Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാപമോചന പുണ്യം, ജീവിതത്തില്‍ ഐശ്വര്യഫലം; കാര്‍ത്തിക മാസത്തിലെ രമ ഏകാദശി വ്രതം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തീയതില്‍ രമ ഏകാദശി വ്രതം ആചരിക്കുന്നു. ഈ ദിവസം, ലോകത്തിന്റെ പരിപാലകനായ ഭഗവാന് ശ്രീഹരി വിഷ്ണുവിനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. എല്ലാ ഏകാദശികളിലും വച്ച് രമ ഏകാദശി ശ്രേഷ്ഠവും പ്രധാനപ്പെട്ടതുമായി കണക്കാക്കപ്പെടുന്നു. രംഭ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ദീപാവലിക്ക് നാല് ദിവസം മുമ്പാണ് ഈ ഏകാദശി വരുന്നത്.
രമ ഏകാദശി വ്രതം ഏറ്റവും പ്രധാനപ്പെട്ട ഏകാദശികളിലൊന്നായി കണക്കാക്കപ്പെടുന്നു. രമ ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ബ്രഹ്മഹത്യ ഉള്‍പ്പെടെയുള്ള പല പാപങ്ങളും നശിക്കുമെന്ന് പറയപ്പെടുന്നു. രമ ഏകാദശി നാളില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അവര്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപങ്ങളും ഇല്ലാതാകുന്നു. രമ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും വ്രതനിയമങ്ങളും എന്തൊക്കെയാണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

രമ ഏകാദശി ശുഭമുഹൂര്‍ത്തം
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ രമ ഏകാദശി നവംബര്‍ 8ന് രാവിലെ 08.23 മുതല്‍ ആരംഭിക്കുന്നു. ഇത് അടുത്ത ദിവസം രാവിലെ 10:41-ന് അവസാനിക്കും. ഉദയ തിഥി പ്രകാരം നവംബര്‍ 9ന് രമ ഏകാദശി വ്രതം ആചരിക്കും. നവംബര്‍ 9 ന് രാവിലെ 06:39 മുതല്‍ 08 വരെ ആണ് പൂജയ്ക്ക് അനുയോജ്യമായ സമയം.
ഉപവാസവും ആരാധനാ രീതിയും
രമ ഏകാദശി ദിനത്തില്‍ രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വിഷ്ണുവിന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. വിഗ്രഹത്തിനു മുന്നില്‍ ഇരുന്ന് ഉപവാസ പ്രതിജ്ഞയെടുക്കുക. അതിനുശേഷം ആചാരപ്രകാരം വിഷ്ണുവിനെ ആരാധിക്കുക. ആദ്യം വിഷ്ണു ഭഗവാനെ പഞ്ചാമൃതം കൊണ്ട് കുളിപ്പിക്കുക. എന്നിട്ട് ദേവന് പുഷ്പങ്ങള്‍, ധൂപം, വിളക്ക്, നൈവേദ്യം മുതലായവ സമര്‍പ്പിക്കുക. ഇതിനുശേഷം വിഷ്ണുസഹസ്ത്രനാമം ജപിച്ച് മഹാവിഷ്ണുവിന്റെ കഥ കേള്‍ക്കുക. കൂടാതെ ദ്വാദശി നാളില്‍ ബ്രാഹ്മണര്‍ക്ക് അന്നദാനം നടത്തി അനുഗ്രഹവും നേടുക.
രാശിപ്രകാരം ഈ മന്ത്രങ്ങള്‍ ജപിക്കുക
മേടം - ഓം ശ്രീ കേശവായ നമഃ
ഇടവം - ഓം ശ്രീ ഋഷികേശായ നമഃ
മിഥുനം - ഓം ശ്രീകൃഷ്ണായ നമഃ
കര്‍ക്കടകം - ഓം ശ്രീ അച്യുതായ നമഃ
ചിങ്ങം - ഓം ശ്രീ ജനാര്ദനായ നമഃ
കന്നി - ഓം ശ്രീ ചതുര്ഭുജായ നമഃ
തുലാം - ഓം ശ്രീ മാധവായ നമഃ
വൃശ്ചികം - ഓം ശ്രീ ഗോവിന്ദായ നമഃ
ധനു - ഓം ശ്രീ നാരായണായ നമഃ
മകരം - ഓം ശ്രീ വാമനായ നമഃ
കുംഭം - ഓം ശ്രീ ഗരുദ്ധ്വജായൈ നമഃ
മീനം - ഓം ശ്രീ ലക്ഷ്മീപതയേ നമഃ
പണം സമ്പാദിക്കാന്‍
രമ ഏകാദശി നാളില്‍ തുളസി ചെടിയില്‍ ശാലിഗ്രാം സ്ഥാപിച്ച് പൂജാവിധികളോടെ പൂജിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വരുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.
തുളസി പ്രതിവിധി
തുളസിയെ മഹാവിഷ്ണുവിന് പ്രിയപ്പെട്ടതായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, രമ ഏകാദശി ദിനത്തില്‍, തുളസിയുടെ തണ്ട് പൊട്ടിച്ച് നിങ്ങളുടെ സേഫിലോ പേഴ്സിലോ സൂക്ഷിക്കുക. ഇതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുമെന്ന് പറയുന്നു. രമ ഏകാദശി ദിനത്തില്‍ തുളസിയിലകള്‍ ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിക്കുക. രമ ഏകാദശിക്ക് ശേഷം വരുന്ന വെള്ളിയാഴ്ച തുളസി ഇലകള്‍ മഹാവിഷ്ണുവിനും ലക്ഷ്മിദേവിക്കും സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാകും.
ജോലിയില്‍ പുരോഗതിക്ക്
രമ ഏകാദശി ദിനത്തില്‍ ഒരു നാണയം എടുത്ത് പൂജിച്ച് അതില്‍ ചന്ദനം, അരി, പൂക്കള്‍ എന്നിവ സമര്‍പ്പിക്കുക. അതിനുശേഷം, ഈ നാണയം ഒരു ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ ഓഫീസിലെ ഡ്രോയറിലോ മേശയിലോ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ, ജോലിസ്ഥലത്ത് പുരോഗതിക്കുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് കൈവരുന്നതായിരിക്കും.



Click it and Unblock the Notifications
