Latest Updates
-
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ?
മാഘപൂര്‍ണിമയില്‍ അപൂര്‍വ ശുഭയോഗങ്ങള്‍; മഹാലക്ഷ്മി അനുഗ്രഹിക്കുന്ന 4 രാശി, ബമ്പര്‍ ഭാഗ്യം
മാഘമാസത്തില്‍ വരുന്ന പൗര്‍ണ്ണമിയെ മാഘ പൂര്‍ണിമ എന്നു വിളിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം പൗര്‍ണ്ണമി ദിനത്തില്‍ സ്നാനം ചെയ്യുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷം മാഘ പൂര്‍ണിമ വരുന്നത് ഫെബ്രുവരി 24 ശനിയാഴ്ചയാണ്. ജ്യോതിഷപ്രകാരം ഇത്തവണ 13 വര്‍ഷങ്ങള്‍ക്ക് ശേഷം മാഘപൂര്‍ണിമയില്‍ നിരവധി അപൂര്‍വ ശുഭയോഗങ്ങള്‍ വരുന്നു. ഈ ദിവസം ചൊവ്വ മകരത്തില്‍ തുടരുകയും രുചക യോഗത്തിന് രൂപം നല്‍കുകയും ചെയ്യും. മാഘപൂര്‍ണിമയില്‍ രുചക യോഗ ഉണ്ടാകുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ നിരവധി അപൂര്‍വ സംയോഗങ്ങളും ഇത്തവണ മാഘപൂര്‍ണിമയില്‍ രൂപപ്പെടുന്നുണ്ട്.
ചൊവ്വയും ശുക്രനും ചേര്‍ന്ന് ലക്ഷ്മീയോഗം ഉണ്ടാകുന്നു. ഈ കാലയളവില്‍ സൂര്യന് കുംഭം രാശിയിലും ചന്ദ്രന് ഏഴാം ഭാവത്തില്‍ അതായത് ചിങ്ങം രാശിയിലും ആയിരിക്കും. ബുധനും സൂര്യനും കുംഭത്തില്‍ നില്ക്കുന്നതിനാല് ബുധാദിത്യ രാജ്യയോഗവും ഉണ്ടാകും. ശനി അതിന്റെ മൂല ത്രികോണ രാശിയില്‍ നില്ക്കുന്നതിനാല് ശശയോഗവും ഉണ്ടാകുന്നു. ഈ അപൂര്‍വ ഗ്രഹസംയോജനം 4 രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍ സമ്മാനിക്കും. മാഘപൂര്‍ണിമയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മേട രാശിക്കാര്‍ മാഘപൂര്ണിമയ്ക്ക് ശേഷം വിദ്യാഭ്യാസ രംഗത്ത് നിരവധി നല്ല മാറ്റങ്ങള്‍ കാണും. നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും ലഭിക്കും. നിങ്ങള്‍ വൈകാരികമായി വളരെ ശക്തരാകുകയും ചെയ്യും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് മാഘ പൂര്‍ണിമയില്‍ പലവിധ സന്തോഷം ലഭിക്കാന്‍ പോകുന്നു. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതും നിങ്ങള്‍ കാണും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവില്‍, നിങ്ങള്‍ നടത്തുന്ന എല്ലാ യാത്രകളും നിങ്ങള്‍ക്ക് ഇരട്ടി ആനുകൂല്യങ്ങള്‍ നല്‍കും. നിങ്ങളുടെ രഹസ്യ ശത്രുക്കളെ അല്പം കരുതിയിരിക്കുക.
ചിങ്ങം
മാഘപൂര്‍ണിമയില്‍ ചന്ദ്രന് നിങ്ങളുടെ രാശിയില്‍ തുടരും. അത്തരമൊരു സാഹചര്യത്തില്‍, ചന്ദ്രന്റെ ശുഭകരമായ നോട്ടം നിങ്ങളില്‍ ഉണ്ടാകും. ഈ കാലയളവില്‍ ചിങ്ങം രാശിക്കാര്‍ അവരുടെ ബുദ്ധിപരമായ ശേഷിയില്‍ വര്‍ദ്ധനവ് കാണും. നിങ്ങളുടെ സ്വഭാവം അല്‍പ്പം മര്യാദയുള്ളതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തിലും നല്ല മാറ്റങ്ങള്‍ കാണാനാകും. ഈ സമയത്ത്, നിങ്ങളുടെ അറിവ് ശരിയായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പുരോഗതി ലഭിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങള്‍ക്ക് ധാരാളം ലാഭം നല്‍കും.
തുലാം
തുലാം രാശിക്കാര്‍ക്ക് മാഘപൂര്‍ണിമ ആഗ്രഹങ്ങള്‍ നിറവേറ്റി നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ ജ്യേഷ്ഠന്റെ ചില നേട്ടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ ലഭിച്ചേക്കാം. ഈ കാലയളവില്‍, നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് നിങ്ങള്‍ എടുക്കുന്ന ഏത് തീരുമാനങ്ങളും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്കും ഈ കാലയളവില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
മകരം
ഏറെ നാളായി മുടങ്ങിക്കിടന്ന ജോലിയില്‍ പുരോഗതി കാണും. പുതിയ വീടോ വാഹനമോ വാങ്ങാനാകും. പിരിമുറുക്കങ്ങളില്‍ നിന്നും ആശങ്കകളില്‍ നിന്നും മുക്തി ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.
മാഘ പൂര്‍ണിമ 2024
ഹിന്ദുമതത്തില്‍ മാഘ പൂര്‍ണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ മാസവും ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി നാളില്‍ ലോകരക്ഷകനായ മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും പൂജിച്ച് ഉപവസിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ഈ ദിവസം ഗംഗയില്‍ കുളിച്ച് ദാനം ചെയ്യുന്ന ആചാരവുമുണ്ട്. പഞ്ചാംഗമനുസരിച്ച്, മാഘമാസത്തിലെ പൂര്‍ണിമ തിഥി ഫെബ്രുവരി 23 ന് ഉച്ചകഴിഞ്ഞ് 03:33 ന് ആരംഭിക്കും, അടുത്ത ദിവസം, അതായത് ഫെബ്രുവരി 24 ന് വൈകുന്നേരം 05:59 ന് തിഥി അവസാനിക്കും. ഫെബ്രുവരി 24 ശനിയാഴ്ച മാഘപൂര്‍ണിമ ആഘോഷിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications