Just In
Don't Miss
- Movies
നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്ക്, ധന്യയോട് ഭര്‍ത്താവ്
- Automobiles
ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്
- News
'വെറുപ്പും രോഷവും പകയും ഉപേക്ഷിക്കണം;സോണിയയും രാഹുലും പ്രിയങ്കയും പിന്തുടരുന്ന് ആ രാഷ്ട്രീയ ദർശനം'
- Sports
IPL 2022: ഡല്‍ഹി - ആര്‍സിബി, ആര് കടക്കും പ്ലേ ഓഫില്‍ ? എല്ലാം മുംബൈ തീരുമാനിക്കും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Finance
രണ്ടക്കത്തില്‍ നിന്നും നാലക്കത്തിലേക്ക് പറന്നുയര്‍ന്ന മള്‍ട്ടിബാഗര്‍; 3 വർഷത്തിൽ 6,000% ലാഭം!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളും
ഹിന്ദുമതവിശ്വാസികള്‍ ശ്രീരാമന്റെ ജന്മദിനം രാമ നവമിയായി ആഘോഷിക്കുന്നു. ഈ വര്‍ഷം രാമ നവമി ഉത്സവം വരുന്നത് 2021 ഏപ്രില്‍ 21 ബുധനാഴ്ചയാണ്. ഹിന്ദു ചാന്ദ്ര കലണ്ടറിലെ ആദ്യ മാസമായ ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഉഗാദിയില്‍ ആരംഭിക്കുന്ന വസന്ത നവരാത്രിയുടെയോ ചൈത്ര നവരാത്രിയുടെയോ വസന്തകാല ഉത്സവത്തിന്റെ പര്യവസാനമാണിത്.
Most
read:
മേടമാസം
നക്ഷത്രഫലം:
ഈ
നാളുകാര്‍ക്ക്
വിജയം
അനുകൂലമാകുന്ന
കാലം
ഈ ദിവസം ചൈത്ര നവരാത്രിയുടെ ഒമ്പത് ദിവസത്തെ ഉത്സവങ്ങള്‍ സമാപിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ ഉത്സവം രാമ നവരാത്രി എന്നുമറിയപ്പെടുന്നു. ഓരോ വര്‍ഷവും ആഘോഷദിവസം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, ഹിന്ദു കലണ്ടറിന്റെ ചൈത്ര മാസമനുസരിച്ച് ശുക്ലപക്ഷത്തിന്റെ ഒമ്പതാം ദിവസമാണ് രാമ നവമി ആഘോഷിക്കുന്നത്.

രാമ നവമി ചരിത്രം
എല്ലാ ഹിന്ദു മതവിശ്വാസികളും ആഘോഷിക്കുന്ന അഞ്ച് പ്രധാന വിശുദ്ധ ഉത്സവങ്ങളിലൊന്നാണ് രാമ നവമി. ശ്രീരാമന്റെ ജന്മദിനമാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. അയോദ്ധ്യയിലെ രാജാവ് ദശരഥന്റെയും ഭാര്യ കൗസല്യയുടെയും പുത്രനായാണ് മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന് ജനിച്ചത്.

രാമ നവമി ആഘോഷം
ചൈത്ര മാസത്തില്‍ ശുക്ലപക്ഷത്തിന്റെ ഒമ്പതാം ദിവസമാണ് ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ രാമായണം, ശ്രീമദ് ഭാഗവതം തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ഭൂമിയിലെ അവതാരത്തെ അടയാളപ്പെടുത്തുന്നതിനായി ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹങ്ങള്‍ ഭക്തിയോടെ പൂജിക്കുന്നു.
Most
read:വീട്ടില്‍
ഭാഗ്യം
വരുത്താന്‍
ചെയ്യേണ്ട
മാറ്റങ്ങള്‍

ക്ഷേത്രങ്ങളിലെ ചടങ്ങ്
ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും ഉണ്ടായിരിക്കും. ശ്രീരാമന്റെയും സീതയുടേയും ചെറിയ വിഗ്രഹങ്ങള്‍ ഉപയോഗിച്ച് കല്യാണോത്സവം എന്ന ചടങ്ങ് വീടുകളില്‍ നടത്തപ്പെടുന്നു. ശര്‍ക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമ നവമി ദിവസം തയ്യാറാക്കുന്നു. രാമനവമി നാളില്‍ ശ്രീരാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരന് ലക്ഷ്മണന്, ഹനുമാന് എന്നിവരേയും ആരാധിക്കുന്നു.

വ്രതം
വളരെ പ്രധാനപ്പെട്ട ഈ ദിവസത്തില്‍ ഭക്തര്‍ ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. വ്രതം രാവിലെ ആരംഭിച്ച് അടുത്ത പ്രഭാതം വരെ നീളുന്നു. ശ്രീരാമനെ ആരാധിച്ച് ഭക്തര്‍ രാമായണം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നു. രാമ നവമി നാളില്‍ വ്രതമെടുക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ചിലര്‍ രാമ നവമി ഘോഷയാത്ര നടത്തുന്നു. ശ്രീരാമന്റെ ജന്മസ്ഥാനമായ അയോദ്ധ്യയില്‍ രാമനവമി ദിനത്തില്‍ ആയിരങ്ങള്‍ സരയൂനദിയില്‍ സ്നാനം ചെയ്യാറുമുണ്ട്.
Most
read:വാതിലും
ജനലും
ഇങ്ങനെയാണോ
വീട്ടില്‍;
എങ്കില്‍

രാമ നവമി 2021
നവമി ഏപ്രില്‍ 21ന് 12:43 ന് ആരംഭിച്ച് ഏപ്രില്‍ 22ന് 12:35ന് അവസാനിക്കും. രാമനവമി പൂജ മധ്യവേളയില്‍ (ഉച്ചതിരിഞ്ഞ്) നടത്തണം. രാവിലെ 11:02 മുതല്‍ ഉച്ചക്ക് 1:38 വരെയാണ് ശുഭമുഹൂര്‍ത്തം.