Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ശുഭയോഗങ്ങള്‍ സംയോജിക്കുന്ന രാമനവമി; ആരാധനാ രീതിയും ശുഭമുഹൂര്‍ത്തവും
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിയതിയിലാണ് ശ്രീരാമന്‍ ജനിച്ചത്. ശ്രീരാമന്റെ ജന്മവാര്‍ഷികമായി രാജ്യമെമ്പാടും രാമനവമി ആഘോഷിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മദിനമായ രാമനവമി, ചൈത്ര നവരാത്രിയുടെ നവമി തിയതിയിലാണ് ആഘോഷിക്കുന്നത്. ചൈത്ര ശുക്ല പക്ഷത്തിലെ നവമി നാളില്‍ പുണര്‍തം നക്ഷത്രത്തിലും കര്‍ക്കടക രാശിയിലുമാണ് ശ്രീരാമന്‍ ജനിച്ചത്.
രാജ്യത്തുടനീളം രാമനവമി വിപുലമായി ആഘോഷിക്കുന്നു. ഈ ദിവസം ശ്രീരാമനെ പ്രത്യേകം ആരാധിക്കുന്നു. ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും ഭഗവാന്‍ ശ്രീരാമന്റെ കൃപയാല്‍ നിറവേറ്റപ്പെടുന്നു. ഈ വര്‍ഷം രാമനവമി വരുന്നത് മാര്‍ച്ച് 30 വ്യാഴാഴ്ചയാണ്. രാമനവമി ഉത്സവത്തിലെ പൂജാ സമയം, ആരാധനാ രീതി, ആരാധനയുടെ പ്രാധാന്യം എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

രാമനവമി പ്രാധാന്യം
രാമനവമി ശ്രീരാമന്റെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഒരു വ്യക്തി സരയൂ നദിയില്‍ കുളിക്കുന്നുവെങ്കില്‍ അവരുടെ ഭാഗ്യം വര്‍ധിക്കുന്നു. അവരുടെ ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ കൈവരും. രാമനവമി നാളില്‍ ശ്രീരാമനെ ആരാധിക്കുന്നത് കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുന്നു. ശ്രീരാമനോടൊപ്പം സീതാദേവിയുടെയും ഹനുമാന്‍ സ്വാമിയുടെയും ദിവ്യാനുഗ്രഹം ലഭിക്കുന്നു. ശ്രീരാമന്‍ തന്റെ ഭക്തരുടെ എല്ലാ ദുരിതങ്ങളും അകറ്റുകയും ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഐശ്വര്യവും നല്‍കുകയും ചെയ്യുന്നു.

ശുഭസമയം
ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ നവമി ശ്രീരാമന് സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസമാണ് ശ്രീരാമന്‍ ജനിച്ചത്. ശ്രീരാമന്റെ ജന്മവാര്‍ഷികമായി ഇന്ത്യയൊട്ടാകെ ഈ ദിവസം വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥി മാര്‍ച്ച് 29 ന് ബുധനാഴ്ച രാത്രി 9.07 ന് ആരംഭിച്ച് മാര്‍ച്ച് 20 വ്യാഴാഴ്ച രാത്രി 11.30 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഉദയ തിഥി പ്രകാരം മാര്‍ച്ച് 30 ന് രാമനവമി ആഘോഷിക്കും. രാമനവമി ദിനത്തില്‍, ഉച്ചയ്ക്ക് ശ്രീരാമനെ ആരാധിക്കുന്നത് ഏറ്റവും ഐശ്വര്യപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. മാര്‍ച്ച് 30ന് രാവിലെ 11.11 മുതല്‍ ഉച്ചയ്ക്ക് 1.40 വരെയായിരിക്കും മധ്യാഹ്ന മുഹൂര്‍ത്തം. ഈ സമയത്ത് ആരാധന നടത്താം.

