For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യം

|

എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷം രക്ഷാബന്ധന്‍ ഉത്സവം 2022 ഓഗസ്റ്റ് 11 നാണ് വരുന്നത്. സഹോദര-സഹോദരി സ്‌നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്‍ ഉത്സവം. ഇന്ത്യയിലങ്ങോളമിങ്ങോളം വളരെ ആഘോഷപൂര്‍വ്വം ഈ ദിവസം കൊണ്ടാടുന്നു. ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്മാരുടെ കൈത്തണ്ടയില്‍ രാഖി കെട്ടുന്നു.

Most read: സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗംMost read: സൂര്യന്റെ ചിങ്ങം രാശി സംക്രമണം; ഈ 6 രാശിക്കാര്‍ക്ക് രാജയോഗം

എന്നാല്‍ ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്മാരുടെ രാശിപ്രകാരം കൈയ്യില്‍ രാഖി കെട്ടിനല്‍കുന്നത് അവരുടെ സഹോദരങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കും. അവരുടെ ജീവിതം ദുഖത്തില്‍ നിന്നും കഷ്ടതയില്‍ നിന്നും മുക്തമാകും. രാശി അനുസരിച്ച് രാഖിയുടെ നിറം എന്തായിരിക്കുമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മേടം

മേടം

ഈ രാശിയുടെ ഭരണ ഗ്രഹം ചൊവ്വയാണ്. അതിനാല്‍ മേടം രാശിക്കാര്‍ ചുവന്ന നിറത്തിലുള്ള രാഖി കെട്ടണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. എപ്പോഴും നിങ്ങള്‍ ഊര്‍ജ്ജസ്വലനായി തുടരും.

മേടം

മേടം

മേടം രാശി ചിഹ്നത്തിന്റെ അധിപന്‍ ശുക്രനാണ്. അവര്‍ വെള്ള നിറത്തിലുള്ള രാഖി കെട്ടി സഹോദരങ്ങള്‍ക്ക് വെളുത്ത മധുരപലഹാരങ്ങള്‍ നല്‍കണം. ശുക്രന്റെ ഫലങ്ങള്‍ അവരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കും.

Most read:സാഹോദര്യത്തിന്റെ പ്രതീകം; രക്ഷാബന്ധന്‍ ചടങ്ങുകളും പ്രാധാന്യവുംMost read:സാഹോദര്യത്തിന്റെ പ്രതീകം; രക്ഷാബന്ധന്‍ ചടങ്ങുകളും പ്രാധാന്യവും

മിഥുനം

മിഥുനം

മിഥുനം ഭരിക്കുന്ന ഗ്രഹം ബുധനാണ്. അവര്‍ പച്ച നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ പുരോഗതിക്കും ദീര്‍ഘായുസ്സിനും ഇടയാക്കും.

കര്‍ക്കടകം

കര്‍ക്കടകം

ഈ രാശിയെ ഭരിക്കുന്ന ഗ്രഹം ചന്ദ്രനാണ്. അവര്‍ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിയും സന്തോഷവും നല്‍കും.

Most read:സര്‍വ്വസൗഭാഗ്യത്തിന് വരലക്ഷ്മി വ്രതം; ഈ ദിവസം ചെയ്യേണ്ടത്Most read:സര്‍വ്വസൗഭാഗ്യത്തിന് വരലക്ഷ്മി വ്രതം; ഈ ദിവസം ചെയ്യേണ്ടത്

ചിങ്ങം

ചിങ്ങം

ചിങ്ങം ഭരിക്കുന്ന ഗ്രഹം സൂര്യനാണ്. അതിനാല്‍ അവര്‍ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും.

കന്നി

കന്നി

ഈ രാശിയുടെ അധിപന്‍ ബുധനാണ്. അവര്‍ക്ക് പച്ച നിറത്തിലുള്ള രാഖി കെട്ടുക. ഇത് ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും സഹോദരനും സഹോദരിയും തമ്മിലുള്ള സ്‌നേഹം നിലനിര്‍ത്തുകയും ചെയ്യും.

Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്Most read:വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

തുലാം

തുലാം

തുലാം രാശിയുടെ അധിപന്‍ ശുക്രനാണ്. അവര്‍ നീല അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും.

വൃശ്ചികം

വൃശ്ചികം

ഈ രാശിക്കാര്‍ ചുവന്ന അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള രാഖി കെട്ടണം. ഇത് സന്തോഷവും ഭാഗ്യവും വര്‍ദ്ധിക്കും.

Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read:പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

ധനു

ധനു

ഈ രാശിയുടെ അധിപന്‍ വ്യാഴമാണ്. അവര്‍ക്ക് സ്വര്‍ണ്ണമോ മഞ്ഞയോ നിറത്തിലുള്ള രാഖി കെട്ടുന്നത് ശുഭകരമായിരിക്കും. അവര്‍ക്ക് മഞ്ഞ നിറമുള്ള മധുരപലഹാരങ്ങള്‍ മാത്രമേ നല്‍കാവൂ. ഇതിലൂടെ അവരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും.

മകരം

മകരം

മകരം രാശിയുടെ അധിപന്‍ ശനി ദേവനാണ്. അവര്‍ക്ക് കടും നീല രാഖി കെട്ടുന്നത് ശുഭകരമായിരിക്കും.

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

കുംഭം

കുംഭം

കുംഭ രാശിയുടെ അധിപനും ശനിദേവന്‍ ആണ്. അവര്‍ക്ക് നീല നിറത്തിലുള്ള രാഖി കെട്ടുന്നത് ശുഭസൂചകമാണ്. ഇതിലൂടെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും.

മീനം

മീനം

മീനം രാശിക്കാര്‍ മഞ്ഞയോ പച്ചയോ നിറമുള്ള രാഖി കെട്ടണം. ഇത് അവര്‍ക്ക് ഐശ്വര്യം നിറയ്ക്കും.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

English summary

Raksha Bandhan 2022: Choose Rakhi Colour According Your Brother Zodiac Signs for Good Luck in Malayalam

On Raksha Bandhan day, if sisters tie Rakhi according to their zodiac sign, then there will be happiness in the life of their brothers. Read on to know more.
X
Desktop Bottom Promotion