Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സൗഭാഗ്യങ്ങള്‍ കൈപ്പിടിയിലൊതുക്കാം; രാമനവമിയില്‍ രാശിപ്രകാരം ഇത് ചെയ്യൂ, സമ്പത്തും സല്പേരും
ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥിയിലാണ് രാമനവമി വരുന്നത്. ഈ വര്‍ഷം അത് മാര്‍ച്ച് 30 വ്യാഴാഴ്ചയാണ്. ഈ ദിവസം ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും ഹനുമാനെയും ഭക്തര്‍ ആരാധിക്കുന്നു. ഈ ദിവസം ശ്രീരാമനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നത് ശ്രീരാമനെ എളുപ്പത്തില്‍ പ്രസാദിപ്പിക്കുന്നതിനുള്ള വഴിയാണ്. ശ്രീരാമദേവന് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.
ഈ ദിവസം രാമരക്ഷാ സ്തോത്രം ചൊല്ലുന്നത് വളരെ ഗുണകരമാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുന്ന എല്ലാത്തരം ബുദ്ധിമുട്ടുകളും ഇല്ലാതാക്കുമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം രാമനവമി ദിനത്തില്‍ നിരവധി ശുഭകരമായ യോഗങ്ങള്‍ നടക്കുന്നുണ്ട്. ഇത് പല രാശിചിഹ്നങ്ങള്‍ക്കും വളരെ അനുകൂലമായിരിക്കും. രാമനവമി നാളില്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുന്ന ചില പ്രതിവിധികളാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നു. ഒപ്പം രാശിപ്രകാരമുള്ള ചില പ്രതിവിധികളും നോക്കാം.

ആരാധനയുടെ ശുഭസമയം
നവമി തിഥി മാര്‍ച്ച് 29-ന് രാത്രി 9:07 മുതല്‍ ആരംഭിക്കും. അത് മാര്‍ച്ച് 30-ന് രാത്രി 11:30-ന് അവസാനിക്കും. ഇക്കാലത്ത് ഗുരുപുഷ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, അമൃതസിദ്ധിയോഗം, ശുഭന്യോഗം എന്നീ യോഗങ്ങളുമുണ്ട്. രാവിലെ 11:11 മുതല്‍ ഉച്ചയ്ക്ക് 1:40 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം.

രാശി അനുസരിച്ച് ഈ പ്രതിവിധി
* ചിങ്ങം, തുലാം, ഇടവം എന്നീ രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ രാമനവമി വളരെ ശുഭകരമാണ്. നിങ്ങള്‍ക്ക് സാധാരണ രീതിയിലുള്ള ആരാധന നടത്താം. കരിയറില്‍ വിജയം കൈവരും. രാശിപ്രകാരം പൂജാവേളയില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യുന്നത് വളരെ ഗുണം ചെയ്യും.
* മിഥുനം, കന്നി, തുലാം, ഇടവം എന്നീ രാശിക്കാര്‍ രാമനവമി ദിനത്തില്‍ രാമരക്ഷാ സ്തോത്രം ചൊല്ലണം. ഇത് ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതായിരിക്കും.
* മകരം, കുംഭം, മീനം, കര്‍ക്കടകം എന്നീ രാശിക്കാര്‍ക്ക് രാമനവമി നാളില്‍ ഹനുമാന് ക്ഷേത്രത്തില്‍ പോയി 21 തവണ ഹനുമാന് ചാലിസ പാരായണം ചെയ്യണം. ഇതോടൊപ്പം ശ്രീരാമന്റെ ഏതെങ്കിലും മന്ത്രത്തിന്റെ ജപമാല 5 തവണ ജപിക്കുന്നതും നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും.
* ധനു, ചിങ്ങം, മേടം രാശിക്കാര്‍ ശ്രീരാമന്റെയോ ഹനുമാന്റെയോ ക്ഷേത്രത്തില്‍ ചുവന്ന നിറത്തിലുള്ള തുണി അര്‍പ്പിക്കണം.

ആരാധന ഇപ്രകാരം
അതിരാവിലെ എഴുന്നേറ്റു ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതിനുശേഷം സൂര്യഭഗവാന് വെള്ളം സമര്‍പ്പിക്കുക. പൂജാമുറി വൃത്തിയാക്കി ഗംഗാജലം തളിക്കുക. അരി കൈകളില്‍ എടുത്ത് വ്രതാനുഷ്ഠാനം തുടങ്ങി നടത്തി ആരാധന ആരംഭിക്കുക. ശ്രീരാമനോടൊപ്പം സീതയെയും ആരാധിക്കുക. ശ്രീരാമനും സീതാദേവിക്കും പൂക്കള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, ചന്ദനം, ധൂപം, മാല, വിളക്ക്, തുളസിയില എന്നിവ സമര്‍പ്പിക്കുക. രാമായണം, രാമചരിത മാനസം, ബജ്രംഗ് ബാന്‍, ഹനുമാന് ചാലിസ, രാമരക്ഷാ സ്തോത്രം എന്നിവ പാരായണം ചെയ്യുക. ശ്രീരാമന് ആരതി നടത്തി പ്രാര്‍ത്ഥിക്കുക.

