2023-ല്‍ രാജയോഗം ആരംഭമാവും 12 നാളുകാര്‍: സകലദുരിതമോചനം ഉടന്‍

രാജയോഗം എന്നത് നമുക്ക് അന്യമായ ഒരു വാക്കല്ല. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ജ്യോതിഷത്തില്‍ വിവരിക്കുന്നുണ്ട്. 12 രാശിക്കാര്‍ക്കും 27 നാളുകാര്‍ക്കും രാശിപ്രകാരം അല്ലെങ്കില്‍ നാള്‍പ്രകാരം വരുന്ന അനുകൂല പ്രതികൂല ഫലങ്ങളെക്കുറിച്ചും പലരും കേട്ടിട്ടുണ്ട്. ഓരോ വ്യക്തിയുടേയും ജനനസമയത്ത് തന്നെ അനുഭവിക്കേണ്ടി വരുന്ന യോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഗ്രഹങ്ങളും രാശികളും ചേര്‍ന്ന് ലഗ്നത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ യോഗങ്ങളും തീരുമാനിക്കപ്പെടുന്നത്. ഇതില്‍ അനുകൂലവും പ്രതികൂലവുമായ നിരവധി യോഗങ്ങള്‍ ഉണ്ടായിരിക്കാം.

Rajyoga In 2023

മുകളില്‍ പറഞ്ഞതുപോലെ രാജയോഗം എന്നത് ഒരിക്കലും അന്യമായ ഒരു വാക്കല്ല. എല്ലാ കഷ്ടതകളേയും ദുരിതങ്ങളേയും മറികടന്ന് ഒരു വ്യക്തിക്ക് രാജാവിനെപ്പോലെ ജീവിക്കാന്‍ അവസരം ലഭിക്കുന്നതിനെയാണ് രാജയോഗം എന്ന് പറയുന്നത്. സകല സുഖ സൗകര്യങ്ങളും സമൃദ്ധിയും എല്ലാം ഇവര്‍ക്ക് ജീവിതത്തില്‍ ലഭിക്കുന്നു. ജാതകത്തിലൂടെ പലപ്പോഴും രാജയോഗത്തെ എങ്ങനെ കണ്ടെത്താം എന്ന് നമുക്ക് നോക്കാം. കൂടാതെ ഓരോ നക്ഷത്രക്കാര്‍ക്കും രാജയോഗം എപ്രകാരം ഫലം നല്‍കുന്നു എന്നും നോക്കാം.

