Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
Ram Navami 2023 : ആഗ്രഹസാഫല്യത്തിന്റെ രാമനവമി; ആചാരങ്ങളും പൂജാവിധിയും
ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയോടെയാണ് നവരാത്രി ആരംഭിക്കുന്നത്. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥിയില്‍ രാമനവമി ഉത്സവം ആഘോഷിക്കും. ഹിന്ദുമതത്തില്‍ രാമനവമിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസമാണ് ശ്രീരാമന് ജനിച്ചതെന്നാണ് വിശ്വാസം. ഈ ദിവസം ഭക്തര്‍ ആരാധന നടത്തുകയും വ്രതം നോല്ക്കുകയുമെല്ലാം ചെയ്യുന്നു. ഈ ദിവസം ദുര്‍ഗ്ഗാ ദേവിക്കൊപ്പം ശ്രീരാമനെ ആരാധിക്കുന്നത് എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും എല്ലാത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.

രാമനവമി പുണ്യ സമയം
രാമനവമി തീയതി - 10 ഏപ്രില്‍ 2022, ഞായര്‍
നവമി തിയ്യതി ആരംഭിക്കുന്നത് - ഏപ്രില്‍ 10 ന് രാത്രി 1:32 ന്
നവമി തീയതി അവസാനിക്കുന്നത് - ഏപ്രില്‍ 11 ന് പുലര്‍ച്ചെ 03:15 വരെ
ആരാധനയുടെ മുഹൂര്‍ത്തം - ഏപ്രില്‍ 10 രാവിലെ 11.10 മുതല്‍ 01.32 വരെ

രാമനവമിയുടെ പ്രാധാന്യം
മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ ജന്മദിനമായാണ് രാമനവമി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ശ്രീരാമന് ഭൂമിയില്‍ അവതരിച്ചത് എന്നാണ് വിശ്വാസം. ഭഗവാന് ശ്രീരാമന് പതിനാലു വര്‍ഷം വനവാസം അനുഷ്ഠിക്കുകയും രാവണനെ വധിക്കുകയും ചെയ്തു. രാവണനെ വധിച്ചതിനാല്‍, തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ സന്ദേശം നല്കിയതിനാല് അദ്ദേഹം ലോകത്ത് കൂടുതല്‍ ആദരിക്കപ്പെടുന്നു. ഈ ദിവസം ശ്രീരാമനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന വ്യക്തിക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഏത് പ്രശ്നത്തിലും മല്ലിടുന്ന ഭക്തര്‍ക്ക് തീര്‍ച്ചയായും ശ്രീരാമനെ ആരാധിച്ചതിന്റെ ഫലം ലഭിക്കുകയും അവരുടെ എല്ലാ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യുന്നു.

രാമനവമി ദിനത്തില്‍ ശ്രീരാമനെ ഇങ്ങനെ ആരാധിക്കൂ
രാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എല്ലാ ജോലികളും കഴിഞ്ഞ് കുളിക്കുക. അതിനുശേഷം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇതിനുശേഷം ശ്രീരാമനെയും ലക്ഷ്മണനെയും സീതാ ദേവിയെയും ആരാധിക്കുക. ആദ്യം കുങ്കുമം, വെണ്ണ, ചന്ദനം മുതലായവ കൊണ്ട് തിലകം ചാര്‍ത്തുക. ഇതിനു ശേഷം അരിയും തുളസിയിലയും നിവേദിക്കുക. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും തുളസി വളരെ പ്രിയപ്പെട്ടതാണ്. ഇതിനുശേഷം, പുഷ്പങ്ങള്‍ അര്‍പ്പിക്കുക, തുടര്‍ന്ന് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക, വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം നെയ്യ് വിളക്കും കുന്തിരിക്കവും കത്തിക്കുക. ഇതിനു ശേഷം ശ്രീ രാമചരിത മാനസം, രാമ രക്ഷാ സ്തോത്രം അല്ലെങ്കില്‍ രാമായണം എന്നിവ പാരായണം ചെയ്യുക. അതിനുശേഷം, ആരതിയും മറ്റും ചെയ്ത് പ്രസാദം എല്ലാവര്ക്കും വിതരണം ചെയ്യുക.

ജ്യോതിഷ പ്രാധാന്യം
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ നവമി തിഥിയിലാണ് ശ്രീരാമന് ജനിച്ചത്, അതിനാല്‍ എല്ലാ വര്‍ഷവും ചൈത്ര നവരാത്രിയിലെ നവമി ദിനത്തിലാണ് രാമനവമി ആഘോഷിക്കുന്നത്. ഇത്തവണത്തെ രാമനവമി ദിനത്തില്‍ രവിപുഷ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം എന്നിവയുടെ സംയോജനമാണ് രൂപപ്പെടുന്നത്. ഈ മൂന്ന് യോഗങ്ങളും ഈ ദിവസത്തെ വളരെ ശുഭകരമാക്കുന്നു. ഗൃഹം, വാഹനം മുതലായവ വാങ്ങുന്നതിനും പ്രത്യേക പ്രവൃത്തികള്‍ ആരംഭിക്കുന്നതിനും സൂര്യഭഗവാന്റെ അനന്തമായ കൃപ ലഭിക്കുന്നതിനും ഈ ദിവസം ഉത്തമമാണ്.

ക്ഷേത്രങ്ങളിലെ ചടങ്ങ്
ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും ഉണ്ടായിരിക്കും. ശ്രീരാമന്റെയും സീതയുടേയും ചെറിയ വിഗ്രഹങ്ങള്‍ ഉപയോഗിച്ച് കല്യാണോത്സവം എന്ന ചടങ്ങ് വീടുകളില്‍ നടത്തപ്പെടുന്നു. ശര്‍ക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമ നവമി ദിവസം തയ്യാറാക്കുന്നു. രാമനവമി നാളില്‍ ശ്രീരാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരന് ലക്ഷ്മണന്, ഹനുമാന് എന്നിവരേയും ആരാധിക്കുന്നു.

വ്രതാനുഷ്ഠാനം
വളരെ പ്രധാനപ്പെട്ട ഈ ദിവസത്തില്‍ ഭക്തര്‍ ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. വ്രതം രാവിലെ ആരംഭിച്ച് അടുത്ത പ്രഭാതം വരെ നീളുന്നു. ശ്രീരാമനെ ആരാധിച്ച് ഭക്തര്‍ രാമായണം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നു. രാമ നവമി നാളില്‍ വ്രതമെടുക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ചിലര്‍ രാമ നവമി ഘോഷയാത്ര നടത്തുന്നു. ശ്രീരാമന്റെ ജന്മസ്ഥാനമായ അയോദ്ധ്യയില്‍ രാമനവമി ദിനത്തില്‍ ആയിരങ്ങള്‍ സരയൂനദിയില്‍ സ്നാനം ചെയ്യാറുമുണ്ട്.



Click it and Unblock the Notifications