For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യസൗഖ്യം, സാമ്പത്തിക ഉന്നതി; ശ്രീരാമനവമി നാളില്‍ ആരാധന ഈ വിധം

|

ഹിന്ദുമത വിശ്വാസികളുടെ വസന്തകാല ഉത്സവമായ രാമനവമി വന്നെത്തി. ശ്രീരാമനവമി ഉത്സവം രാജ്യമെമ്പാടും വലിയ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കപ്പെടുന്നു. പ്രധാന രാമക്ഷേത്രങ്ങളില്‍ ദീപാലങ്കാരം നടത്തുകയും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം മാര്‍ച്ച് 30 വ്യാഴാഴ്ചയാണ്‌ ഈ പുണ്യദിനം വരുന്നത്. ഹിന്ദു കലണ്ടര്‍ മാസമായ ചൈത്രത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം ദിവസത്തിലാണ് മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി കണക്കാക്കപ്പെടുന്ന ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുത്.

Most read: ആഗ്രഹസാഫല്യത്തിന്റെ രാമനവമി; ആചാരങ്ങളും പൂജാവിധിയുംMost read: ആഗ്രഹസാഫല്യത്തിന്റെ രാമനവമി; ആചാരങ്ങളും പൂജാവിധിയും

ശ്രീരാമന്‍ ജനിച്ചത് മദ്യാഹ്ന സമയത്താണെന്നാണ് വിശ്വാസം. രാമനവമി പൂജാ ചടങ്ങുകള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ ദിനത്തില്‍ ഭക്തര്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉപവസിക്കണം. രാമനവമി ദിനത്തില്‍ ശ്രീരാമദേവനെ ആരാധിക്കുന്നത് എങ്ങനെയെന്നും അതിന്റെ നേട്ടങ്ങള്‍ എന്തൊക്കെയെന്നും വായിച്ചറിയാം.

രാമനവമിയിലെ ജ്യോതിഷ പ്രാധാന്യം

രാമനവമിയിലെ ജ്യോതിഷ പ്രാധാന്യം

ജ്യോതിഷികള്‍ പറയുന്നതനുസരിച്ച്, ഇത്തവണ ശ്രീരാമനവമി ഉത്സവത്തിലെ പൂയം നക്ഷത്രത്തിന്റെ സംയോജനം ദിവസം മുഴുവനും നിലനില്‍ക്കും. കൂടാതെ രവിയോഗം, സര്‍വാര്‍ത്തസിദ്ധി യോഗം എന്നിങ്ങനെ പേരുള്ള മറ്റ് 2 ശുഭ യോഗങ്ങളും ഈ ദിവസം രൂപപ്പെടുന്നു. രവിയുടെയും പൂയം നക്ഷത്രത്തിന്റെയും കൂടിച്ചേരല്‍ കാരണം ഈ ദിവസം രവി പുഷ്യ അപൂര്‍വ സംയോജനം രൂപപ്പെടുന്നു. ജ്യോതിഷത്തിലെ ഏറ്റവും ശുഭകരമായ നക്ഷത്രമായി പൂയം നക്ഷത്രം കണക്കാക്കപ്പെടുന്നു. ഈ നക്ഷത്രം വരുന്ന ദിവസത്തോടൊപ്പം, ഇത് ഒരു ശുഭകരമായ യോഗമായി മാറുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന ആരാധന, പ്രതിവിധി, വാങ്ങല്‍, ഹവനം മുതലായവ പലവിധ ഫലങ്ങള്‍ നല്‍കുന്നു. ഈ ഐശ്വര്യ യോഗത്തില്‍ വാഹനങ്ങള്‍, ഭൂമി, കെട്ടിടങ്ങള്‍ മുതലായവ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ശ്രീരാമനെ ആരാധിക്കുന്ന വിധം

ശ്രീരാമനെ ആരാധിക്കുന്ന വിധം

രാമനവമി നാളില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എല്ലാ ജോലികളും കഴിഞ്ഞ് കുളിക്കുക. അതിനുശേഷം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇതിനുശേഷം ശ്രീരാമനെയും ലക്ഷ്മണനെയും സീതാ ദേവിയെയും ആരാധിക്കുക. ആദ്യം കുങ്കുമം, വെണ്ണ, ചന്ദനം മുതലായവ കൊണ്ട് തിലകം ചാര്‍ത്തുക. ഇതിനു ശേഷം അരിയും തുളസിയിലയും നിവേദിക്കുക. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും തുളസി വളരെ പ്രിയപ്പെട്ടതാണ്. ഇതിനുശേഷം, പുഷ്പങ്ങള്‍ അര്‍പ്പിക്കുക, തുടര്‍ന്ന് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക, വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം നെയ്യ് വിളക്കും കുന്തിരിക്കവും കത്തിക്കുക. ഇതിനു ശേഷം ശ്രീ രാമചരിത മാനസം, രാമ രക്ഷാ സ്തോത്രം അല്ലെങ്കില്‍ രാമായണം എന്നിവ പാരായണം ചെയ്യുക. അതിനുശേഷം, ആരതിയും മറ്റും ചെയ്ത് പ്രസാദം എല്ലാവര്‍ക്കും വിതരണം ചെയ്യുക.

