For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കാന്‍ രാമനവമി ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

|

ഉത്തമപുരുഷനായാണ് ശ്രീരാമനെ നമ്മുടെ പുരാണങ്ങള്‍ കണക്കാക്കുന്നത്. ശ്രീരാമ നവമി ദിനം ഭഗവാനെ പൂജിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ദിനമായാണ് കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ചൈത്ര നവരാത്രിയുടെ അവസാന ദിനത്തിലാണ് രാമനവമി ദിനം ആഘോഷിക്കപ്പെടുന്നത്. ഭഗവാന്റെ ജന്മദിനമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. അയോദ്ധ്യയില്‍ ആണ് ശ്രീരാമന്‍ ജനിക്കുന്നത്, ഈ ദിനമാണ് രാമനവമി ദിനമായി പിന്നീട് ഭക്തര്‍ ആഘോഷിക്കപ്പെടുന്നത്. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്‍പതാം ദിനത്തില്‍ നവമി ദിവസത്തിലാണ് ശ്രീരാമന്റെ ജനനം.

Rama Navami 2022:

ശ്രീരാമന്‍ ജനിച്ചത് ഉച്ചക്ക് ശേഷമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പൂജകള്‍ എല്ലാം തന്നെ നടക്കുന്നത് ഉച്ചക്ക് ശേഷമാണ്. ഈ സമയത്ത് പല ശ്രീരാമ ക്ഷേത്രങ്ങളിലും പൂജകള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല്‍ രാമനവമി ദിനത്തില്‍ നാം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന ്‌നമുക്ക് നോക്കാവുന്നതാണ്. ഇതിലൂട ഭഗവാന്റെ അനുഗ്രഹം നിങ്ങളിലുണ്ടാവുകയും നിങ്ങള്‍ക്ക് ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ശരിയായ പാതയില്‍ സഞ്ചരിക്കുക

ശരിയായ പാതയില്‍ സഞ്ചരിക്കുക

കള്ളത്തരങ്ങള്‍ പലപ്പോഴും പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ എപ്പോഴും നീതിമാനായിരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം കള്ളത്തരം കാണിക്കുന്നത് ജീവിതത്തില്‍ മോശം അനുഭവങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി സത്ഗുണങ്ങളിലൂടെ സഞ്ചരിക്കുകയും എപ്പോഴും സത്യം മാത്രം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. എപ്പോഴും നീതിബോധത്തോടെ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സത്യസന്ധമായി പെരുമാറുക

സത്യസന്ധമായി പെരുമാറുക

കുടുംബത്തില്‍ സത്യസന്ധത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും ജീവിതത്തില്‍ കള്ളത്തരം പറയാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ മാത്രമല്ല ജീവിതത്തിലും സമൂഹത്തിലും എല്ലാം സത്യസന്ധമായി പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് സമാധാനവും സന്തോഷവും ഐശ്വര്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

പുരാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക

പുരാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക

പുരാണങ്ങള്‍ ഇഷ്ടപ്പെടുന്നവരും താല്‍പ്പര്യപ്പെടുന്നവരും ആണെങ്കിലും അല്ലെങ്കിലും ഈ ദിനത്തില്‍ പുരാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും പുരാണങ്ങളും വേദശാസ്ത്രവും വായിക്കുന്നതിനും പ്രാധാന്യം നല്‍കേണ്ടതാണ്. എങ്ങനെ ഈ ദിനത്തെ അനുഷ്ഠിക്കണം എന്നും എങ്ങനെ ഈ ദിനത്തില്‍ ഭഗവാനെ പ്രാര്‍ത്ഥിക്കണം എന്നും മനസ്സിലാക്കേണ്ടതാണ്. ഇതെല്ലാം വളരെയധികം ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുന്നതിന് ശ്രമിക്കണം.

