For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

|

സഹോദരി സഹോദരന്‍മാരുടെ സ്‌നേഹം വിളിച്ചതുന്ന ഒരു ദിനമാണ് രക്ഷാബന്ധന്‍ എന്ന് നമുക്കറിയാം. ഈ ദിനത്തിന് വളരെയധികം പ്രാധാന്യവും പ്രത്യേകതകളും ഉണ്ട് എന്ന് നമുക്കറിയാം. രക്ഷാബന്ധന്‍ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല വിധത്തിലുള്ള ചടങ്ങുകള്‍ ഉണ്ട്. ഈ ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ദിനം വരുന്നത് ഓഗസ്റ്റ് 11-നാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

Raksha Bandhan 2022

ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന്‍ ദിനം ആഘോഷിക്കപ്പെടുന്നത്. ഏത് ആപത്തിലും പ്രതിസന്ധിയിലും തന്റെ സഹോദരിയെ സംരക്ഷിച്ച് കൊള്ളാം എന്ന് സഹോദരന്‍ ഉറപ്പ് നല്‍കപ്പെടുന്ന ഒരു ദിനം കൂടിയാണ് ഈ ദിനം. രക്ഷാബന്ധന്‍ ദിനത്തില്‍ പൂജകള്‍ ചെയ്യുന്നതും ക്ഷേത്ര ദര്‍ശനവും പതിവുള്ള കാര്യങ്ങളാണ്. ഈ ദിനത്തില്‍ നടത്തുന്ന ഗൗരി പൂജ വളരെയധികം പ്രധാനപ്പെട്ടതാണ്. ചില സ്ഥലങ്ങളില്‍ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും പൂജകളും മറ്റ് ചില പ്രത്യേക ചടങ്ങുകളും നടത്തുന്നുണ്ട്. എന്നാല്‍ രക്ഷാബന്ധന്‍ ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്ഷാബന്ധന്‍ ദിനത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. ഇത് നമ്മുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതാണ്. ഈ ദിനം ഒരു പുണ്യ ദിനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മനശുദ്ധിയും ശരീരശുദ്ധിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് വളരെധികം മനശുദ്ധിയോടെയും ശരീര ശുദ്ധിയോടെയും വേണം ഈ ദിനം ആഘോഷിക്കുന്നതിനും പൂജകള്‍ ചെയ്യുന്നതിനും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോവേണ്ട ഒരു ദിനമാണ് രക്ഷാബന്ധന്‍ ദിനം. ഈ ദിനത്തില്‍ ആരുമായും ദേഷ്യപ്പെടുന്നതിനോ കലഹിക്കുന്നതിനോ തര്‍ക്കിക്കുന്നതിനോ നില്‍ക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നെഗറ്റീവ് എനര്‍ജി ഒഴിവാക്കുന്നതിന് വേണ്ടി തര്‍ക്കിക്കാതേയും മറ്റും മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാഖി കെട്ടുന്ന സമയത്തിലും വളരെയധികം പ്രധാനം ഉണ്ട്. കാരണം രാഹുകാലത്തിലും ഭദ്രകാലത്തിലും രാഖി കെട്ടരുത് എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇത് പലപ്പോഴും അശുഭകരമായ കാര്യങ്ങള്‍ നല്‍കുന്നു. ഇത് മോശം സമയമായാണ് കണക്കാക്കുന്നത്. അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാഖി കെട്ടുന്ന സമയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാഖി കെട്ടുമ്പോള്‍ പാലിക്കേണ്ട ചില ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. അതും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാഖി കെട്ടുമ്പോള്‍ സഹോദരന്‍ കിഴക്കോ അല്ലെങ്കില്‍ വടക്കോ ദിശയിലേക്ക് നിക്കണം. ഒരിക്കലും തെക്ക് ഭാഗത്ത് നിന്ന് കൊണ്ട് രാഖി കെട്ടരുത്. ഇത് ശുഭമല്ല എന്നാണ് പറയുന്നത്. ഉത്തരേന്ത്യയിലെ വിശ്വാസം അനുസരിച്ച് രാഖി കെട്ടുമ്പോള്‍ സഹോദരങ്ങള്‍ പരസ്പരം തല മറക്കണം എന്നാണ് പറയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചിഹ്നങ്ങളും വളരെയധികം ശ്രദ്ധിക്കണം. രാഖി ഒരു വലിയ ചടങ്ങായി കണക്കാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ രാഖി കെട്ടന്നതിന് വേണ്ടി തയ്യാറാക്കുന്ന സ്വസ്ഥിക് ചിഹ്നം, ഓം ചിഹ്നം, കലശം എന്നിവയെല്ലാം ശ്രദ്ധിക്കണം. കാരണം വിപരീത രീതിയിലുള്ള ചിഹ്നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുകയും അശുഭഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. അത് മാത്രമല്ല രാഖി കെട്ടുമ്പോള്‍ അത് സഹോദരന്റെ വലതു കൈത്തണ്ടയില്‍ കെട്ടുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഒരു കാരണവശാലും മോശമായതോ പൊട്ടിയതോ ആയ രാഖി കെട്ടരുത്. ഇതും ദോഷഫലങ്ങള്‍ നല്‍കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സഹോദരന് രാഖി കെട്ടുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. നല്ലതുപോലെ പ്രാര്‍ത്ഥിച്ചതിന് ശേഷം മാത്രമേ രാഖി കെട്ടാന്‍ പാടുകയുള്ളൂ. ഇതിന് ശേഷം സഹോദരന് നെറ്റിയില്‍ തിലകം ചാര്‍ത്തണം. പിന്നീട് രാഖി കെട്ടുന്നതിന് മുന്‍പ് ഗണപതിക്കോ ഇഷ്ടദൈവത്തിനോ രാഖി കെട്ടണം. അതിന് ശേഷം സഹോദരന് രാഖി കെട്ടാവുന്നതാണ്. ഈ ദിനം സഹോദരനും സഹോദരിയും തമ്മിലുള്ള കടമയുടെയും സ്‌നേഹത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

രക്ഷാബന്ധന്‍ ദിനത്തില്‍ ഈ സമ്മാനങ്ങള്‍ രാശിപ്രകാരം ഐശ്വര്യം പടികയറുംരക്ഷാബന്ധന്‍ ദിനത്തില്‍ ഈ സമ്മാനങ്ങള്‍ രാശിപ്രകാരം ഐശ്വര്യം പടികയറും

രക്ഷാബന്ധന്‍ ദിനം രാശിഫലം ഇപ്രകാരം: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മുന്നേയറിയാംരക്ഷാബന്ധന്‍ ദിനം രാശിഫലം ഇപ്രകാരം: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മുന്നേയറിയാം

English summary

Raksha Bandhan 2022: Dos And Don'ts While Performing Rituals In Malayalam

Here in this article we are discussing about dos and don'ts while performing raksha bandhan rituals in malayalam. Take a look.
X
Desktop Bottom Promotion