രാജയോഗം തിരിച്ചറിയാം

രാജയോഗം തിരിച്ചറിയാം

ഒരു വ്യക്തിയുടെ ജാതകത്തില്‍ രാജയോഗം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. അതിന് ആദ്യം ജാതകത്തില്‍ ലഗ്നാധിപന്‍ ഉച്ചത്തില്‍ ചന്ദ്രന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കില്‍ ആ വ്യക്തിയില്‍ രാജയോഗം ഉണ്ടെന്ന് മനസ്സിലാക്കാം. ഇത് കൂടാതെ ലഗ്നത്തില്‍ ലഗ്നാധിപന്‍ ശക്തനായി കുടികൊള്ളുന്നുവെങ്കിലും ഇവരില്‍ രാജയോഗം ഉണ്ട് എന്നാണ് പറയുന്നത്. അതോടൊപപം തന്നെ ഒന്‍പതാം ഭാവാധിപനും പത്താം ഭാവാധിപനും ഒരുമിച്ച് ഒരു രാശിയില്‍ ചേര്‍ന്നാലും ഇവര്‍ക്ക് രാജയോഗം ഉണ്ടായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനത്തില്‍ ഒരു ഗ്രഹം ഉച്ചത്തില്‍ നില്‍ക്കുകയും ആ ഗ്രഹത്തിന് അതിന്റെ ബന്ധുഗ്രഹത്തിന്റെ ദൃഷ്ടി പതിയുകയും ചെയ്താല്‍ ഇവരില്‍ രാജയോഗത്തിന് സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ഇനി ഏതൊക്കെ നക്ഷത്രക്കാരിലാണ് രാജയോഗം 2023-ല്‍ ഉള്ളതെന്ന് നോക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ദു:ഖവും ദുരിതവും ഇല്ലാതായി ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന സമയമാണ് അശ്വതി നക്ഷത്രക്കാര്‍ക്ക് 2023. ജോലിയിലും കരിയറിലും ബിസിനസിലും ലാഭവും നേട്ടവും മാറ്റങ്ങളും ഉണ്ടാവുന്നു. കരിയറില്‍ അപ്രതീക്ഷിത മാറ്റം ഉണ്ടാവുന്നത് ഇരട്ടി സന്തോഷം നല്‍കുന്നു. ജീവിതം മൊത്തത്തില്‍ സന്തോഷം നിറഞ്ഞതായിരിക്കും. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ പല പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. ഫെബ്രുവരി 21 മുതല്‍ ഒക്ടോബര്‍ 30 വരെ രാഹു ബാധിക്കുമെങ്കിലും ജാഗ്രതയില്‍ അതിന്റെ ദോഷങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ശ്രീകൃഷ്ണനെ ആരാധിക്കുക.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉള്ള ഒരു വര്‍ഷമാണ് 2023. അപ്രതീക്ഷിത നേട്ടങ്ങള്‍ ഇവരെ തേടി വരുന്നു. അവസരങ്ങളെ ഇവര്‍ ഒരിക്കലും വിട്ടുകളയില്ല. അതിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. വര്‍ഷത്തിന്റെ ആരംഭം രാഹുവിന്റെ സാന്നിധ്യം ചെറിയ തോതില്‍ ബാധിക്കുന്നു. എന്നാല്‍ അതിന് ശേഷമുള്ള സമയം ജീവിതത്തില്‍ സൗഭാഗ്യം നിറയുന്നു. നവംബര്‍ മാസം വരെ ഇവര്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ 2023-ല്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് അതായത് ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. തൊഴില്‍ മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് ഇത്. വിദേശത്ത് ജോലിക്ക് പോവുന്നതിലൂടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹിതര്‍ക്ക് സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നു. വര്‍ഷം മുഴുവന്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്ന ഒരു വര്‍ഷമാണ് 2023. ശിവക്ഷേത്ര ദര്‍ശനത്തിന് ശ്രദ്ധിക്കണം.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് 2023-ല്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് പുതുവര്‍ഷം ഗുണകരമായി തന്നെയാണ് കണക്കാക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. തൊഴില്‍ രംഗത്തും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനും ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അവസരങ്ങള്‍ ഇവരെ തേടി ഇങ്ങോട്ട് വരുന്നു. ജോലിയില്‍ വര്‍ഷാവസാനത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഏപ്രില്‍ ശേഷം വളരെ അനുകൂല സമയം ഇവര്‍ക്കുണ്ടാവുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം കരിയറില്‍ അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാവുന്നു. ഒരു പ്രതിസന്ധിയിലും ഇവരെ തളര്‍ത്താന്‍ സാധിക്കില്ല. പ്രശ്‌നങ്ങളെല്ലാം ഇവരില്‍ നിന്ന് അകന്നു പോവുന്നു. ബിസിനസില്‍ നവംബറിന് ശേഷം വന്‍ സാമ്പത്തിക നേട്ടം ജീവിതത്തില്‍ ഉണ്ടാവുന്നു. ഓരോ മാസം കഴിയുന്തോറും സാമ്പത്തികമായി സ്ഥിരതയുണ്ടാവുന്നു. നിത്യവും ഇഷ്ടദേവതക്ക് വിളക്ക് വെക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് 2023- വളരെയധികം ഭാഗ്യാനുഭവങ്ങള്‍ നല്‍കുന്നു. ഇവരുടെ ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല അനുഭവങ്ങളും ഉണ്ടാവുന്നു. തിടുക്കപ്പെട്ട് ഒരിക്കലും തീരുമാനം എടുക്കരുത്. ജൂലൈ മുതല്‍ വളരെയധികം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്ന ഒരു വര്‍ഷമാണ്. