For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്ഷാബന്ധനില്‍ ജ്യോതിഷപ്രകാരം ഇവ ചെയ്താല്‍ ഭാഗ്യാനുഭവങ്ങള്‍

|

രക്ഷാബന്ധന്‍ എന്നത് വളരെയധികം പ്രാധാന്യത്തോടെയാണ് പലരും ആഘോഷിക്കുന്നത്. സഹോദരിയും സഹോദരനും തമ്മിലുള്ള ഉദാത്തമായ സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും വളരെ വിപുലമായി ആഘോഷിക്കുന്നതാണ് രക്ഷാബ ന്ധന്‍. നോര്‍ത്ത് ഇന്ത്യയില്‍ മാത്രമല്ല പലയിടങ്ങളിലും രക്ഷാബന്ധന്‍ ആഘോഷിക്കുന്നു. ശ്രാവണ മാസത്തിലെ പൗര്‍ണമിയിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കപ്പെടുന്നത്. സഹോദരി അന്നേ ദിവസം സഹോദരന്റെ കൈയ്യില്‍ രാഖി കെട്ടുകയും മധുരം നല്‍കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്യുന്നു. അന്ന് മുതല്‍ അവന്‍ അവളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

Raksha Bandhan Astrological Remedies

ഈ ദിനത്തില്‍ സഹോദരന്റെ ആരോഗ്യത്തിനും സമൃദ്ധിക്കും ഭാഗ്യത്തിനും വേണ്ടി സഹോദരി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില അശുഭ സമയങ്ങളും ഈ ദിനത്തില്‍ ജ്യോതിഷ പ്രകാരം കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രക്ഷാബന്ധന്‍ ദിനത്തിലെ ശുഭഫലങ്ങളെ കണക്കാക്കി അത് മനസ്സിലാക്കി വേണം രാഖി കെട്ടുന്നതിന്. ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ വരുന്നത് ഓഗസ്റ്റ് 11-ന് വ്യായാഴാഴ്ചയാണ്. മൂഹൂര്‍ത്തവും സമയവും നമുക്ക് നോക്കാം.

 രക്ഷാബന്ധന്‍ മുഹൂര്‍ത്തം

രക്ഷാബന്ധന്‍ മുഹൂര്‍ത്തം

പൂര്‍ണിമ തിഥി: ഓഗസ്റ്റ് 11, രാവിലെ 10.38 മുതല്‍

പൂര്‍ണിമ തിഥി അവസാനം: ഓഗസ്റ്റ് 12. രാവിലെ 7 മണിക്ക്

ശുഭ മുഹൂര്‍ത്തം: ഓഗസ്റ്റ് 11-ന് രാവിലെ 9.28 മുതല്‍ രാത്രി 9.14 വരെ

അഭിജിത്ത് മുഹൂര്‍ത്തം: ഉച്ചയ്ക്ക് 12:6 മുതല്‍ 12:57 വരെ

അമൃത് കാലം: വൈകുന്നേരം 6:55 മുതല്‍ 8.20 വരെ

ബ്രഹ്മ മുഹൂര്‍ത്തം: പുലര്‍ച്ചെ 04:29 മുതല്‍ പുലര്‍ച്ചെ 5:17 വരെ

രക്ഷാ ബന്ധന്‍ 2022 ഭദ്ര സമയം

രക്ഷാബന്ധന്‍ നാളില്‍ ഭദ്രകാല സമാപനം: രാത്രി 08:51 ന്

രക്ഷാബന്ധന്‍ ദിനത്തിലെ ഭദ്രപൂഞ്ച്: ഓഗസ്റ്റ് 11-ന് വൈകുന്നേരം 05.17 മുതല്‍ 06.18 വരെ.

രക്ഷാബന്ധന്‍ ഭദ്ര മുഖം: വൈകുന്നേരം 06.18 മുതല്‍ രാത്രി 8.00 വരെ ഇത്രയുമാണ് ഈ ദിനത്തിലെ ശുഭഫലങ്ങള്‍ നല്‍കുന്ന മുഹൂര്‍ത്തങ്ങള്‍.

 രക്ഷാ ബന്ധനത്തിന്റെ പ്രാധാന്യം

രക്ഷാ ബന്ധനത്തിന്റെ പ്രാധാന്യം

ഉപാധികള്‍ വെക്കാതെ സഹോദരന്‍ സഹോദരിക്ക് നല്‍കുന്ന വാഗ്ദാനവും സ്‌നേഹവും തന്നെയാണ് ഈ ദിനത്തിന്റെ പ്രത്യേകത. ഇത് സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതിനും ഈ ദിനം സഹായിക്കുന്നു. സഹോദരന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി സഹോദരിമാര്‍ പ്രാര്‍ത്ഥിക്കുന്നു. സ്വയം സംരക്ഷിക്കപ്പെടേണ്ടതിന്റേയും മറ്റുള്ളവര്‍ക്ക് തുണയാവേണ്ടതിന്റേയും ആവശ്യകത ഓരോ സഹോദരിയേയും സഹോദരനേയും അറിയിക്കുന്ന ഒരു ദിനം കൂടിയാണ് രക്ഷാബന്ധന്‍ ദിനം.

