Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജൂണില്‍ രാജയോഗത്തിന് മണിക്കൂറുകള്‍ മാത്രം: 2023-ല്‍ ഇതിലും നല്ല സമയം ഈ നാളുകാര്ക്കിനിയില്ല
ജൂണ്‍ മാസത്തിന് തുടക്കം കുറിച്ചു, ജ്യോതിഷവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളും ഫലങ്ങളും എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നൊരു ചിന്തയും പലരിലും ഉണ്ടാവാം. ജൂണ്‍ മാസം മുപ്പത് ദിവസവും നിങ്ങള്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നോ, അതോ അത് പ്രതികൂലമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുമോ എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ജീവിതത്തില്‍ അത്രയേറെ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ജൂണ്‍ മാസത്തില്‍ പക്ഷേ പ്രതീക്ഷിക്കുന്നതിനേക്കാള്‍ രാജയോഗ സമാനമായ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഏതൊക്കെ നക്ഷത്രക്കാര്‍ രാജയോഗത്തിന്റെ ഫലം ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. 27 നക്ഷത്രക്കാരില്‍ 7 നക്ഷത്രക്കാര്‍ക്ക് രാജയോഗ ഫലം ലഭിക്കുന്നു. ഇത് ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് രണ്ടാം ഭാവത്തില്‍ ശുക്രന്റെ മാറ്റം വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ നിരവധി മാറ്റങ്ങള്‍ വന്ന് ചേരുന്ന സമയമാണ് എന്നതാണ് സത്യം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള യോഗം കാണുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
പുണര്‍തം
പെട്ടെന്നുള്ള തീരുമാനങ്ങളായിരിക്കും ഈ നക്ഷത്രക്കാരെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ അനുകൂലമായ പല തീരുമാനങ്ങളും എടുക്കുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. മുന്‍പിന്‍ നോക്കാതെ ഇവര്‍ ഏത് തീരുമാനവും പ്രാവര്‍ത്തികമാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. വിദേശത്ത് ജോലിയും അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളും ഇവര്‍ക്കുണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളേ തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണം.

പൂയ്യം
പൂയ്യം നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. തീര്‍ത്ഥാടനത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചൊവ്വയുടെ സ്ഥാനമാണ് ഇവര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ നല്‍കുന്നത്. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും സാധിക്കുന്ന ഒരു നക്ഷത്രമാണ് പൂയ്യം.

മകം
മകം നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മാറ്റമാണ് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പദവികളുടെകാര്യത്തില് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജാഗ്രത അല്പം ആവശ്യമാണ്. സാമ്പത്തികം സ്ഥിരമായിരിക്കും. അനുകൂല സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനാല്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ചതായി മാറുന്നു. എല്ലാ തരത്തിലും നിങ്ങളെ തേടി അനുകൂലമായ മാറ്റങ്ങളുടെ കാലമാണ് ഇത്. കര്‍മ്മത്തിന്റെ ഗുണം ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ഇതിലും മികച്ച സമയം വരാനില്ല എന്നതാണ് സത്യം. കാരണം അത്രയേറെ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് കാര്യങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. തൊഴില്‍ രംഗത്ത് വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ വരുന്നു. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളും നേതൃത്വവും ലഭിക്കുന്നു. എങ്കിലും ചൊവ്വയുടെ സ്ഥാനം അല്പം ശ്രദ്ധികക്കണം. അതിന്റെ ഫലമായി ആരോഗ്യം ശ്രദ്ധിക്കണം. എങ്കിലും പൊതുവേ അനുകൂലമായ സമയമാണ്.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. നേട്ടങ്ങള്‍ പലതും വന്നു ചേരുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളില്‍ തന്നെ നിങ്ങള്‍ക്ക് അഭിമാനം ഉണ്ടാവുന്നു. മത്സരരംഗത്തും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ഉദ്യോഗത്തതിനുള്ള ഉത്തരവ് ലഭിക്കുന്നു. നിയമ രംഗത്ത് നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ബിസിനസില്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
അത്തം
അത്തം നക്ഷത്രത്തില്‍ ശുക്രന്റെ സ്ഥാനം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ എല്ലാം വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ വന്ന് ചേരുന്നു. വീട് പണി പൂര്‍ത്തീകരിക്കുന്നതിനും ജീവിതം സന്തോഷത്തിന്റേതായി മാറുന്നതിനും സാധ്യതയുണ്ട്. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. .എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ശുക്രനുദിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