മുതിര്‍ന്നവരെ ബഹുമാനിക്കുക

മുതിര്‍ന്നവരെ ബഹുമാനിക്കുക

ഉത്തമപുരുഷനായാണ് ശ്രീരാമന്‍ അറിയപ്പെടുന്നത്. ഭഗവാന്‍ തന്റെ മാതാപിതാക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും അനുസരിക്കുകയും അവര്‍ക്ക് പ്രിയപ്പെട്ടവനായും പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭഗവാന്റെ പിന്തുടര്‍ന്ന് ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി മുിതിര്‍ന്നവരെ ബഹുമാനിച്ചും അനുസരിച്ചും ജീവിക്കേണ്ടതാണ്. ഇത് കൂടാതെ സഹോദരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം.

ചെയയരുതാത്ത കാര്യങ്ങള്‍

ചെയയരുതാത്ത കാര്യങ്ങള്‍

എന്നാല്‍ ശ്രീരാമ നവമി ദിനത്തില്‍ നാം ചെയ്യാനോ ചിന്തിക്കാനോ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക എന്നത്. ഇത് കൂടാതെ ഭഗവാന്റെ നാമം ചൊല്ലുമ്പോള്‍ ഒരിക്കലും തെറ്റുവരുത്താതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യമില്ലാതെ മുന്നോട്ട് പോവുന്നത് നിങ്ങള്‍ക്ക് വിപരീത ഫലം ഉണ്ടാക്കുന്നുണ്ട്.

ദുശീലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക

ദുശീലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക

രാമനവമി ദിനത്തില്‍ ഒരു തരത്തിലുള്ള ദുശീലങ്ങളും വേണ്ട. കാരണം ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ക്ക് എതിര് നില്‍ക്കുകയും ചെയ്യുന്നുണ്ട്. മദ്യപിക്കരുത് എന്നുള്ളതും ഇത് കൂടാതെ സസ്യേതര ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കൂടാതെ ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കരുത്. ഈ രണ്ട് ചേരുവകളില്ലാതെ നിങ്ങളുടെ കറി ഉണ്ടാക്കാന്‍ ശ്രമിക്കുക.

ദുശീലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക

ദുശീലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക

നവമി ദിന ആഘോഷങ്ങളില്‍ മുടി വെട്ടുകയോ ഷേവ് ചെയ്യുകയോ ചെയ്യരുത്. ഇത് കൂടാതെ പരദൂഷണം പറയുകയോ മറ്റുള്ളവരെക്കുറിച്ച് മോശം പറയുകയും മറ്റുള്ളവരെ വിമര്‍ശിക്കുകയോ കുശുകുശുക്കുകയോ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുളിക്കാതെ ഭക്ഷണം കഴിക്കരുത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ശ്രീരാമനെ നവമി ദിനത്തില്‍ കുഞ്ഞിന്റെ രൂപത്തിലാണ് ആരാധിക്കേണ്ടത്. പ്രത്യേക വ്രതമെടുത്തും നാമം ജപിച്ചുമാണ് ഈ ദിനം ഭക്തര്‍ ആഘോഷിക്കുന്നത്.

Weekly Horoscope: വരുന്ന ആഴ്ചയിലെ മാറ്റം മേടം മുതല്‍ മീനം രാശിക്ക് വാരഫലം ഇങ്ങനെWeekly Horoscope: വരുന്ന ആഴ്ചയിലെ മാറ്റം മേടം മുതല്‍ മീനം രാശിക്ക് വാരഫലം ഇങ്ങനെ

എപ്രില്‍ മാസത്തില്‍ 27 നാളുകാരുടേയും സമ്പൂര്‍ണഫലംഎപ്രില്‍ മാസത്തില്‍ 27 നാളുകാരുടേയും സമ്പൂര്‍ണഫലം

English summary

Rama Navami 2022: Do's and Don'ts On This Auspicious Day In Malayalam

Here in this article we are sharing some do's and dont's on Rama navami day in malayalam. Take a loo
Story first published: Monday, April 4, 2022, 14:50 [IST]
X
Desktop Bottom Promotion