Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
474 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രഹങ്ങളുടെ സംയോജനം; നാളെമുതല്‍ ഈ 3 രാശിക്ക് ഗജകേസരിയോഗം
സഹോദര-സഹോദരീ ബന്ധം അടയാളപ്പെടുത്തുന്ന ആഘോഷമാണ് രക്ഷാബന്ധന്. ഇത്തവണ ഓഗസ്റ്റ് 22 ഞായറാഴ്ചയാണ് രക്ഷാബന്ധന് ആഘോഷിക്കുന്നത്. ശ്രാവണ മാസത്തിലെ പൗര്‍ണമി ദിനം എന്നതിനാല്‍ ഈ ദിവസം നിരവധി പ്രത്യേകകള്‍ നിറഞ്ഞതാണ്. പോരാത്തതിന്, ഈ ദിവസം ഒരു പ്രത്യേക യോഗം രൂപപ്പെടുകയും ചെയ്യുന്നു. പഞ്ചാംഗം അനുസരിച്ച്, രക്ഷാബന്ധനില്‍ ഭദ്ര കാലഘട്ടം ഉണ്ടാകില്ല. അതിനാല്‍ ഈ വര്‍ഷം, സഹോദരിമാര്‍ക്ക് ഈ ദിവസം ഏത് സമയത്തും അവരുടെ സഹോദരങ്ങള്‍ക്ക് രാഖി കെട്ടാന്‍ കഴിയും.
മറുവശത്ത്, ജ്യോതിഷ പ്രകാരം ചന്ദ്രന് ഈ ദിവസം കുംഭത്തില്‍ നിലനില്ക്കും. ദേവഗുരു വ്യാഴം ഇതിനകം കുംഭത്തില്‍ തുടരുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഇവ രണ്ടും ചേര്‍ന്ന് ഗജകേസരി യോഗം രൂപീകരിക്കുന്നു. ചില രാശിക്കാര്‍ക്ക് ഈ യോഗം വളരെ ശുഭസൂചകമായി കണക്കാക്കുന്നു. ഇതാ, ഈ 3 രാശിക്കാരാണ് ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്നത്. ഇതില്‍ നിങ്ങളുടെ രാശിയും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

ഗജകേസരിയോഗം
ഇത്തവണ രക്ഷാബന്ധന് ദിനത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ സംഭവിക്കുന്നു. ഇത്തവണ ശ്രാവണ പൂര്‍ണിമയില്‍ അവിട്ടം നക്ഷത്രത്തിലാണ് ഇത് വരുന്നത്. 474 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ രക്ഷാബന്ധനില്‍ വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ഗജകേസരി യോഗം രൂപപ്പെടുത്തുകയും ചെയ്യുന്നു. ജ്യോതിഷപ്രകാരം, ഗജകേസരി യോഗത്തിലൂടെ ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്നു. പണം, വസ്തു, വീട്, വാഹനം തുടങ്ങിയ സന്തോഷങ്ങള്‍ കൈവരിക്കുന്നു. ഗജകേസരി യോഗം സമൂഹത്തില്‍ രാജകീയ പദവിയും ആദരവും നല്കുന്നു.

474 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രഹങ്ങളുടെ സംയോജനം
രക്ഷാബന്ധന് ദിനത്തില്‍ സൂര്യന്, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ഒന്നിച്ച് ചിങ്ങം രാശിയില്‍ തുടരും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്. ഈ രാശിയില്‍, സുഹൃത്തായ ചൊവ്വയും ഇവിടെയുണ്ടാകും. അതേസമയം ശുക്രന് കന്നിയില്‍ ആയിരിക്കും. ഗ്രഹങ്ങളുടെ അത്തരമൊരു യോഗം വളരെ ശുഭകരവും ഫലപ്രദവുമാണ്. 474 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രക്ഷാബന്ധന് ദിനത്തില്‍ ഗ്രഹങ്ങളുടെ അത്തരമൊരു അപൂര്‍വ്വ സംയോജനം രൂപപ്പെടുന്നത്. ഈ 3 രാശിക്കാര്‍ക്കാണ് ഇതിലൂടെ നേട്ടമുണ്ടാകുന്നത്.

ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും പ്രശസ്തിയും ലഭിക്കാനുള്ള ശക്തമായ അവസരങ്ങള്‍ ഉണ്ടാകും. ജോലിയില്‍ വിജയം ഉണ്ടാകും. നിര്‍ത്തിവച്ച ജോലികള്‍ പുനരാരംഭിക്കാനാകും. ചില പ്രധാനപ്പെട്ട ഇടപാടുകള്‍ നടത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും.

മീനം
വളരെക്കാലമായി നിങ്ങളെ വിട്ടുമാറാത്ത കുഴപ്പങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് വിട്ടകലും. നിങ്ങളുടെ ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ സ്വപ്നങ്ങള്‍ ഈ സമയം സാക്ഷാത്കരിക്കും. പണം ഗുണം ചെയ്യും. നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകും. കൂടാതെ നിങ്ങള്‍ക്കും പ്രശംസ ലഭിക്കും. മൊത്തത്തില്‍, ഗജകേസരി യോഗം നിങ്ങള്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും.

കര്‍ക്കടകം
കര്‍ക്കിടകം രാശിയുടെ അധിപന് ചന്ദ്രന് ആയതിനാല്‍ വ്യാഴത്തോടൊപ്പം ചേര്‍ന്ന് ഗജകേസരി യോഗം രൂപീകരിക്കും, അതിനാല്‍ ഈ യോഗം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ പ്രവൃത്തികളില്‍ നിന്ന് അവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. എല്ലാവരുടെയും സഹകരണം ലഭിക്കും. ജീവിതത്തില്‍ സന്തോഷം വരും.



Click it and Unblock the Notifications