Most read:ചൈത്ര നവരാത്രിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ ഐശ്വര്യം കൂടെനില്‍ക്കുംMost read:ചൈത്ര നവരാത്രിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ ഐശ്വര്യം കൂടെനില്‍ക്കും

രാമനവമി ശുഭമുഹൂര്‍ത്തം

രാമനവമി ശുഭമുഹൂര്‍ത്തം

രാമനവമി തീയതി - 10 ഏപ്രില്‍ 2022, ഞായര്‍

നവമി തിയ്യതി ആരംഭിക്കുന്നത് - ഏപ്രില്‍ 10 ന് രാത്രി 1:32 ന്

നവമി തീയതി അവസാനിക്കുന്നത് - ഏപ്രില്‍ 11 ന് പുലര്‍ച്ചെ 03:15 വരെ

ആരാധനയുടെ മുഹൂര്‍ത്തം - ഏപ്രില്‍ 10 രാവിലെ 11.10 മുതല്‍ 01.32 വരെ

ഈ ശ്രീരാമ മന്ത്രങ്ങള്‍ ചൊല്ലാം

ഈ ശ്രീരാമ മന്ത്രങ്ങള്‍ ചൊല്ലാം

* രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ

രഘുനാഥായ നാഥായ സീതായ പതയേ നമ:

* ഓം ക്ലീം നമോ ഭഗവതേ രാമചന്ദ്രായ സകലജന വശ്യകരായ സ്വാഹ

* ശ്രീരാമ ജയ രാമ കോതണ്ഡ രാമശ്രീരാമ ജയം

* ഓം ദശരഥയേ വിദ്മഹേ വല്ലഭയേ ധീമഹി

തന്നോ രാമ പ്രചോദയാം

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

ശ്രീരാമനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രീരാമനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രീരാമനെ ആരാധിക്കുന്നത് പ്രപഞ്ച സംരക്ഷകനായ മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിന്റെ സല്‍പ്രവൃത്തികളെ പിന്തുടരുന്ന ഭക്തന് പലമടങ്ങ് ദൈവാനുഗ്രഹം ലഭിക്കുന്നു. സ്വാര്‍ത്ഥതയില്ലാത്ത ജീവിതം നയിക്കുന്നത് ധര്‍മ്മത്തിന്റെയും നീതിയുടെയും ഉന്നതി നേടാന്‍ അവരെ സഹായിക്കുന്നു.

നല്ല ആരോഗ്യം

നല്ല ആരോഗ്യം

ശ്രീരാമ വേദനെ ആരാധിച്ചാല്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് മുക്തി നേടാവുന്നതാണ്. നിങ്ങള്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള കാലയളവില്‍ 108 തവണ ശ്രീരാമ സ്തുതി ചൊല്ലാം. അല്ലെങ്കില്‍ ദിവസം മുഴുവന്‍ അദ്ദേഹത്തെ ആരാധിക്കാം. ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ഈ വഴി സഹായകമാണ്.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

ദാമ്പത്യജീവിതത്തില്‍ സൗഭാഗ്യം

ദാമ്പത്യജീവിതത്തില്‍ സൗഭാഗ്യം

വിവാഹിതരാകാത്ത പുരുഷന്മാരോ സ്ത്രീകളോ ഉണ്ടെങ്കിലോ അല്ലെങ്കില്‍ നിങ്ങള്‍ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നം നേരിടുന്നുണ്ടെങ്കിലോ നിങ്ങള്‍ക്ക് രാമനാമം ചൊല്ലാം. ഇത് നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലം നല്‍കുന്നു. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും നീക്കുന്നു. മന്ത്രം ചൊല്ലുന്നതിനുമുമ്പ് ശ്രീരാമനെയും സീതാദേവിയുടെയും മനസില്‍ ധ്യാനിക്കുക.

ജോലി, ബിസിനസ്സ് വളര്‍ച്ച

ജോലി, ബിസിനസ്സ് വളര്‍ച്ച

ജോലി അല്ലെങ്കില്‍ ബിസിനസ്സില്‍ വിജയം നേടുന്നതിനും അല്ലെങ്കില്‍ പ്രശ്‌നങ്ങളോ തടസങ്ങളോ നീക്കുന്നതിനുമായി നിങ്ങള്‍ക്ക് ശ്രീരാമപ്രഭുവിന്റ നാമം ചൊല്ലാവുന്നതാണ്. ഇത് വളരെ പ്രയോജനകരമാണ്, ഇതിലൂടെ നിങ്ങള്‍ക്ക് ജോലി, ബിസിനസ്സ് പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

വിദ്യാഭ്യാസ നേട്ടം

വിദ്യാഭ്യാസ നേട്ടം

ഏകാഗ്രതയിലോ വിദ്യാഭ്യാസത്തിലോ നിങ്ങള്‍ പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രാമനാമം ചൊല്ലാം. നിങ്ങളുടെ കുട്ടി ചെറുതാണെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ മുന്‍പില്‍ ഈ പേര് ചൊല്ലാം. ഇത് കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

Most read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

സാമ്പത്തിക പ്രശ്‌നം നീങ്ങുന്നു

സാമ്പത്തിക പ്രശ്‌നം നീങ്ങുന്നു

നിങ്ങള്‍ സാമ്പത്തിക പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ ശ്രീരാമനെ ആരാധിക്കാം. അര്‍ദ്ധരാത്രിയില്‍ നിങ്ങള്‍ 108 തവണ രാമനാമം ചൊല്ലുന്നത് ഗുണം ചെയ്യും. നിങ്ങള്‍ ശ്രീരാമന്റെ ഏതെങ്കിലും പേര് ചൊല്ലി ആരാധിക്കുകയാണെങ്കില്‍ നിങ്ങള്‍ തുളസി മാല ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും.

English summary

Ram Navami 2023: Puja vidhi, samagri, timings, mantra, and how to worship lord rama at home in Malayalam

Rama Navami is an auspicious day marks the birth anniversary of Shri Rama. Read on to know how to perform the puja of Shri Rama and check out the samagri list.
X
Desktop Bottom Promotion