Latest Updates
-
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ?
200 വര്‍ഷത്തിനുശേഷം അപൂര്‍വ്വ ശുഭയോഗം; രക്ഷാബന്ധന് 5 രാശിക്കാരുടെ ഭാഗ്യവാതില്‍ തുറക്കും
എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന് ഉത്സവം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 30, 31 തീയതികളില്‍ രക്ഷാബന്ധന് ആഘോഷിക്കും. ഈ ദിവസം സഹോദരിമാര്‍ തങ്ങളുടെ സഹോദരങ്ങളുടെ കൈത്തണ്ടയില്‍ രാഖി കെട്ടി ആശംസിക്കുന്നു. അവരുടെ ദീര്‍ഘായുസ്സിനും നല്ല ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. സഹോദരന് സമ്മാനങ്ങള്‍ക്കൊപ്പം സഹോദരിയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്ന ആഘോഷമാണിത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.
മതപരമായ പ്രാധാന്യമുള്ള ഉത്സവമാണ് ഇതെങ്കിലും, ജ്യോതിഷത്തിലും രക്ഷാബന്ധന് പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്. ജ്യോതിഷ പ്രകാരം, ഈ വര്‍ഷം രക്ഷാബന്ധന് വളരെ ശുഭകരവും അത്ഭുതകരവുമായ യോഗങ്ങളിലാണ് വരാന്‍ പോകുന്നത്. ഇത് ചില രാശിചിഹ്നങ്ങളെ വളരെ ശുഭകരമായി ബാധിക്കും. ഈ യോഗം 5 രാശികളില് കൂടുതല്‍ ഫലം കാണിക്കും. ഈ രക്ഷാബന്ധന് നേട്ടങ്ങളും സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

രക്ഷാബന്ധന് 2023 ശുഭയോഗങ്ങള്‍
ജ്യോതിഷപരമായയി, ഈ രക്ഷാബന്ധന് 200 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അപൂര്‍വ യാദൃശ്ചികതയെ അടയാളപ്പെടുത്തും. തല്‍ഫലമായി വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സ്വാധീനം ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ വലിയ യാദൃശ്ചികതയുടെ ഫലമായി ചില രാശിചിഹ്നങ്ങളുടെ ഭാഗ്യ വാതിലുകള്‍ തുറക്കാന്‍ പോകുന്നു. 200 വര്‍ഷത്തിന് ശേഷം ആദ്യമായി രക്ഷാബന്ധന് ദിനത്തില്‍ ശനിയും വ്യാഴവും സ്വന്തം രാശികളില് സ്ഥാനം പിടിക്കും.
ഇത് ചില രാശികളില് നല്ല സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് ബിസിനസ്സില്‍ വലിയ ലാഭം നല്‍കും. രക്ഷാബന്ധനില്‍ ബുധാദിത്യയോഗം, ചതയം നക്ഷത്രം, രവിയോഗം എന്നിവയുടെ സംയോജനം 24 വര്‍ഷത്തിനുശേഷം ഒരേസമയം സംഭവിക്കുന്നു. ചില രാശിക്കാര്‍ക്ക് ഭാഗ്യമുള്ള ഈ സംയോജനത്തില്‍ നിന്ന് രാജയോഗത്തിന്റെ ഗുണങ്ങള്‍ ലഭിക്കും.
മേടം
ഈ രക്ഷാബന്ധന് മേടം രാശിക്കാരായി ബിസിനസ്സുകാര്‍ക്ക് ലാഭം സമ്മാനിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. വരുമാന സ്രോതസ്സുകളും വര്‍ദ്ധിക്കും. ഇതോടൊപ്പം ശുഭകാര്യങ്ങളില്‍ വീട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടാകും.

മിഥുനം
സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് അത്യധികം ഭാഗ്യമുണ്ടെന്ന് തെളിയും. നിങ്ങള്‍ക്കായി പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിലവിലുള്ള എല്ലാ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മിഥുനം രാശിക്കാര്‍ക്ക് മോചനം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് ധനലാഭം ഉണ്ടാകും. വ്യാഴത്തിന്റെ ശുഭഫലത്താല്‍ വിവാഹതടസ്സങ്ങളും അവസാനിക്കും.
ചിങ്ങം
രക്ഷാബന്ധനില്‍ ശുഭകരമായ സംയോജനങ്ങള്‍ രൂപപ്പെടുന്നതിനാല്‍ ചിങ്ങം രാശിയിലുള്ളവരുടെ ഭാഗ്യം പ്രകാശിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെയും ശനി ദേവന്റെയും അനുഗ്രഹം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. സമ്പത്ത് വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഈ സമയം അനുകൂലമാണ്.
ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപം നിങ്ങള്‍ക്ക് ദീര്‍ഘകാല നേട്ടങ്ങള്‍ നല്‍കും. ഈ സമയം നിങ്ങള്‍ക്ക് ദാമ്പത്യ സുഖവും അനുഭവപ്പെടും. ലക്ഷ്മീദേവിയെ ചിട്ടപ്രകാരം പൂജിച്ചാല്‍ അനുഗ്രഹം ലഭിക്കും. ധനലാഭവും ഉണ്ടാകും. ജീവിതത്തില്‍ പല കാര്യങ്ങളിലും വിജയം കൈവരിക്കാനാകും. ആരോഗ്യവും മികച്ചതായിരിക്കും.

ധനു
ഈ അപൂര്‍വ ശുഭയോഗങ്ങള്‍ ധനു രാശിയില്‍ പെട്ടവരുടെ ജീവിതത്തിന് ധാരാളം ഭാഗ്യം കൊണ്ടുവരും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിത പങ്കാളിയും കുടുംബവും നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ജോലിസ്ഥലത്ത് ഗുണം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം ഉയരും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ രക്ഷാബന്ധനില്‍ ധനലാഭം ലഭിക്കും. നേരത്തെ മുടങ്ങിക്കിടക്കുന്ന ജോലികളും ഈ സമയം പൂര്‍ത്തിയാകും. ജോലിയിലും ദാമ്പത്യ ജീവിതത്തിലും സമാധാനവും സന്തോഷവും ഉണ്ടാകും. മൊത്തത്തില്‍ ഈ രക്ഷാബന്ധന് കുംഭം രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
