Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിജയത്തിലേക്ക് ഉയര്‍ത്തുന്ന രാജഭംഗ രാജയോഗം; ഈ 3 രാശിക്ക് ഫെബ്രുവരി 5 വരെ ഭാഗ്യകാലം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. ഇപ്പോള്‍ ചൊവ്വ ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതേ സമയം ശനിയുടെ ദൃഷ്ടി ചൊവ്വയില്‍ നിന്ന് അകന്നു പോയിട്ടുണ്ടെങ്കില്‍ അത് എല്ലാ രാശികളിലും ശുഭഫലങ്ങള്‍ നല്കുന്നു. എന്നാല്‍ മിഥുന രാശിയില്‍ ചൊവ്വ സ്ഥിതി ചെയ്യുന്നത് ഏഴാം ഭാവത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെയും രാഹുവിന്റെയും ഒമ്പതാം ഭാവം ചൊവ്വയില്‍ പതിക്കുന്നു. ഇതുമൂലം രാജഭംഗ എന്ന രാജയോഗം രൂപപ്പെടുകയാണ്.
ജ്യോതിഷം അനുസരിച്ച് രാജഭംഗ യോഗത്തിന്റെ രൂപീകരണം ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യും, അതേസമയം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ഈ യോഗത്തിന്റെ ഫലം ഫെബ്രുവരി 5 വരെ നീണ്ടുനില്‍ക്കും. രാജഭംഗ രാജയോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിയില്‍, ചൊവ്വ ഏഴാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ രാശിയില്‍ രാജഭംഗ യോഗം രൂപം കൊള്ളുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ സമയം മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ചൊവ്വ വ്യാഴത്തിന്റെ രാശിയില്‍ പ്രവേശിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ചൊവ്വയ്ക്കൊപ്പം. ഈ രാശിക്കാരുടെ മേല്‍ വ്യാഴത്തിന്റെ അനുഗ്രഹം നിലനില്ക്കും. കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കും. ഇതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും.
നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. രാജഭംഗ യോഗത്തിന്റെ രൂപീകരണത്തോടെ കുറച്ചുകാലമായി ജോലിസ്ഥലത്ത് തുടരുന്ന തടസ്സങ്ങള്‍ അവസാനിക്കും. നിങ്ങളുടെ ധൈര്യവും ഉത്സാഹവും വര്‍ദ്ധിക്കും. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം വളരെ പ്രയോജനകരമാണെന്ന് തെളിയും. മേലധികാരിയുമായുള്ള മോശം ബന്ധം ഇപ്പോള്‍ മെച്ചപ്പെടും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. നിങ്ങളുടെ അച്ഛന്റെ ആരോഗ്യവും മെച്ചപ്പെടും. നിങ്ങള്‍ക്ക് പിതാവില്‍ നിന്നും ഗുരുക്കന്മാരില് നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും രാജഭംഗ യോഗം ഗുണം ചെയ്യും. ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വീണ്ടും തുടങ്ങും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. ബിസിനസ്സിലെ തുടര്‍ച്ചയായ നഷ്ടങ്ങളില്‍ നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാനാകും. വിദ്യാഭ്യാസ മേഖലയിലും വിജയം കാണാനാകും. മൂത്ത സഹോദരനില്‍ നിന്നോ സഹോദരിയില്‍ നിന്നോ നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിച്ചേക്കാം. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും. അവരുടെ പിന്തുണയും ലഭിക്കും.
ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടാകും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ഈ സമയം നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ലഗ്നഭാവത്തില്‍ വ്യാഴത്തിന്റെ ദര്‍ശനം അജ്ഞാതമായ ഭയം, വിഷാദം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും. പുതിയ ഉത്സാഹത്തോടെയും ചിന്തയോടെയും മുന്നോട്ട് പോകും. വ്യക്തിത്വത്തില്‍ മാറ്റം കാണും.
കര്‍ക്കിടകം
രാജഭംഗ യോഗത്തിന്റെ രൂപീകരണം കര്‍ക്കിടകം രാശിക്കാരായ ആളുകള്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ചൊവ്വ നിങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ഇതോടൊപ്പം നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. ഇതോടെ ചൊവ്വ നിങ്ങളുടെ ധൈര്യവും ഉത്സാഹവും വര്‍ദ്ധിപ്പിക്കും.
ഇതോടെ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് അല്ലെങ്കില്‍ ജോലി ആരംഭിക്കാന്‍ കഴിയും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ചൊവ്വ പന്ത്രണ്ടാം ഭാവത്തില്‍ നില്ക്കുന്നു. അത്തരം സാഹചര്യത്തില്‍ വിദേശ വ്യാപാരത്തില്‍ ലാഭത്തോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകും. നിങ്ങളുടെ ഉള്ളിലെ ഭയം, ഉത്കണ്ഠ മുതലായവ അവസാനിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
