Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
ധന്തേരാസില് അപൂര്‍വ്വ ഗ്രഹവിന്യാസം; ലക്ഷ്മീകൃപയാല്‍ ഈ രാശിക്കാര്‍ക്ക് സമ്പത്ത്നേട്ടം
സനാതന ധര്‍മ്മത്തില്‍ ധന്തേരാസിന് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ധന്തേരാസ് ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം, ധന്വന്തരിയോടൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ഇതോടൊപ്പം ഈ ദിവസം സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷത്തെ ധന്തേരാസ് വളരെ പ്രത്യേകതയുള്ളതാണ്. അതുകൊണ്ടുതന്നെ ചില രാശിക്കാര്‍ക്ക് ഇപ്പോള്‍ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ജ്യോതിഷ പ്രകാരം, ധന്തേരാസ് നാളില്‍ ചന്ദ്രന് കന്നിരാശിയില്‍ സഞ്ചരിക്കും.
സമ്പത്തും ഐശ്വര്യവും നല്കുന്ന ശുക്രന് ഇതിനകം കന്നി രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചന്ദ്രനും ശുക്രനും ചേര്‍ന്ന് കലായോഗം രൂപപ്പെടുന്നു. ഈ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം അത്തം നക്ഷത്രവും ഈ ദിവസം വരാന്‍ പോകുന്നു.
ഈ നക്ഷത്രം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചന്ദ്രനാണ് അത്തം നക്ഷത്രത്തിന്റെ അധിപന്. ഈ നക്ഷത്രം വ്യാപാരികളുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ വേളയില്‍ വ്യാപാരികള്‍ക്ക് സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ഇതോടൊപ്പം പണവും ലാഭിക്കാനാകും. ധന്തേരാസ് നാളില്‍ ലക്ഷ്മീദേവിയുടെ കടാക്ഷത്താല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തെളിയാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് ധന്തേരാസ് നാളില്‍ രൂപം കൊള്ളുന്ന മംഗളകരമായ യോഗങ്ങള്‍ വളരെ വിശേഷമായിരിക്കും. ഈ ദിവസം ലക്ഷ്മീദേവിയുടെയും ധന്വന്തരിയുടെയും കൃപയാല്‍ നിങ്ങള്‍ സമ്പത്തും ഐശ്വര്യവും കൈവരിക്കും. ഇതോടൊപ്പം നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ വീണ്ടും പുനരാരംഭിക്കാനാകും. കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ജോലി പരിഗണിച്ച് നിങ്ങള്‍ക്ക് ബോണസ് ലഭിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ബിസിനസ്സിലും വലിയ ലാഭമുണ്ടാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കപ്പെടും. ബിസിനസില്‍ വലിയൊരു കരാര്‍ ഒപ്പിടാനാകും. ഈ സമയം പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിച്ചേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്കും ധന്തേരാസ് സന്തോഷം നല്‍കും. സമ്പത്ത് വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ ബഹുമാനവും വര്‍ദ്ധിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കഴിയും. വ്യാപാരത്തില്‍ വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. വസ്തുവോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരായേക്കാം, ഇത് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും കാരണമായേക്കാം.
ഇടവം
ധന്തേരാസില് രൂപപ്പെടുന്ന ഐശ്വര്യ യോഗവും ലക്ഷ്മീദേവിയുടെ അനുഗ്രഹവും ഇടവ രാശിക്കാര്‍ക്ക് പ്രത്യേക ഗുണങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ സമ്പത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. കൂടാതെ നിങ്ങള്‍ക്ക് നിരവധി അത്ഭുതകരമായ തൊഴില്‍ അവസരങ്ങള്‍ ഈ സമയം ലഭിക്കും. നിങ്ങളുടെ ഉള്ളില്‍ ഒരു പുതിയ ഊര്‍ജ്ജം ഒഴുകും. ജോലിസ്ഥലത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പണം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കും. ലക്ഷ്മീദേവി നിങ്ങളോട് സ്നേഹം കാണിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
