Latest Updates
-
ശരദ് പൗർണമിക്ക് സ്വർണം വാങ്ങുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും -
കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം: കൊച്ചിയിൽ മഴ ഭീഷണി; സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
77 വര്‍ഷങ്ങള്‍ക്ക് ശേഷം മകരസംക്രാന്തിയില്‍ അപൂര്‍വ സംയോജനം, ഈ രാശിക്കാരുടെ ഭാഗ്യം മാറും
ഹിന്ദുമതത്തില്‍ മകരസംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ മകരസംക്രാന്തി ജനുവരി 15ന് ആഘോഷിക്കും. സൂര്യന് ഉത്തരായനത്തില്‍ എത്തുമ്പോള്‍ എല്ലാ മംഗള കര്‍മ്മങ്ങളും ആരംഭിക്കും. മകരസംക്രാന്തി ദിനം സൂര്യനെ ആരാധിക്കുന്നതിന് ശുഭകരമാണ്. ഈ ദിവസം പുണ്യ നദികളില്‍ സ്നാനം ചെയ്യുന്നതിനും ദാനകര്‍മ്മങ്ങള്‍ നടത്തുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഒരു നിശ്ചിത കാലയളവിനുശേഷം രാശിചിഹ്നങ്ങള്‍ മാറ്റുന്നു. അത്തരമൊരു സാഹചര്യത്തില്‍ അതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ജനുവരി 15 ന് സൂര്യന് മകരരാശിയിലേക്ക് പ്രവേശിക്കുന്നതിനെ മകര സംക്രാന്തി എന്ന് വിളിക്കുന്നു. ഈ വര്‍ഷത്തെ മകരസംക്രാന്തിക്ക് വളരെ പ്രത്യേകതയുണ്ട്, കാരണം 77 വര്‍ഷങ്ങള്‍ക്ക് ശേഷം മകര സംക്രാന്തിയില്‍ ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളുന്നു.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ജനുവരി 14 ന് ഉച്ചകഴിഞ്ഞ് 2:40 മുതല്‍ ജനുവരി 15 ന് രാത്രി 11:10 വരെയാണ് മകരസംക്രാന്തി ദിനത്തില്‍ വരിയന് യോഗം. ഇതോടൊപ്പം ജനുവരി 15ന് രാവിലെ 10.22 മുതല്‍ 07.15 വരെ രവിയോഗവുമുണ്ട്. ശുക്രന് അതിന്റെ ഉദാത്ത രാശിയിലും ശനി അതിന്റെ മൂല ത്രികോണ രാശിയായ കുംഭത്തിലും വ്യാഴം സ്വന്തം രാശിയായ മേടത്തിലും ഇരിക്കും. മകരസംക്രാന്തി നാളില്‍ ഇത്തരത്തില്‍ ശുഭയോഗങ്ങള്‍ രൂപീകരിക്കുന്നതിലൂടെ ചില രാശിയിലുള്ളവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ ദിവസം പ്രത്യേക രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മകരസംക്രാന്തിയിലെ ശുഭയോഗങ്ങള്‍ ഗുണകരമാകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
സൂര്യന് പത്താം ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ മേടം രാശിക്കാര്‍ക്ക് മകരസംക്രാന്തി വളരെ ഗുണം ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. തൊഴില്‍ മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ഇതോടൊപ്പം പുതിയ തൊഴിലവസരങ്ങളും ലഭ്യമാകും. വിദേശത്ത് ജോലി ചെയ്യാനുള്ള നിങ്ങളുടെ സ്വപ്നവും സാക്ഷാത്കരിക്കാനാകും. ബിസിനസ്സിലും വലിയ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിദേശത്ത് നടത്തുന്ന ബിസിനസ്സിലും ലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിലും നല്ല വിജയം കൈവരിക്കാന്‍ കഴിയും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും.
ചിങ്ങം
സൂര്യ രാശിയായതിനാല്‍ ചിങ്ങം രാശിക്കാര്‍ക്കും മകരസംക്രാന്തി ദിനത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ സമയം വലിയ വിജയങ്ങള്‍ തന്നെ നിങ്ങളെ തേടിയെത്തും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗ്രഹം സഫലമാകും. ബിസിനസ്സിലും ലാഭത്തിന് സാധ്യതയുണ്ട്. വാതുവെപ്പ് വഴി നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനാകും. അപ്രതീക്ഷിത ധനഭാഗ്യം കൈവരും. ബിസിനസ്സില്‍ ഒരു വലിയ ഇടപാടോ പദ്ധതിയോ നേടാനാകും. ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് ഈ സമയം നല്ല ബന്ധം ആസ്വദിക്കാനാകും. ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത വേണം.
മകരം
വ്യാഴത്തിന്റെ രാശിയായ മകരത്തിനും മകരസംക്രാന്തി വളരെ ഗുണം ചെയ്യും. ഇതുമൂലം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഒരു മികച്ച കരിയര്‍ ആരംഭിക്കാന്‍ കഴിയും. ഇതോടൊപ്പം സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും ശക്തമാണ്. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും. നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇതിലൂടെ നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. ബന്ധങ്ങള്‍ ഈ സമയം ശക്തമായി നിലനില്ക്കും.
മീനം
മീനരാശിക്കാര്‍ക്ക് മകരസംക്രാന്തി വളരെ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ഏറെ നാളായി കാത്തിരുന്ന ചില പ്രവൃത്തികള്‍ക്ക് അന്തിമരൂപമായേക്കും. പ്രണയജീവിതവും മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് വളരെ നല്ല അന്തരീക്ഷം ഉണ്ടാകും, ആളുകള്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. ജോലി സംബന്ധിച്ച് നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം.



Click it and Unblock the Notifications