ഭസ്മം
രാമനവമി നാളില്‍ ഹനുമാന് സ്വാമിയുടെ വിഗ്രഹത്തില്‍ പുരട്ടുന്ന ഭസ്മം സീതാദേവിയുടെ പാദങ്ങളില്‍ പുരട്ടുന്നത് നല്ല ഫലം നല്കുന്നു. ഇതിനുശേഷം നിങ്ങളുടെ ആഗ്രഹങ്ങള്‍ സീതാദേവിയോട് പറയുക. രാമനവമി ദിനത്തില്‍ കൃത്യമായി ഈ ജോലി മൂന്ന് തവണ ചെയ്യണം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും പരിഹരിക്കപ്പെടുന്നു.

ഈ മന്ത്രം ജപിക്കുക
നിങ്ങളുടെ ജീവിതം കഷ്ടപ്പാടുകളാല്‍ വലയം ചെയ്യപ്പെട്ടതാണെങ്കില്‍, പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി ഗംഗാജലമോ ഏതെങ്കിലും പുണ്യനദിയിലെ വെള്ളമോ എടുത്ത് ശ്രീരാമന്റെ 'ഓം ശ്രീ ഹ്വീന് ക്ലീം രാമചന്ദ്രായ ശ്രീ നമഃ' എന്ന സംരക്ഷണ മന്ത്രം 108 തവണ ജപിക്കുക. അതിനുശേഷം, വീടിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ വെള്ളം പ്രധാന വാതില്‍ വരെ തളിക്കുക.

കുടുംബത്തില്‍ സന്തോഷത്തിന്
ഗാര്‍ഹിക ജീവിതത്തില്‍ നിങ്ങള്‍ എപ്പോഴും തടസ്സങ്ങള്‍ നേരിടുന്നുവെങ്കില്‍ വിഷമിക്കേണ്ട, വളരെ എളുപ്പമുള്ള ഒരു പരിഹാരമുണ്ട്. രാമനവമി ദിനത്തില്‍ ശ്രീരാമനെ സ്തുതിച്ചുകൊണ്ട് രാമക്ഷേത്രത്തിന് മുന്നിലോ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലോ നിന്ന് മൂന്ന് പ്രാവശ്യം നിങ്ങള്‍ 'ശ്രീ രാമചന്ദ്ര കൃപാലു ഭജു മന..' ചൊല്ലണം. ദാമ്പത്യജീവിതത്തില്‍ എപ്പോഴും പൊരുത്തം ഉണ്ടാകും. ഈ ദിവസം ശ്രീരാമനോടൊപ്പം സീതാ ദേവിയെയും ആരാധിക്കുക. ഇത് ദാമ്പത്യ ജീവിതം സന്തോഷകരമാക്കും.

സുന്ദരകാണ്ഡം പാരായണം ചെയ്യുക
ഈ ദിവസം ദൈവത്തെ ആരാധിക്കുകയും ശ്രീരാമ സ്തുതി പാരായണം ചെയ്യുകയും ചെയ്യുക. ഈ ദിവസം നിങ്ങള്‍ക്ക് സുന്ദരകാണ്ഡം പാരായണം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ശ്രീരാമദേവന് ഉടന്‍ തന്നെ സന്തുഷ്ടനാകുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.

ബിസിനസ്സ് വളര്‍ച്ച
ജോലി അല്ലെങ്കില്‍ ബിസിനസ്സില്‍ വിജയം നേടുന്നതിനും അല്ലെങ്കില്‍ പ്രശ്നങ്ങളോ തടസങ്ങളോ നീക്കുന്നതിനുമായി നിങ്ങള്‍ക്ക് ശ്രീരാമപ്രഭുവിന്റ നാമം ചൊല്ലാവുന്നതാണ്. ഇത് വളരെ പ്രയോജനകരമാണ്, ഇതിലൂടെ നിങ്ങള്‍ക്ക് ജോലി, ബിസിനസ്സ് പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

സാമ്പത്തിക പ്രശ്നം നീക്കാന്‍
നിങ്ങള്‍ സാമ്പത്തിക പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ ശ്രീരാമനെ ആരാധിക്കാം. അര്‍ദ്ധരാത്രിയില്‍ നിങ്ങള്‍ 108 തവണ രാമനാമം ചൊല്ലുന്നത് ഗുണം ചെയ്യും. നിങ്ങള്‍ ശ്രീരാമന്റെ ഏതെങ്കിലും പേര് ചൊല്ലി ആരാധിക്കുകയാണെങ്കില്‍ നിങ്ങള്‍ തുളസി മാല ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും.



Click it and Unblock the Notifications

