For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്

|

നീതിയും ധര്‍മ്മവും പുനസ്ഥാപിക്കുന്നതിനായി മനുഷ്യരൂപത്തില്‍ ഭൂമിയില്‍ ജനിച്ച മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി ശ്രീരാമനെ കണക്കാക്കപ്പെടുന്നു. ഹിന്ദുപുരാണങ്ങള്‍ പ്രകാരം ഏറെ പ്രാധാന്യമുള്ള ദേവനാണ് അദ്ദേഹം. രാമായണ ഇതിഹാസത്തിലെ കേന്ദ്ര വ്യക്തിത്വവും പുണ്യത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപവുമാണ് അദ്ദേഹം. അദ്ദേഹത്തെ മര്യാദാപുരുഷോത്തമന്‍ അഥവാ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കുന്നവനായി കണക്കാക്കപ്പെടുന്നു.

Most read: Ram Navami 2021 : ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍Most read: Ram Navami 2021 : ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍

ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ആത്മനിയന്ത്രണം സൂക്ഷിച്ച് മികവ് പുലര്‍ത്തിയ മാതൃകയായ മനുഷ്യനായി അദ്ദേഹം പ്രശംസിക്കപ്പെടുന്നു. ഒരു ഉത്തമപുത്രന്‍, നേര്‍മ്മയുള്ള ഭര്‍ത്താവ്, നീതിമാനായ രാജാവ്, സ്‌നേഹവാനായ സഹോദരന്‍, സര്‍വ്വ യോഗ്യതയുമുള്ള ഒരു ഉത്തമ മനുഷ്യന്‍ എന്നിങ്ങനെ എല്ലാ ഗുണങ്ങള്‍കൊണ്ടും മാതൃകയാണ് ശ്രീരാമന്‍. അത്തരം ഒരു മൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ പല നേട്ടങ്ങളും കൈവരുന്നു. രാമ നവമി എത്തിനില്‍ക്കേ ശ്രീരാമനെ ഭജിക്കാനുള്ള അനുയോജ്യമായ സമയമാണിത്. ശ്രീരാമനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും അദ്ദേഹത്തെ ആരാധിക്കാനുള്ള വഴികളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

സ്വഭാവവിശേഷങ്ങള്‍

സ്വഭാവവിശേഷങ്ങള്‍

കടും നീല നിറത്തില്‍ അമ്പും വില്ലും ധരിച്ച് രണ്ട് വശങ്ങളിലുമായി സീതയും ലക്ഷ്മണനും, അരികിലായി ഹനുമാന്‍ സാഷ്ടാംഗം പ്രണമിക്കുന്ന രീതിയില്‍ ശ്രീരാമനെ നിങ്ങള്‍ക്ക് ദര്‍ശിക്കാം. വാല്‍മീകിയുടെ 'രാമചരിതമാനസ'ത്തില്‍ ശ്രീരാമന്റെ സദ്ഗുണങ്ങളെ പ്രകീര്‍ത്തിക്കുകയും ദൈവിക ഗുണങ്ങളുടെ മഹത്വത്തെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്നു. നിസ്വാര്‍ത്ഥനും ഉത്തമനുമായ ഒരു മനുഷ്യന്റെ പ്രതീകമായി ശ്രീരാമന്‍ ഹിന്ദുമതത്തില്‍ ആരാധിക്കപ്പെടുന്നു.

അവതാരം

അവതാരം

പ്രപഞ്ചസംരക്ഷകനായ മഹാവിഷ്ണുവിന്റെ ദശാവതങ്ങളില്‍ ഏഴാമത്തെ അവതാരമായി പിറവിയെടുത്തതാണ് ശ്രീരാമന്‍. ലോകം ദുഷ്ടശക്തികളാല്‍ വലയം ചെയ്യപ്പെടുകയും പൈശാചിക ശക്തികള്‍ ഭൂമിയിലെ മനുഷ്യരെ ഭയപ്പെടുത്തുകയും ചെയ്തപ്പോള്‍ വിഷ്ണു ശ്രീരാമനായി ഭൂമിയിലേക്ക് അവതാരമെടുത്തു പിറന്നു. അങ്ങനെ, ശ്രീരാമനായി ജനിച്ച് മഹാവിഷ്ണു തിന്മയെ പരാജയപ്പെടുത്തി നീതിയും ധര്‍മ്മവും പുനസ്ഥാപിച്ചു.

Most read:Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളുംMost read:Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളും

പുരാണം

പുരാണം

ദശരഥ മഹാരാജാവിന്റെയും കൗസല്യയുടെയും മകനാണ് ശ്രീരാമന്‍. ത്രേതായുഗത്തില്‍, ലങ്കയിലെ രാക്ഷസരാജാവായ രാവണനെ പരാജയപ്പെടുത്താന്‍ ദൈവങ്ങളുടെ കല്‍പന പ്രകാരം ഭൂമിയിലേക്ക് അവതാരപ്പിറവിയെടുക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമന്റെ ജനനം ഹിന്ദു വിശ്വാസികള്‍ 'രാമ നവമി'യായി ആഘോഷിക്കുന്നു. രാവണനെ വധിച്ച ദിവസം വിശ്വാസികള്‍ 'ദസറ' ആയി ആഘോഷിക്കുന്നു. അയോദ്ധ്യയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് നാട്ടുകാര്‍ നഗരം മുഴുവന്‍ വിളക്കുകള്‍ കത്തിച്ചു. അതിനാല്‍ ഈ ദിവസം 'ദീപാവലി' ആയി ആഘോഷിക്കുന്നു.

