For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ram Navami 2021 : ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍

|

ഹിന്ദു വിശ്വാസികള്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ഉത്സവങ്ങളിലൊന്നാണ് രാമ നവാമി. ശ്രീരാമന്റെ ജനനത്തെ പ്രതീകപ്പെടുത്തുന്നതാണ് ഈ ദിനം. അദ്ദേഹത്തിന്റെ വിവാഹത്തെയും രാവണവധത്തെയും ഉള്‍പ്പെടുത്തിയും വിവിധ സംസ്ഥാനങ്ങളില്‍ രാമ നവമി ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം ഏപ്രില്‍ 21 ബുധനാഴ്ചയാണ് രാമ നവമി ആഘോഷിക്കുന്നത്.

Most read: Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളുംMost read: Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളും

ഹിന്ദു ചാന്ദ്ര കലണ്ടറിലെ ആദ്യ മാസമായ ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത്. അയോധ്യയിലെ ദശരഥ രാജാവിന്റെയും മഹാറാണി കൗസല്യന്റെയും മകനായിരുന്നു ശ്രീരാമന്‍. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമന്‍ പിറവിയെടുത്തത്. ശ്രീരാമനെക്കുറിച്ചുള്ള നിങ്ങള്‍ക്കറിയാത്ത ചില രസകരമായ വസ്തുതകള്‍ ഈ വേളയില്‍ ഇവിടെ വായിച്ചറിയാം.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളില്‍ ഏഴാമത്തെ അവതാരമായി ശ്രീരാമനെ കണക്കാക്കപ്പെടുന്നു. മത്സ്യം, കൂര്‍മ്മം (ആമ), വരാഹം (പന്നി), നരസിംഹം (മനുഷ്യനും സിംഹവും), വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീ കൃഷ്ണന്‍, കല്‍ക്കി എന്നിവയാണ് മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉള്‍പ്പെടുത്തിയും ദശാവതാര സങ്കല്‍പമുണ്ട്.

ഏറ്റവും പഴയ മനുഷ്യദേവന്‍

ഏറ്റവും പഴയ മനുഷ്യദേവന്‍

ത്രേതായുഗത്തില്‍ ജനിച്ചതിനാല്‍ ഇന്ന് മനുഷ്യരൂപത്തില്‍ ആരാധിക്കപ്പെടുന്ന ഏറ്റവും പുരാതന ദേവനാണ് ശ്രീരാമന്‍. 1,296,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്രേതായുഗം അവസാനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ത്രേതായുഗത്തിലെ ശ്രീരാമനെ കൂടാതെ, മഹാവിഷ്ണു വാമനനായും പരശുരാമനായും അവതാരമെടുത്തിരുന്നു.

Most read:Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍Most read:Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍

സൂര്യന്റെ പിന്‍ഗാമി

സൂര്യന്റെ പിന്‍ഗാമി

'ഇക്ഷ്യാകു' രാജവംശത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. സൂര്യദേവന്റെ മകനായ 'ഇക്ഷ്യാകു' രാജാവ് സ്ഥാപിച്ചതാണ് ഈ വംശം. അതുകൊണ്ട് ശ്രീരാമനെ 'സൂര്യവംശി' എന്നും വിളിക്കുന്നു.

മഹാവിഷ്ണുവിന്റെ 394-ാമത്തെ പേര്

മഹാവിഷ്ണുവിന്റെ 394-ാമത്തെ പേര്

വിഷ്ണു സഹസ്രനാമം എന്ന പുസ്തകത്തില്‍ വിഷ്ണുവിന്റെ ആയിരം പേരുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക പ്രകാരം വിഷ്ണുവിന്റെ 394-ാമത്തെ പേരാണ് 'രാമന്‍'.

Most read:ബുധന്റെ രാശിപരിവര്‍ത്തനം; രണ്ടാഴ്ചക്കാലം നിങ്ങളുടെ മാറ്റം ഇതാണ്Most read:ബുധന്റെ രാശിപരിവര്‍ത്തനം; രണ്ടാഴ്ചക്കാലം നിങ്ങളുടെ മാറ്റം ഇതാണ്

ശ്രീരാമന്റെ നാമകരണം

ശ്രീരാമന്റെ നാമകരണം

വസിഷ്ഠ മഹര്‍ഷിയാണ് ശ്രീരാമന്‍ എന്ന നാമം നല്‍കിയത്. വസിഷ്ഠന്റെ അഭിപ്രായത്തില്‍ 'രാമന്‍' എന്ന വാക്ക് 'അഗ്‌നി ബീജം', 'അമൃത ബീജം' എന്നിവ ചേര്‍ന്നതാണെന്ന് പറയുന്നു. ഈ അക്ഷരങ്ങള്‍ മനസ്സിനും ശരീരത്തിനും ആത്മാവിനും ശക്തി നല്‍കുന്നു. 'രാമന്‍' എന്ന പേരിന്റെ അര്‍ത്ഥം അനുയോജ്യമായ തത്ത്വങ്ങളില്‍ ജീവിക്കുക എന്നാണ്.

