For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

474 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രഹങ്ങളുടെ സംയോജനം; നാളെമുതല്‍ ഈ 3 രാശിക്ക് ഗജകേസരിയോഗം

|

സഹോദര-സഹോദരീ ബന്ധം അടയാളപ്പെടുത്തുന്ന ആഘോഷമാണ് രക്ഷാബന്ധന്‍. ഇത്തവണ ഓഗസ്റ്റ് 22 ഞായറാഴ്ചയാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. ശ്രാവണ മാസത്തിലെ പൗര്‍ണമി ദിനം എന്നതിനാല്‍ ഈ ദിവസം നിരവധി പ്രത്യേകകള്‍ നിറഞ്ഞതാണ്. പോരാത്തതിന്, ഈ ദിവസം ഒരു പ്രത്യേക യോഗം രൂപപ്പെടുകയും ചെയ്യുന്നു. പഞ്ചാംഗം അനുസരിച്ച്, രക്ഷാബന്ധനില്‍ ഭദ്ര കാലഘട്ടം ഉണ്ടാകില്ല. അതിനാല്‍ ഈ വര്‍ഷം, സഹോദരിമാര്‍ക്ക് ഈ ദിവസം ഏത് സമയത്തും അവരുടെ സഹോദരങ്ങള്‍ക്ക് രാഖി കെട്ടാന്‍ കഴിയും.

Most read: പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read: പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

മറുവശത്ത്, ജ്യോതിഷ പ്രകാരം ചന്ദ്രന്‍ ഈ ദിവസം കുംഭത്തില്‍ നിലനില്‍ക്കും. ദേവഗുരു വ്യാഴം ഇതിനകം കുംഭത്തില്‍ തുടരുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഇവ രണ്ടും ചേര്‍ന്ന് ഗജകേസരി യോഗം രൂപീകരിക്കുന്നു. ചില രാശിക്കാര്‍ക്ക് ഈ യോഗം വളരെ ശുഭസൂചകമായി കണക്കാക്കുന്നു. ഇതാ, ഈ 3 രാശിക്കാരാണ് ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്നത്. ഇതില്‍ നിങ്ങളുടെ രാശിയും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

ഗജകേസരിയോഗം

ഗജകേസരിയോഗം

ഇത്തവണ രക്ഷാബന്ധന്‍ ദിനത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ സംഭവിക്കുന്നു. ഇത്തവണ ശ്രാവണ പൂര്‍ണിമയില്‍ അവിട്ടം നക്ഷത്രത്തിലാണ് ഇത് വരുന്നത്. 474 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ രക്ഷാബന്ധനില്‍ വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ഗജകേസരി യോഗം രൂപപ്പെടുത്തുകയും ചെയ്യുന്നു. ജ്യോതിഷപ്രകാരം, ഗജകേസരി യോഗത്തിലൂടെ ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്നു. പണം, വസ്തു, വീട്, വാഹനം തുടങ്ങിയ സന്തോഷങ്ങള്‍ കൈവരിക്കുന്നു. ഗജകേസരി യോഗം സമൂഹത്തില്‍ രാജകീയ പദവിയും ആദരവും നല്‍കുന്നു.

474 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രഹങ്ങളുടെ സംയോജനം

474 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രഹങ്ങളുടെ സംയോജനം

രക്ഷാബന്ധന്‍ ദിനത്തില്‍ സൂര്യന്‍, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ഒന്നിച്ച് ചിങ്ങം രാശിയില്‍ തുടരും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. ഈ രാശിയില്‍, സുഹൃത്തായ ചൊവ്വയും ഇവിടെയുണ്ടാകും. അതേസമയം ശുക്രന്‍ കന്നിയില്‍ ആയിരിക്കും. ഗ്രഹങ്ങളുടെ അത്തരമൊരു യോഗം വളരെ ശുഭകരവും ഫലപ്രദവുമാണ്. 474 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രക്ഷാബന്ധന്‍ ദിനത്തില്‍ ഗ്രഹങ്ങളുടെ അത്തരമൊരു അപൂര്‍വ്വ സംയോജനം രൂപപ്പെടുന്നത്. ഈ 3 രാശിക്കാര്‍ക്കാണ് ഇതിലൂടെ നേട്ടമുണ്ടാകുന്നത്.

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

ധനു

ധനു

ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും പ്രശസ്തിയും ലഭിക്കാനുള്ള ശക്തമായ അവസരങ്ങള്‍ ഉണ്ടാകും. ജോലിയില്‍ വിജയം ഉണ്ടാകും. നിര്‍ത്തിവച്ച ജോലികള്‍ പുനരാരംഭിക്കാനാകും. ചില പ്രധാനപ്പെട്ട ഇടപാടുകള്‍ നടത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും.

മീനം

മീനം

വളരെക്കാലമായി നിങ്ങളെ വിട്ടുമാറാത്ത കുഴപ്പങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് വിട്ടകലും. നിങ്ങളുടെ ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ സ്വപ്നങ്ങള്‍ ഈ സമയം സാക്ഷാത്കരിക്കും. പണം ഗുണം ചെയ്യും. നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകും. കൂടാതെ നിങ്ങള്‍ക്കും പ്രശംസ ലഭിക്കും. മൊത്തത്തില്‍, ഗജകേസരി യോഗം നിങ്ങള്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കിടകം രാശിയുടെ അധിപന്‍ ചന്ദ്രന്‍ ആയതിനാല്‍ വ്യാഴത്തോടൊപ്പം ചേര്‍ന്ന് ഗജകേസരി യോഗം രൂപീകരിക്കും, അതിനാല്‍ ഈ യോഗം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ പ്രവൃത്തികളില്‍ നിന്ന് അവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. എല്ലാവരുടെയും സഹകരണം ലഭിക്കും. ജീവിതത്തില്‍ സന്തോഷം വരും.

English summary

Raksha Bandhan 2021 Gaj Kesari Yoga being made on Raksha Bandhan will improve the luck of these zodiac signs

Gaj Kesari Yoga being made on Raksha Bandhan day. It will improve the luck of these zodiac signs. Take a look.
Story first published: Saturday, August 21, 2021, 11:27 [IST]
X
Desktop Bottom Promotion