രാമനവമി പൂജാവിധി
ഈ വര്‍ഷം മാര്‍ച്ച് 30നാണ് രാമനവമി ആഘോഷം. രാമനവമിക്ക് ഹിന്ദുമതത്തില്‍ വളരെ പ്രത്യേകതയുണ്ട്. ചൈത്ര നവരാത്രിയുടെ അവസാന ദിവസം ശ്രീരാമന്റെ ജന്മവാര്‍ഷികമായി വളരെ ആവേശത്തോടെയും ഭക്തിയോടെയും രാമനവമി ആഘോഷിക്കുന്നു. രാവിലെ എഴുന്നേറ്റു കുളിച്ച് നിത്യചടങ്ങുകള്‍ നടത്തുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ആദ്യം സൂര്യഭഗവാന്‍ വെള്ളം സമര്‍പ്പിക്കുക. പൂജാമുറി ഗംഗാജലം തളിച്ച് വൃത്തിയാക്കുക. തുടര്‍ന്ന് ശ്രീരാമനെ ആരാധിക്കാന്‍ തുടങ്ങുക. മാല, പുഷ്പങ്ങള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, ചന്ദനം, ചന്ദനത്തിരി, വിളക്ക്, തുളസി ഇലകള്‍ എന്നിവകൊണ്ട് ശ്രീരാമനെയും സീതയെയും ആരാധിക്കുക. രാമചരിതമാനസ്, രാമായണം, രാമരക്ഷാസ്‌തോത്രം, ബജ്രംഗ് ബാന്‍, ഹനുമാന്‍ ചാലിസ എന്നിവ പാരായണം ചെയ്യുക. അവസാനം ആരതി ചെയ്ത്, ജീവിതത്തില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി ശ്രീരാമനോട് പ്രാര്‍ത്ഥിക്കുക.

ക്ഷേത്രങ്ങളിലെ രാമനവമി ചടങ്ങ്
ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും ഉണ്ടായിരിക്കും. ശ്രീരാമന്റെയും സീതയുടേയും ചെറിയ വിഗ്രഹങ്ങള്‍ ഉപയോഗിച്ച് കല്യാണോത്സവം എന്ന ചടങ്ങ് വീടുകളില്‍ നടത്തപ്പെടുന്നു. ശര്‍ക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമ നവമി ദിവസം തയ്യാറാക്കുന്നു. രാമനവമി നാളില്‍ ശ്രീരാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്‌നി സീത, സഹോദരന്‍ ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരേയും ആരാധിക്കുന്നു.

രാമനവമിയിലെ വ്രതം
രാമനവമിയില്‍ ഭക്തര്‍ ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. വ്രതം രാവിലെ ആരംഭിച്ച് അടുത്ത പ്രഭാതം വരെ നീളുന്നു. ശ്രീരാമനെ ആരാധിച്ച് ഭക്തര്‍ രാമായണം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നു. രാമ നവമി നാളില്‍ വ്രതമെടുക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ചിലര്‍ രാമ നവമി ഘോഷയാത്ര നടത്തുന്നു. ശ്രീരാമന്റെ ജന്മസ്ഥാനമായ അയോദ്ധ്യയില്‍ രാമനവമി ദിനത്തില്‍ ആയിരങ്ങള്‍ സരയൂനദിയില്‍ സ്‌നാനം ചെയ്യാറുമുണ്ട്.

ഈ മന്ത്രങ്ങള്‍ ജപിക്കുക
ഓം ശ്രീരാമായ നമഃ
ശ്രീരാമ ജയ രാമ ജയ ജയ രാം
ഓം ദാശരത്യേ വിദ്യാമഹേ സീതാവല്ലഭായി ധീമഹി, തന്നോ റാം പ്രചോദയാം

രാമനവമിയിലെ ശുഭയോഗങ്ങള്‍
ഇത്തവണ രാമനവമിയില്‍ ഗ്രഹങ്ങളുടെയും രാശികളുടെയും വളരെ ശുഭകരവും അപൂര്‍വവുമായ സംയോജനമാണ് സംഭവിക്കാന്‍ പോകുന്നത്. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഇത്തവണത്തെ രാമനവമി ഉത്സവത്തില്‍, 5 അപൂര്‍വ യാദൃശ്ചികതകള്‍ ഒരുമിച്ച് സംഭവിക്കുന്നു. അമൃത സിദ്ധി യോഗം, ഗുരു പുഷ്യ യോഗം, ശുഭ യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, രവി യോഗം എന്നിവ രാമനവമി ദിനത്തില്‍ രൂപപ്പെടുന്നു.



Click it and Unblock the Notifications