ശ്രീരാമ നാമത്തിന്റെ ശക്തി

ശ്രീരാമ നാമത്തിന്റെ ശക്തി

രാമന്റെ പേര് മൂന്നു പ്രാവശ്യം ചൊല്ലുന്നത് ആയിരം ദേവന്മാരുടെ പേരുകള്‍ ഉച്ചരിക്കുന്നതിന് തുല്യമായ കൃപ നല്‍കുന്നുവെന്ന് പരമശിവന്‍ പറഞ്ഞതായി മഹാഭാരതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

യുദ്ധത്തില്‍ ശ്രീരാമന്‍ പരാജയപ്പെട്ട സന്ദര്‍ഭം

യുദ്ധത്തില്‍ ശ്രീരാമന്‍ പരാജയപ്പെട്ട സന്ദര്‍ഭം

കാശിയിലെ രാജാവായ 'യയാതിയെ' സംരക്ഷിക്കാന്‍ ഹനുമാന്‍ ശ്രീരാമനുമായി യുദ്ധം ചെയ്തു. ഋഷി വിക്രമാദിത്യന്റെ കല്‍പ്പനപ്രകാരം കാശി രാജാവിനെ വധിക്കാന്‍ ശ്രീരാമനെത്തി. യുദ്ധത്തില്‍ കാശി രാജാവിനെ സഹായിക്കാന്‍ ഹനുമാനും തയാറായി. ശ്രീരാമനുമായുള്ള യുദ്ധത്തിനിടെ ഹനുമാന്‍ ശ്രീരാമ ജാമം ജപിക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍, ശ്രീരാമന്റെ അമ്പുകള്‍ ഹനുമാനെ പോറലേല്‍പിച്ചില്ല. ഒടുവില്‍ ശ്രീരാമന് തോല്‍വി അംഗീകരിക്കേണ്ടിവന്നു.

രാമസേതു നിര്‍മ്മാണം

രാമസേതു നിര്‍മ്മാണം

തമിഴ്നാട്ടിലെ രാമേശ്വരം മുതല്‍ ശ്രീലങ്കയിലെ മന്നാര്‍ വരെ വാനരസേനയാണ് രാമ സേതു നിര്‍മ്മിച്ചത്. ഈ പാലത്തിന്റെ നീളം ഏകദേശം 30 കിലോമീറ്ററായിരുന്നു, ഇത് 6 ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ചതാണ്.

ശ്രീരാമനെ തട്ടിക്കൊണ്ടുപോയത്

ശ്രീരാമനെ തട്ടിക്കൊണ്ടുപോയത്

ത്രേതായുഗത്തില്‍ രാവണന്റെ സഹോദരനായ അഹിരാവണന്‍ രാമ ലക്ഷ്മണന്മാരെ പാതാളത്തിലേക്ക് തട്ടിക്കൊണ്ടു പോയി. പാതാളത്തിലേക്ക് ചെന്ന് അഹിരാവണനെ വധിച്ച് രാമലക്ഷ്മണന്മാരെ മോചിപ്പിച്ചത് ഹനുമാനാണ്.

ശ്രീരാമന്റെ ഭരണം

ശ്രീരാമന്റെ ഭരണം

ശ്രീരാമന്‍ പതിനൊന്നായിരം വര്‍ഷം അയോദ്ധ്യ ഭരിച്ചു. ഈ സുവര്‍ണ്ണ കാലഘട്ടം 'രാമ രാജ്യം' എന്നറിയപ്പെടുന്നു.

ശ്രീരാമന്റെ സമാധി

ശ്രീരാമന്റെ സമാധി

സീതാദേവി ഭൂമി പിളര്‍ന്ന് ഭൂമിയിലേക്ക് ചേര്‍ന്ന് ശരീരം ഉപേക്ഷിച്ചപ്പോള്‍ ശ്രീരാമന്‍ സരയു നദിയില്‍ ജലസമാധി നടത്തി ഭൂമിയിലെ വാസം ഉപേക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

മര്യാദാ പുരുഷോത്തമന്‍

മര്യാദാ പുരുഷോത്തമന്‍

ശ്രീരാമനെ മര്യാദാപുരുഷോത്തമന്‍ എന്ന് വിളിക്കുന്നു. അതായത് എല്ലാം തികഞ്ഞ മനുഷ്യന്‍ അല്ലെങ്കില്‍ സ്വയം നിയന്ത്രണത്തിന്റെ ഒരു സംഗ്രഹം.

Most read:മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലംMost read:മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം

ശ്രീരാമന്റെ മൂത്ത സഹോദരി

ശ്രീരാമന്റെ മൂത്ത സഹോദരി

* ശ്രീരാമന്‍ രഘുവംശ രാജവംശത്തില്‍പെട്ടവനും മഹാനായ ചക്രവര്‍ത്തിമാരില്‍ ഒരാളായ രഘുവിന്റെ പിന്‍ഗാമിയുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

* ശ്രീരാമന്റെ ഭാര്യയായ സീതാദേവി ലക്ഷ്മി ദേവിയുടെ അവതാരമാണ്.

* ദശരഥന്റെയും കൗസല്യയുടെയും മകളായ ശാന്ത എന്ന മൂത്ത സഹോദരി ശ്രീരാമന് ഉണ്ടായിരുന്നു.

English summary

Ram Navami 2021 : Interesting Facts about Lord Rama in malayalam

Ram Navami is one of the most festivals of the Hindu mythology. Here are some interesting facts about Lord Rama and his life.
X
Desktop Bottom Promotion