For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഹോദരന് വര്‍ഷം മുഴുവന്‍ ഐശ്വര്യം: രാഖി കെട്ടുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കണം

|

രക്ഷാബന്ധന്‍ എന്നത് വളരെ വിശേഷമായി ആഘോഷിക്കുന്ന ഒന്നാണ്. പലരും വളരെ പവിത്രമായി കാണുന്ന ഒരു ചടങ്ങാണ് ഇത്. ശ്രാവണ മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. സഹോദരി-സഹോദര ബന്ധത്തിന്റെ വ്യക്തതയും സത്യസന്ധതയും സമൂഹത്തിന് നല്‍കുന്നതാണ് രക്ഷാബന്ധന്‍. ഈ ദിനത്തില്‍ ഹോദരി സഹോദരന് രാഖി കെട്ടുന്നതാണ് പ്രധാന ചടങ്ങ്. ഏത് ആപത്തിലും സഹോദരിയെ സംരക്ഷിക്കുന്നതിന് സഹോദരന്‍ ഉണ്ടാവും എന്ന ഉറപ്പാണ് ഇതിലൂടെ നല്‍കപ്പെടുന്നത്. ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ വരുന്നത് ഓഗസ്റ്റ് 11-നാണ്. വളരെ സവിശേഷമായി കാണപ്പെടുന്ന ഈ ദിനത്തില്‍ രാഖി കെട്ടുന്നതില്‍ മാത്രമല്ല രാഖി വാങ്ങിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

Raksha Bandhan

ഇന്നത്തെ കാലത്ത് നേരിട്ട് പോയി വാങ്ങിക്കാതെ നിരവധി ഓണ്‍ലൈന്‍ സൈറ്റുകളില്‍ രാഖി ലഭ്യമാണ്. അതുകൊണ്ട് തന്നെ വാങ്ങിക്കുന്നതിന് എളുപ്പവുമാണ് എന്നതാണ്. പക്ഷേ രാഖി വാങ്ങിക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചില രാഖികള്‍ സഹോദരന് കെട്ടാന്‍ പാടില്ല. അത്തരത്തില്‍ ചില രാഖികള്‍ ഏതാണെന്നും കെട്ടേണ്ടത് ഏതാണെന്നതും നമുക്ക് നോക്കാവുന്നതാണ്. കാരണം ചില രാഖികള്‍ കെട്ടുന്നത് അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ രാഖി വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

കറുത്ത രാഖി

കറുത്ത രാഖി

പലരും ഭംഗിയും നിറവും നോക്കിയാണ് രാഖി കെട്ടുന്നത്. എന്നാല്‍ ഒരു കാരണവശാലും സഹോദരിമാര്‍ സഹോദരന്റെ കൈത്തണ്ടയില്‍ കറുത്ത രാഖി കെട്ടരുത് എന്നാണ് വിശ്വാസം. കാരണം കറുത്ത രാഖി കെട്ടിക്കൊടുക്കുന്നതിലൂടെ അവരില്‍ ദോഷഫലങ്ങള്‍ ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ശനിദേവനുമായി ബന്ധപ്പെട്ടതാണ് കറുപ്പ് നിറം. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ശനിദോഷം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് മറ്റ് നിറങ്ങള്‍ തിരഞ്ഞെടുത്താലും ഒരിക്കലും കറുപ്പ് നിറത്തിലുള്ള രാഖി കെട്ടരുത് എന്നാണ് പറയുന്നത്. കാരണം അത് അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു.

പ്ലാസ്റ്റിക് രാഖി

പ്ലാസ്റ്റിക് രാഖി

ഇന്നത്തെ കാലത്ത് വിപണിയില്‍ പ്ലാസ്റ്റിക് രാഖികള്‍ നിറയെ ലഭിക്കുന്നുണ്ട്. കാരണം പല വിധത്തിലുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ കൊണ്ടാണ് രാഖി ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം പാഴ് വസ്തുക്കളാല്‍ നിര്‍മ്മിച്ച രാഖി കെട്ടുന്നതിലൂടെ ജീവിതത്തിലെ ഭാഗ്യം പോയി ദൗര്‍ഭാഗ്യം വരുന്നു എന്നാണ് പറയുന്നത്. പ്ലാസ്റ്റിക് രാഖി കെട്ടുന്നത് വളരെയധികം ദോഷകരമായ ഫലങ്ങള്‍ നിങ്ങളുടെ സഹോദരന് നല്‍കുന്നു. അതുകൊണ്ട് പരമാവധി പ്ലാസ്റ്റിക് രാഖികള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

