Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
പൗരാണിക ക്ഷേത്രങ്ങളാല്‍ പ്രസിദ്ധമായ നാടാണ് തമിഴ്നാട്. ചോള, പാണ്ഡ്യ കാലത്തെ വാസ്തുവിദ്യാ വിസ്മയങ്ങള്‍ നിറഞ്ഞ പല അതുഭുത ക്ഷേത്രങ്ങളും തമിഴ്നാട്ടിലുണ്ട്. രാമായണ കാലഘട്ടത്തില്‍ ശ്രീരാമന് ആരാധന നടത്തിയിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ചാണ് ഇന്ന് നമ്മള് പറയുന്നത്. അതാണ് രാമേശ്വരത്തെ പ്രസിദ്ധമായ ശ്രീ രാമനാഥ സ്വാമി ക്ഷേത്രം. ശിവന്റെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണിത്.
രാമനാഥ സ്വാമി ക്ഷേത്രത്തില്‍ ലിംഗ രൂപത്തിലുള്ള ശിവനെ ഭക്തര്‍ ആരാധിക്കുന്നു. ഈ ക്ഷേത്രത്തില്‍ രണ്ട് ശിവലിംഗങ്ങളുണ്ട്, ആദ്യത്തേത് 'രാമലിംഗം' രണ്ടാമത്തേത് 'കാശിലിംഗം'. ഈ മഹാക്ഷേത്രം ഇന്ന് ദശലക്ഷക്കണക്കിന് ഭക്തരുടെ ഒരു പ്രധാന വിശ്വാസ കേന്ദ്രമാണ്. രാമനാഥ സ്വാമി ക്ഷേത്രത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രം
രാമനാഥ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം വളരെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു, എന്നാല്‍ ഇന്ന് ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. മഹാവിഷ്ണുവിന്റെ അവതാരമായിരുന്ന ശ്രീരാമന്, ശിവനെയാണ് തന്റെ ഗുരുവായി കണക്കാക്കിയിരുന്നത്. ബ്രാഹ്മണനായ രാവണനെ ശ്രീരാമന് വധിച്ചതുകൊണ്ട് അദ്ദേഹത്തിനുമേല്‍ ബ്രഹ്മഹത്യാശാപം പതിച്ചു. തന്റെ പാപങ്ങളില്‍ നിന്ന് മോചനത്തിനായി അദ്ദേഹം രാമേശ്വരത്ത് ഒരു ലിംഗം സ്ഥാപിച്ച് ആരാധിച്ചുവെന്ന് പുരാണങ്ങള്‍ പറയുന്നു. ശ്രീരാമന് സ്ഥാപിച്ച ശിവലിംഗം മഹാഭാരത കാലഘട്ടത്തില്‍ പാണ്ഡവര്‍ ക്ഷേത്രമാക്കി മാറ്റി എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ ആകെ 1212 തൂണുകളുണ്ട്, അതില്‍ വിവിധ രൂപങ്ങള്‍ കൊത്തിയെടുത്തിട്ടുണ്ട്.
രണ്ട് ലിംഗങ്ങള്‍
രാമനാഥസ്വാമി ക്ഷേത്രത്തില്‍ രണ്ട് ലിംഗങ്ങളുണ്ട് - വിശ്വലിംഗവും രാമലിംഗവും. രാമലിംഗം നിര്‍മ്മിച്ചത് സീതാദേവിയാണ്. പുരാണമനുസരിച്ച്, ശിവന്റെ ഭവനമായ കൈലാസത്തില്‍ നിന്ന് ഹനുമാനാണ് വിശ്വലിംഗം ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത്.
ചാര്‍ധാമില്‍ ഒന്ന്
ഹിന്ദുക്കളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, ദ്വാരക, പുരി, രാമേശ്വരം. ഹിന്ദുക്കള്‍ ഏറ്റവും പവിത്രമായി കരുതുന്ന ചാര്‍ധാമില്‍ ഒന്നാണ് ഈ ക്ഷേത്രം. വൈഷ്ണവ തീര്‍ത്ഥാടകര്‍ക്കായി ആദി ശങ്കരാചാര്യരാണ് ഈ ധാമുകള്‍ സ്ഥാപിച്ചത്.
