മര്യാദാപുരുഷോത്തമന്റെ ജന്‍മനാള്‍, ദോഷങ്ങള്‍ നീക്കും രാമനവമി; ശുഭമുഹൂര്‍ത്തവും പൂജാരീതിയും

Ram Navami 2024 : ഹിന്ദുമതവിശ്വാസത്തില്‍ രാമനവമി ഉത്സവം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. എല്ലാ വര്‍ഷവും ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം തീയതിയാണ് രാമനവമി ആഘോഷിക്കുന്നത്. അതനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍ 17നാണ് രാമനവമി വരുന്നത്. മര്യാദ പുരുഷോത്തമനായ ശ്രീരാമന്‍ അവതരിച്ചത് ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം തിയ്യതിയില്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ദിവസം രാമനവമിയായി ആഘോഷിക്കുന്നു. ഈ വര്‍ഷം ചൈത്ര നവരാത്രിയുടെ വേളയും ഈ സമയം തന്നെയായതിനാല്‍ ഈ ദിവസം ലോകമാതാവായ ആദിശക്തി ദുര്‍ഗ്ഗാ ദേവിയുടെ ഒമ്പതാമത്തെ ശക്തിയായ സിദ്ധിദാത്രി ദേവിയെയും ആരാധിക്കുന്നു.

ഭഗവാന്‍ ശ്രീരാമന്റെ ജനനം ഉച്ചകഴിഞ്ഞായിരുന്നുവെന്ന് വിശ്വസിക്കുന്നു. അതിനാല്‍, രാമനവമി തിഥിയില്‍ ഉച്ചയ്ക്കാണ് ശ്രീരാമനെ ആരാധിക്കുന്നത്. ഭഗവാന്‍ ശ്രീരാമനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന സങ്കടങ്ങളും കഷ്ടപ്പാടുകളും എന്നെന്നേക്കുമായി ഇല്ലാതാകുമെന്നാണ് വിശ്വാസം. രാമനവമിയുടെ പൂജാ രീതിയും ശുഭമുഹൂര്‍ത്തവും അറിയാന്‍ ലേഖനം വായിക്കൂ.

Ram Navami 2024

രാമനവമി 2024 ശുഭമുഹൂര്‍ത്തം

പഞ്ചാംഗമനുസരിച്ച്, ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥി ഏപ്രില്‍ 16 ന് ഉച്ചയ്ക്ക് 01:23 ന് ആരംഭിച്ച് അടുത്ത ദിവസം അതായത് ഏപ്രില്‍ 17 ന് വൈകുന്നേരം 03:14 ന് അവസാനിക്കും. സനാതന ധര്‍മ്മത്തില്‍ ഉദയ തിഥിക്ക് സാധുതയുണ്ട്. അതിനാല്‍ ഏപ്രില്‍ 17 ന് രാമനവമി ആഘോഷിക്കും.

പൂജാ സമയം

രാമനവമി തിഥിയില്‍ രാവിലെ 11:03 മുതല്‍ ഉച്ചയ്ക്ക് 1:38 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം. അതേ സമയം ഉച്ചയ്ക്ക് സമയം 12:21 ആണ്. ലളിതമായി പറഞ്ഞാല്‍, ഉച്ചയ്ക്ക് 12.21 ആണ് ശ്രീരാമന്റെ ജനന സമയം. അതിനാല്‍ ഈ സമയത്ത് ഭക്തര്‍ക്ക് ശ്രീരാമനെ ആരാധിക്കാം.

രാമനവമിയുടെ പ്രാധാന്യം

രാമനവമി ശ്രീരാമന്റെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഒരു വ്യക്തി സരയൂ നദിയില്‍ കുളിക്കുന്നുവെങ്കില്‍ അവരുടെ ഭാഗ്യം വര്‍ധിക്കുന്നു. അവരുടെ ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ കൈവരും. രാമനവമി നാളില്‍ ശ്രീരാമനെ ആരാധിക്കുന്നത് കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുന്നു. ശ്രീരാമനോടൊപ്പം സീതാദേവിയുടെയും ഹനുമാന്‍ സ്വാമിയുടെയും ദിവ്യാനുഗ്രഹം ലഭിക്കുന്നു. ശ്രീരാമന്‍ തന്റെ ഭക്തരുടെ എല്ലാ ദുരിതങ്ങളും അകറ്റുകയും ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഐശ്വര്യവും നല്‍കുകയും ചെയ്യുന്നു.