ശ്രീരാമനെ ആരാധിക്കാന്‍

ശ്രീരാമനെ ആരാധിക്കാന്‍

രാമ നവമി നാളില്‍ ഭക്തര്‍ പുഷ്പങ്ങള്‍, ബട്ടര്‍ മില്‍ക്, പരിപ്പ് വട എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ അവസരത്തില്‍ ശ്രീരാമനെ പ്രീതിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ അനുഗ്രഹം നേടുന്നതിനുമായി വെല്ലം, മത്തന്‍, ഇഞ്ചി എന്നിവകൊണ്ട് നിര്‍മ്മിച്ച് പ്രത്യേകം തയ്യാറാക്കിയ നൈവേദ്യം അഥവാ 'പാനകം' അര്‍പ്പിക്കുന്നു. ഈ വഴിപാടുകളോടൊപ്പം പായസം, പഞ്ചാമൃതം, മെതി പുലാവ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഈ വഴിപാടുകളെല്ലാം ശ്രീരാമന്‍ തന്റെ വനവാസത്തിനിടയില്‍ നേരിട്ട ബുദ്ധിമുട്ടുകളെ പ്രതീകപ്പെടുത്തുന്നവയാണ്.

Most read:Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍Most read:Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍

ശ്രീരാമനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രീരാമനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രീരാമനെ ആരാധിക്കുന്നത് പ്രപഞ്ച സംരക്ഷകനായ മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിന്റെ സല്‍പ്രവൃത്തികളെ പിന്തുടരുന്ന ഭക്തന് പലമടങ്ങ് ദൈവാനുഗ്രഹം ലഭിക്കുന്നു. സ്വാര്‍ത്ഥതയില്ലാത്ത ജീവിതം നയിക്കുന്നത് ധര്‍മ്മത്തിന്റെയും നീതിയുടെയും ഉന്നതി നേടാന്‍ അവരെ സഹായിക്കുന്നു.

ആരോഗ്യം

ആരോഗ്യം

ശ്രീരാമനെ ആരാധിച്ചാല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് മുക്തി നേടാവുന്നതാണ്. നിങ്ങള്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള കാലയളവില്‍ 108 തവണ ശ്രീരാമ സ്തുതി ചൊല്ലാം. അല്ലെങ്കില്‍ ദിവസം മുഴുവന്‍ അദ്ദേഹത്തെ ആരാധിക്കാം. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ഈ വഴി സഹായകമാണ്.

Most read:മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലംMost read:മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം

വിവാഹം

വിവാഹം

അവിവാഹിതരായ പുരുഷന്മാരോ സ്ത്രീകളോ ഉണ്ടെങ്കിലോ അല്ലെങ്കില്‍ നിങ്ങള്‍ ദാമ്പത്യജീവിതത്തില്‍ പ്രശ്നം നേരിടുന്നുണ്ടെങ്കിലോ നിങ്ങള്‍ക്ക് രാമനാമം ചൊല്ലാം. ഇത് നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലം നല്‍കുന്നു. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളെയും നീക്കുന്നു. മന്ത്രം ചൊല്ലുന്നതിനുമുമ്പ് ശ്രീരാമനെയും സീതാദേവിയുടെയും മനസില്‍ ധ്യാനിക്കുക.

ജോലി / ബിസിനസ്സ്

ജോലി / ബിസിനസ്സ്

ജോലി അല്ലെങ്കില്‍ ബിസിനസ്സില്‍ വിജയം നേടുന്നതിനും അല്ലെങ്കില്‍ പ്രശ്നങ്ങളോ തടസങ്ങളോ നീക്കുന്നതിനുമായി നിങ്ങള്‍ക്ക് ശ്രീരാമപ്രഭുവിന്റ നാമം ചൊല്ലാവുന്നതാണ്. ഇത് വളരെ പ്രയോജനകരമാണ്, ഇതിലൂടെ നിങ്ങള്‍ക്ക് ജോലി, ബിസിനസ്സ് പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഏകാഗ്രതയിലോ വിദ്യാഭ്യാസത്തിലോ നിങ്ങള്‍ പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രാമനാമം ചൊല്ലാം. നിങ്ങളുടെ കുട്ടി ചെറുതാണെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ മുന്‍പില്‍ ഈ പേര് ചൊല്ലാം. ഇത് കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

സമ്പത്ത്

സമ്പത്ത്

നിങ്ങള്‍ സാമ്പത്തിക പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ ശ്രീരാമനെ ആരാധിക്കാം. അര്‍ദ്ധരാത്രിയില്‍ നിങ്ങള്‍ 108 തവണ രാമനാമം ചൊല്ലുന്നത് ഗുണം ചെയ്യും. നിങ്ങള്‍ ശ്രീരാമന്റെ ഏതെങ്കിലും പേര് ചൊല്ലി ആരാധിക്കുകയാണെങ്കില്‍ നിങ്ങള്‍ തുളസി മാല ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

ശ്രീരാമ മന്ത്രങ്ങള്‍

ശ്രീരാമ മന്ത്രങ്ങള്‍

* രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ

രഘുനാഥായ നാഥായ സീതായ പതയേ നമ:

* ഓം ക്ലീം നമോ ഭഗവതേ രാമചന്ദ്രായ സകലജന വശ്യകരായ സ്വാഹ

* ശ്രീരാമ ജയ രാമ കോതണ്ഡ രാമ

* ശ്രീരാമ ജയം

* ഓം ദശരഥയേ വിദ്മഹേ വല്ലഭയേ ധീമഹി

തന്നോ രാമ പ്രചോദയാം

English summary

Ram Navami 2021 : Benefits of Worshipping Lord Rama

Here are the benefits of worshipping lord Rama. Take a look.
X
Desktop Bottom Promotion