാണ് നാമിപ്പോള്‍. ദീപങ്ങളുടെ ഉത്സവമായ ദീപാവലി നവംബര്‍ 12 ഞായറാഴ്ച ആഘോഷിക്കും. ജ്യോതിഷപ്രകാരം, ദീപാവലി ദിനത്തില്‍ ചന്ദ്രന് തുലാം രാശിയില്‍ സംക്രമിക്കുകയും ചൊവ്വ, സൂര്യന് എന്നിവയ്ക്കൊപ്പം ത്രിഗ്രഹ യോഗ രൂപീകരിക്കുകയും ചെയ്യും. ഈ ത്രിഗ്രഹ യോഗത്തില്‍ മേടരാശിയില്‍ സ്ഥിതി ചെയ്യുന്ന വ്യാഴത്തിന്റെ ശുഭഭാവം ഉണ്ടാകും. ഇത് ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഈ ശുഭസമയത്ത് ഭൂമിയിലും കെട്ടിടത്തിലും നിക്ഷേപം നടത്താന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും.
30 വര്‍ഷത്തിന് ശേഷം ദീപാവലി ദിനത്തില്‍ ശനി അതിന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ നേരിട്ട് സഞ്ചരിക്കുന്നു. ഐശ്വര്യം തരുന്ന ഗജലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ ഈ ദീപാവലി 5 രാശിക്ക് ശുഭകരമായിരിക്കും. ശുഭയോഗങ്ങളുടെയും ദേവിയുടെ ഐശ്വര്യപ്രഭാവത്താലും ഇവര്‍ക്ക് വന്‍ നേട്ടങ്ങള്‍ ലഭിക്കും. ധന്തേരസ് മുതല്‍ ദീപാവലി വരെയുള്ള അപൂര്‍വ്വ ഗ്രഹസംയോഗങ്ങള്‍ ഐശ്വര്യം ചൊരിയുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ധന്തേരസ്, ദീപാവലി എന്നിവയിലെ ശുഭകരമായ യോഗങ്ങള്‍ ഇടവം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കും, കൂടാതെ ലക്ഷ്മീദേവിയുടെ അനുഗ്രഹവും വര്‍ഷം മുഴുവനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. നിങ്ങളുടെ ബഹുമാനവും ഊര്‍ജ്ജവു വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ ആസ്വാദന ഉപാധികള്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുകയും ചെയ്യും. വിദേശത്തേക്ക് പോകണമെന്ന് വളരെക്കാലമായി ചിന്തിച്ചിരുന്നവര്‍ക്ക് ഈ കാലയളവില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും.
കര്‍ക്കടകം
ഈ ദീപാവലി കര്‍ക്കിടകം രാശിക്കാരായ ആളുകളുടെ ജീവിതത്തില്‍ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ധാരാളെ നല്ല ജോലി അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള അവസരങ്ങളുമുണ്ടാകും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പലമടങ്ങ് ലാഭം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് ബിസിനസ്സില്‍ ഒരു വലിയ ഇടപാട് നടത്താനും കഴിയും.
തുലാം
തുലാം രാശിക്കാരുടെ ജീവിതത്തില്‍ ദീപാവലി, ധന്തേരാസ് എന്നിവയില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ നിങ്ങളെ സമ്പന്നരാക്കും. ബിസിനസ്സില്‍ ഭാഗ്യത്തിന്റെ പിന്തുണയാല്‍ നിങ്ങള്‍ക്ക് ധാരാളം നല്ല നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂല അവസരങ്ങള്‍ ലഭിക്കും. മറ്റേതെങ്കിലും സ്ഥാപനത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ജോലി ഓഫര്‍ ലഭിച്ചേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വം ആലോചിച്ച് തീരുമാനമെടുക്കണം. ഈ സമയത്ത് നിങ്ങള്‍ എന്ത് നിക്ഷേപം നടത്തിയാലും അതില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും.
മകരം
ലക്ഷ്മീദേവിയുടെ കൃപയാല്‍ മകരം രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്തിന്റെയും സമൃദ്ധിയുടെയും മംഗളകരമായ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിങ്ങള്‍ക്ക് ഈ സമയം വലിയ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഈ സമയം നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക വശം ശക്തമായിരിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാനാകും. കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിക്കും. നിങ്ങളുടെ ആകര്‍ഷണശക്തി വര്‍ദ്ധിക്കും. മറ്റുള്ളവരെ നിങ്ങളുടെ വരുതിക്ക് വരുത്താന്‍ സാധിക്കും. കുടുംബത്തില്‍ നിന്നും എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ യോഗാഫലങ്ങള് മൂലം തൊഴില്‍രംഗത്തും ബിസിനസ്സിലും ഈ സമയം നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാനാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഇത് മികച്ച സമയമാണ്. നിങ്ങളുടെ ജീവിതത്തിലെ പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമയം നല്ലതാണെന്ന് തെളിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