അനേകം ആരാധനാമൂര്‍ത്തികള്‍
രാമനാഥസ്വാമി ക്ഷേത്രം ശിവന്റെ മാത്രമല്ല, മറ്റു പല ദേവതകളുടെയും വാസസ്ഥലമാണ്. സേതുമാധവന്, വിശാലാക്ഷി, മഹാഗണപതി, സന്താനഗണപതി, നടരാജന്, പര്‍വ്വതവര്‍ദ്ധിനി, ആഞ്ജനേയന്, രാമനാഥസ്വാമി, സുബ്രഹ്മണ്യന്, മഹാലക്ഷ്മി എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ആരാധനാ മൂര്‍ത്തികള്‍.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇടനാഴി
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടനാഴി രാമനാഥസ്വാമി ക്ഷേത്രത്തിലേതാണ്. ഈ ഇടനാഴിക്ക് വടക്കും തെക്കും 640 അടിയും പടിഞ്ഞാറും കിഴക്കും 400 അടിയും 6.9 മീറ്റര്‍ ഉയരവുമുണ്ട്. വടക്കും തെക്കും 352 അടിയും കിഴക്കും പടിഞ്ഞാറുമായി 224 അടിയും നീളുന്ന അകത്തെ ഇടനാഴികളും ഇതിന് ഉണ്ട്. ഇവിടെയുള്ള 1212 തൂണുകള്‍ സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ നിറഞ്ഞതാണ്. കൂടാതെ ഇതിന്റെ മേല്‍ത്തട്ടില്‍ വര്‍ണ്ണാഭമായ ചുവര്‍ച്ചിത്രങ്ങളുമുണ്ട്. ഇടനാഴികളുടെ സംയോജിത നീളം 3850 അടി വരെയാണ്.
ഇരുപതിലധികം തീര്‍ത്ഥങ്ങള്‍
രാമനാഥസ്വാമി ക്ഷേത്രത്തിന്റെ സമുച്ചയത്തില്‍ 22 തീര്‍ത്ഥങ്ങളുണ്ട്. സ്വാഭാവികമായി നിലനില്‍ക്കുന്ന വ്യത്യസ്ത ജല താപനിലകളുള്ള ജലാശയങ്ങളാണിവ. രാമേശ്വരത്തെ 22 കിണറുകളും ടാങ്കുകളും ശ്രീരാമന്റെ ആവനാഴിയിലെ 22 അമ്പുകളെ പ്രതിനിധീകരിക്കുന്നു. ക്ഷേത്രത്തിലെത്തുമ്പോള്‍ ഭക്തര്‍ കടലില്‍ സ്നാനം ചെയ്യണം. തുടര്‍ന്ന് 22 കിണറുകളിലെ വെള്ളത്തില്‍ കുളിച്ച് ദേവസന്നിധിയില് ദര്‍ശനം നടത്തണം.
ജ്യോതിര്‍ലിംഗങ്ങള്‍
ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, ഭൂമിയില്‍ സ്വാഭാവികമായി പ്രത്യക്ഷപ്പെട്ട 12 ജ്യോതിര്‍ലിംഗങ്ങളുണ്ട്. ഈ പന്ത്രണ്ടില്‍ ഒരു ജ്യോതിര്‍ലിംഗം രാമനാഥസ്വാമി ക്ഷേത്ര സമുച്ചയത്തിലാണ്. വിശ്വാസമനുസരിച്ച്, 12 ജ്യോതിര്‍ലിംഗങ്ങളും സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയും മോക്ഷം നേടുകയും ചെയ്യും. ശ്രീരാമനാഥസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതിനുള്ള സമയം രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെയും ആണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് രാമേശ്വരത്തെ ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.



Click it and Unblock the Notifications