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വസ്തുവാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്. കുടുംബത്തില്‍ ഓരോ നിമിഷവും സന്തോഷവും വിജയവും നിലനില്‍ക്കുന്നു. അലസത പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അലസത ഒഴിവാക്കിയാല്‍ തന്നെ ജീവിതത്തില്‍ അനുകൂല ഫലം ഉണ്ടാവുന്നു. ഒരിക്കലും ജീവിതത്തില്‍ നിന്ന് സന്തോഷം ഇവര്‍ക്ക് നഷ്ടപ്പെടുകയില്ല. മുരുക ക്ഷേത്ര ദര്‍ശനം നടത്തുന്ന ദോഷഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ഭരണ ഗ്രഹം എന്ന് പറയുന്നത് ബുധനാണ്. ഇവര്‍ക്ക് ജോലിയില്‍ ഉണ്ടാവുന്ന എല്ലാ സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്ന ഒരു വര്‍ഷമാണ് 2023. മാത്രമല്ല ജീവിതത്തില്‍ ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. വിദേശത്ത് ജോലി ചെയ്യുന്നതിനും ജോലിക്ക് വേണ്ടിയുള്ള അവസരങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ലാഭം ഉണ്ടാവുന്നു. പ്രണയത്തിലും ദാമ്പത്യത്തിലും സന്തോഷം നിലനില്‍ക്കുന്നു. ഗുണപരമായ പല ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്ന വര്‍ഷമാണ് 202. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് മികച്ച ഫലം ലഭിക്കുന്ന ഒരു വര്‍ഷമാണ് 2023. ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അനുകൂല ഫലത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. അപകടസാധ്യതകള്‍ പോലും ഇവരില്‍ നിന്ന് നീങ്ങിപ്പോവുന്നു. ജോലിക്കാര്യത്തില്‍ വളരെ മികച്ച അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കേണ്ട സമയമാണ് എങ്കില്‍ പോലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വിഷമിക്കേണ്ടതില്ല. 2023-ല്‍ സാമ്പത്തിക നേട്ടവും ബിസിനസില്‍ അത്യധികം ലാഭവും ലഭിക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ചൊവ്വയാണ്. ഇവര്‍ക്ക് ഏത് സമയത്തും ഐശ്വര്യവും നേട്ടവും വാരിക്കോരി ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ടെന്‍ഷനടിക്കേണ്ടി വരുന്നില്ല. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ഒരു വര്‍ഷമാണ്. എല്ലാ മേഖലകളിലും വിജയത്തിലേക്ക് നിങ്ങള്‍ എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. വെല്ലുവിളികളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മുരുക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് 2023 വളരെ അനുയോജ്യമായ സമയമാണ്. ശുക്രനാണ് ഇവരുടെ ഭരണാധിപന്‍,. ചെയ്യുന്ന കര്‍മ്മത്തിന് മികച്ച ഫലം ലഭിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതിനും നിങ്ങള്‍ക്ക് സ്ഥിരതാമസാനുമതിക്കും ഉള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും നിലനില്‍ക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഒരിക്കലും ടെന്‍ഷനടിക്കേണ്ടി വരുന്നില്ല. എല്ലാ വിധത്തിലും അനുകൂല വര്‍ഷമാണ് പൂരാടം നക്ഷത്രക്കാര്‍ക്ക് 2023. ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുക.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാരുടെ ഭരണാധിപന്‍ സൂര്യനാണ്. ജോലിയില്‍ മികച്ച സ്ഥാനം ലഭിക്കുന്ന ഒരു വര്‍ഷമാണ്. തൊഴില്‍ മേഖലയില്‍ അനുകൂല സമയമുണ്ടായിരിക്കും. ആഗ്രഹിക്കുന്ന ജോലി സ്വന്തമാക്കുന്നതിനും ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് ഉത്രാടം നക്ഷത്രക്കാര്‍ക്ക് 2023. ആഗ്രഹിക്കുന്ന മേഖലയില്‍ തന്നെ ഇവര്‍ക്ക് ജോലി ലഭിക്കുന്നു. കുടംബത്തില്‍ അംഗസംഖ്യ വര്‍ദ്ധിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ് 2023. കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Monday, December 26, 2022, 17:51 [IST]
X
Desktop Bottom Promotion