ഗണപതിഭഗവാനോട് പ്രാര്‍ത്ഥിക്കാം

ഗണപതിഭഗവാനോട് പ്രാര്‍ത്ഥിക്കാം

രക്ഷാബന്ധന്‍ ദിനത്തില്‍ ഗണപതിഭഗവാനോട് പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സഹോദരന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും ഇല്ലാതാക്കുന്നതിന് രക്ഷാബന്ധന്‍ നാളില്‍ ഗണപതിക്ക് പച്ച നിറത്തിലുള്ള രാഖി സമര്‍പ്പിക്കുകയും നമോദകം സമര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുന്നു. സഹോദരന്റെ ജീവിതത്തില്‍ ഇതിലൂടെ ഐശ്വര്യം നിറയുകയും ജീവിതത്തില്‍ തടസ്സങ്ങള്‍ നീങ്ങുകയും ചെയ്യുന്നു.

ഹനുമാന്റെ അനുഗ്രഹം

ഹനുമാന്റെ അനുഗ്രഹം

രക്ഷാബന്ധന്‍ ദിനത്തില്‍ ഹനുമാന്റെ അനുഗ്രഹം വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ സഹോദരന് രാഖി ചാര്‍ത്തുന്നതിന് മുന്‍പായി ഭഗവാന് ചുവന്ന നിറത്തിലുള്ള രാഖി സമര്‍പ്പിക്കുക. ഇതിന് ശേഷം അവില്‍ നിവേദ്യം സമര്‍പ്പിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. എല്ലാ ദുഷ്ട ശക്തികളില്‍ നിന്നും മോചനം നേടുന്നതിനും അനുഗ്രഹത്തിനും വേണ്ടി നമുക്ക് ഈ ദിനത്തില്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കാം. നിങ്ങളുടെ പ്രാര്‍ത്ഥന സഹോദരന് ആരോഗ്യവും ഭാഗ്യവും സ്ാമ്പത്തിക നേട്ടവും നല്‍കുന്നു.

ശിവന്റെ അനുഗ്രഹം

ശിവന്റെ അനുഗ്രഹം

ലോകനാഥനായ ഭഗവാന്‍ മഹാദേവന്റെ അനുഗ്രഹത്തിന് വേണ്ടി ഈ ദിനത്തില്‍ വെള്ള നിറത്തിലുള്ള രാഖി ഭഗവാന് സമര്‍പ്പിക്കണം. പിന്നീട് കഠിനപായസം തയ്യാറാക്കി ഭഗവാന് അര്‍പ്പിക്കുക. ശേഷം സഹോദരന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ ഇവരെ തേടി വരുന്നു. മാത്രമല്ല സാമ്പത്തികമായും ഭാഗ്യവും ഇവര്‍ക്കുണ്ടാവുന്നു.

 വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുക

വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുക

വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുന്നതും ഈ ദിനത്തില്‍ നിങ്ങളുടെ സഹോദരനെ ആപത്തുകളില്‍ നിന്ന് സംരക്ഷിക്കുന്നു. സഹോദരന് രാഖി കെട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ ദിനത്തില്‍ ഭഗവാന് മഞ്ഞ നിറത്തിലുള്ള രാഖി സമര്‍പ്പിക്കുക. പിന്നീട് ഭഗവാന് പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നാണ് പറയുന്നത്. സഹോദരന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും അപ്രതീക്ഷിത നേട്ടങ്ങളും സന്തോഷവും ഉണ്ടാവുന്നു.

കൃഷ്ണനോട് പ്രാര്‍ത്ഥിക്കുക

കൃഷ്ണനോട് പ്രാര്‍ത്ഥിക്കുക

ഈ ദിനത്തില്‍ ഭഗവാന്‍ കൃഷ്ണനോട് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. അത് കൂടാതെ ഭഗവാന് മഞ്ഞയോ അല്ലെങ്കില്‍ നീലയോ നിറമുള്ള രാഖി സമര്‍പ്പിക്കുകയും തൃക്കൈവെണ്ണ സമര്‍പ്പിക്കുകയോ ചെയ്യുക. ഇതിലൂടെ സഹോദരന്റെ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതായി ജീവിതത്തില്‍ സന്തോഷവും സമാധാനവും വരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഭഗവാന്റെ അനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവും എന്നാണ് വിശ്വാസം.

പങ്കാളിക്ക് സാമ്പത്തിക സഹായമാവും ഭാര്യമാര്‍ ഈ രാശിക്കാരാണ്പങ്കാളിക്ക് സാമ്പത്തിക സഹായമാവും ഭാര്യമാര്‍ ഈ രാശിക്കാരാണ്

ഓഗസ്റ്റിലെ ഭാഗ്യ രാശിക്കാര്‍: സൗഭാഗ്യം ഈ മൂന്ന് രാശിക്കാര്‍ക്ക് പുറകേ വരുംഓഗസ്റ്റിലെ ഭാഗ്യ രാശിക്കാര്‍: സൗഭാഗ്യം ഈ മൂന്ന് രാശിക്കാര്‍ക്ക് പുറകേ വരും

English summary

Raksha Bandhan Astrological Remedies for Good Luck of Brother In Malayalam

Here in this article we are discussing about the astrological remedies for good luck for brother on Raksha Bandhan day in malayalam. Take a look.
Story first published: Wednesday, August 3, 2022, 14:17 [IST]
X
Desktop Bottom Promotion