രാമനവമി പൂജാവിധി

ഈ വര്‍ഷം മാര്‍ച്ച് 30നാണ് രാമനവമി ആഘോഷം. രാമനവമിക്ക് ഹിന്ദുമതത്തില്‍ വളരെ പ്രത്യേകതയുണ്ട്. ചൈത്ര നവരാത്രിയുടെ അവസാന ദിവസം ശ്രീരാമന്റെ ജന്മവാര്‍ഷികമായി വളരെ ആവേശത്തോടെയും ഭക്തിയോടെയും രാമനവമി ആഘോഷിക്കുന്നു. രാവിലെ എഴുന്നേറ്റു കുളിച്ച് നിത്യചടങ്ങുകള്‍ നടത്തുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ആദ്യം സൂര്യഭഗവാന്‍ വെള്ളം സമര്‍പ്പിക്കുക. പൂജാമുറി ഗംഗാജലം തളിച്ച് വൃത്തിയാക്കുക. തുടര്‍ന്ന് ശ്രീരാമനെ ആരാധിക്കാന്‍ തുടങ്ങുക. മാല, പുഷ്പങ്ങള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, ചന്ദനം, ചന്ദനത്തിരി, വിളക്ക്, തുളസി ഇലകള്‍ എന്നിവകൊണ്ട് ശ്രീരാമനെയും സീതയെയും ആരാധിക്കുക. രാമചരിതമാനസ്, രാമായണം, രാമരക്ഷാസ്തോത്രം, ബജ്രംഗ് ബാന്‍, ഹനുമാന്‍ ചാലിസ എന്നിവ പാരായണം ചെയ്യുക. അവസാനം ആരതി ചെയ്ത്, ജീവിതത്തില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി ശ്രീരാമനോട് പ്രാര്‍ത്ഥിക്കുക.

ക്ഷേത്രങ്ങളിലെ രാമനവമി ചടങ്ങ്

ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും ഉണ്ടായിരിക്കും. ശ്രീരാമന്റെയും സീതയുടേയും ചെറിയ വിഗ്രഹങ്ങള്‍ ഉപയോഗിച്ച് കല്യാണോത്സവം എന്ന ചടങ്ങ് വീടുകളില്‍ നടത്തപ്പെടുന്നു. ശര്‍ക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമ നവമി ദിവസം തയ്യാറാക്കുന്നു. രാമനവമി നാളില്‍ ശ്രീരാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരന്‍ ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരേയും ആരാധിക്കുന്നു.

രാമനവമി വ്രതം

രാമനവമിയില്‍ ഭക്തര്‍ ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. വ്രതം രാവിലെ ആരംഭിച്ച് അടുത്ത പ്രഭാതം വരെ നീളുന്നു. ശ്രീരാമനെ ആരാധിച്ച് ഭക്തര്‍ രാമായണം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നു. രാമ നവമി നാളില്‍ വ്രതമെടുക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ചിലര്‍ രാമ നവമി ഘോഷയാത്ര നടത്തുന്നു. ശ്രീരാമന്റെ ജന്മസ്ഥാനമായ അയോദ്ധ്യയില്‍ രാമനവമി ദിനത്തില്‍ ആയിരങ്ങള്‍ സരയൂനദിയില്‍ സ്നാനം ചെയ്യാറുമുണ്ട്.

രാമ മന്ത്രങ്ങള്‍

ഓം ശ്രീരാമായ നമഃ
ശ്രീരാമ ജയ രാമ ജയ ജയ രാം
ഓം ദാശരത്യേ വിദ്യാമഹേ സീതാവല്ലഭായി ധീമഹി, തന്നോ റാം പ്രചോദയാം

ദാമ്പത്യ തടസ്സങ്ങള്‍ക്കുള്ള പ്രതിവിധി

നിങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, രാമനവമിയുടെ വൈകുന്നേരം ശ്രീരാമനും സീതയ്ക്കും മഞ്ഞള്‍, കുങ്കുമം, ചന്ദനം എന്നിവ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ വിവാഹ തടസ്സങ്ങളില്‍ നിന്ന് രക്ഷപ്പെടാം.

സന്തോഷത്തിനും സമാധാനത്തിനും

കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍, നിങ്ങള്‍ രാമന് മുന്നില്‍ നെയ്യോ എണ്ണയോ ഒഴിച്ച വിളക്ക് തെളിയിക്കണം. ഈ സമയത്ത് 'ശ്രീരാം ജയ് രാം ജയ് ജയ് രാം' എന്ന് 108 തവണ ജപിക്കുക.

രോഗമുക്തിക്ക്

നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍, രാമനവമിയുടെ വൈകുന്നേരം ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രത്തില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളെ അലട്ടുന്ന രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കും.

സന്താനലബ്ദിക്ക്

കുഞ്ഞുണ്ടാകാന്‍ രാമനവമി നാളില്‍ തേങ്ങ എടുക്കുക. എന്നിട്ട് ആ തേങ്ങ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് സീതയ്ക്ക് സമര്‍പ്പിക്കുക. ഈ സമയത്ത്, 'ഓം നമഃ ശിവായ' എന്ന മന്ത്രം 108 തവണ ജപിക്കുക.

Story first published: Saturday, April 13, 2024, 9:00 [IST]
X
Desktop Bottom Promotion