അടയാളങ്ങള്‍ ശ്രദ്ധിക്കുക

അടയാളങ്ങള്‍ ശ്രദ്ധിക്കുക

പല രാഖികളിലും സ്വസ്ഥിക്, ഗണപതി ഉള്‍പ്പടെയുള്ള ചിഹ്നങ്ങളും അടയാളങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് വാങ്ങിയാല്‍ അഥ് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ചില രാഖികളില്‍ ചില അശുഭകരമായ അടയാളങ്ങള്‍ അല്ലെങ്കില്‍ ഡിസൈനുകള്‍ എന്നിവ ഉണ്ടായിരിക്കും. ഇത് നിങ്ങള്‍ക്ക് മോശം ഫലമാണ് നല്‍കുന്നത്. ജീവിതത്തില്‍ ദോഷഫലങ്ങള്‍ നല്‍കുന്നതോടൊപ്പം തന്െന സാമ്പത്തിക നഷ്ടം പോലുള്ളവ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ജ്യോതിഷ പ്രകാരം ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ഭഗവാന്റെ ചിത്രങ്ങള്‍

ഭഗവാന്റെ ചിത്രങ്ങള്‍

ഭഗവാന്റെ ചിത്രങ്ങളുള്ള രാഖി പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം കെട്ടുന്ന വേളയില്‍ ഇവ നിലത്ത് വീഴുകയോ അല്ലെങ്കില്‍ കെട്ടിയതിന് ശേഷം ഇവ അഴിഞ്ഞ് പോവുകയോ ആരെങ്കിലും ചവിട്ടുകയോ ചെയ്താല്‍ അത് ദോഷഫലങ്ങള്‍ നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. അത് മാത്രമല്ല നിങ്ങള്‍ ഒരു ഈശ്വരവിശ്വാസിയാണെങ്കില്‍ ഇത്തരം രാഖികള്‍ നിലത്ത് വീഴുകയോ ചവിട്ടുകയോ ചെയ്താല്‍ പലപ്പോഴും കുറ്റബോധം നിങ്ങളെ പിന്തുടരുന്നു. ഇത്തരം കാര്യങ്ങള്‍ സഹോദരിമാര്‍ രാഖി കെട്ടുമ്പോഴും രാഖി വാങ്ങുമ്പോളും ശ്രദ്ധിക്കണം.

 മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍

രാഖി കെട്ടുന്നതും വാങ്ങിക്കുന്നതും മാത്രമല്ല രാഖി കെട്ടുമ്പോഴുള്ള ചടങ്ങുകളിലും അല്‍പം ശ്രദ്ധിക്കണം. രാഖി കെട്ടിക്കഴിഞ്ഞ് മധുരപലഹാരങ്ങള്‍ നല്‍കുന്നത് ഒരു ചടങ്ങാണ്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധവേണം. കാരണം ഇരുണ്ട നിറത്തിലുള്ള പലഹാരങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം എപ്പോഴും തെളിച്ചത്തോടെ ജീവിക്കുന്നതിനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് കളങ്കം വരുത്താന്‍ ഇത് കാരണമാകും എന്നാണ് വിശ്വാസം. അതുകൊണ്ട് മധുരപലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക.

രക്ഷാബന്ധനില്‍ ജ്യോതിഷപ്രകാരം ഇവ ചെയ്താല്‍ ഭാഗ്യാനുഭവങ്ങള്‍രക്ഷാബന്ധനില്‍ ജ്യോതിഷപ്രകാരം ഇവ ചെയ്താല്‍ ഭാഗ്യാനുഭവങ്ങള്‍

ഓഗസ്റ്റിലെ ഭാഗ്യ രാശിക്കാര്‍: സൗഭാഗ്യം ഈ മൂന്ന് രാശിക്കാര്‍ക്ക് പുറകേ വരുംഓഗസ്റ്റിലെ ഭാഗ്യ രാശിക്കാര്‍: സൗഭാഗ്യം ഈ മൂന്ന് രാശിക്കാര്‍ക്ക് പുറകേ വരും

English summary

Raksha Bandhan : Things To Keep In Mind While Buying Rakhi For Brother In Malayalam

Here in this article we are discussing about some things to keep in mind while buying for brother on Raksha bandhan day in malayalam. Take a look.
X
Desktop Bottom Promotion