Latest Updates
-
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
ജൂലൈയില്‍ രാജയോഗം ഈ 8 നാളുകാരില്‍ ആരംഭിച്ച് കഴിഞ്ഞു: അത്യപൂര്‍വ്വ സൗഭാഗ്യം
ജൂണ്‍ മാസം അവസാനിച്ചു, ജൂലൈ മാസത്തിന് തുടക്കം കുറിച്ചു. എന്നാല്‍ ഈ സമയം ചില നക്ഷത്രക്കാരില്‍ രാജയോഗ സമാനമായ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ജ്യോതിഷ പ്രകാരം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിരവധിയാണ് എന്ന് നമുക്കറിയാം. കാരണം അത്രയധികം ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഈ സമയം സംഭവിക്കുന്നുണ്ട്. ശനിയുടെ വക്രഗതി ഉള്‍പ്പടെയുള്ള ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
ജൂലൈ മാസം പൊതുവേ രാജയോഗ സമാനമായ ചില മാറ്റങ്ങള്‍ ചില നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. അവരുടെ ജീവിതത്തില്‍ ഇതിലും വലിയ ഗുണഫലങ്ങള്‍ പലപ്പോഴും 2023-ല്‍ ഉണ്ടാവുകയില്ല. അത്രയധികം അനുകൂലമായ മാറ്റങ്ങളാണ് ജൂലൈ മാസത്തില്‍ രാജയോഗം ഇവര്‍ക്ക് നല്‍കുന്നത്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് രാജയോഗം ഉണ്ടാവുന്നത് എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ രാജയോഗ സമാനമായ ജീവിതത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ഈ സമയം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്തോഷത്തോടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. മാത്രമല്ല ജീവിതം കൂടുതല്‍ മികച്ചതായി മാറുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അലച്ചിലുകള്‍ അവസാനിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ എല്ലാം തീരുന്ന സമയമാണ്. കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സൂര്യന്റെ സംക്രമണത്തില്‍ അനുകൂല മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതായി മാറുകയും ചെയ്യുന്ന സമയമാണ്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

മകം
മകം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടേയാണ് കടന്ന് പോവുന്നത്. ജൂലൈ മാസം തുടക്കത്തോടെ തന്നെ ഇവര്‍ക്ക് രാജയോഗം ആരംഭിക്കുന്നു. കടബാധ്യതകള്‍ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ആഗ്രഹ സാഫല്യവും നിങ്ങളെ തേടി എത്തുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജീവിതം പൊതുവേ സന്തോഷത്തിന്റെ ഫലങ്ങള്‍ നല്കുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യം ഇരട്ടിയാവുന്നു എന്നതാണ് സത്യം. സന്തോഷം ഇവരുടെ ജീവിതത്തില്‍ നിന്ന് വിട്ടു പോവുകയില്ല. പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി ശുഭകരമായ മാസം എന്നതില്‍ തര്‍ക്കം വേണ്ട. രാജയോഗ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും നിങ്ങളെ തേടി എത്തുന്നു.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് അവരുടെ രാജയോഗത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ജൂലൈ മാസത്തില്‍ എല്ലാ തരത്തിലുള്ള ബാധ്യതകളും ഇല്ലാതാക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. ഉയര്‍ച്ച നേടുന്നതില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാവുന്നില്ല. പല വിധത്തിലാണ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജൂലൈ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പൊതുവേ ശുഭകരമായ മാസമായത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച ഫലം നല്കുന്നു. സാമ്പത്തികമായും ജോലി സംബന്ധമായും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലവിധത്തിലുള്ള സ്വപ്നതുല്യമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ മാറ്റമാണ് ഉണ്ടാവുന്നത്. സാമ്പത്തിക ഉയര്‍ച്ചയും നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാരിലും അവരുടെ രാജയോഗത്തിന്റെ ഫലം ദൃശ്യമാവാന്‍ തുടങ്ങുന്നു. എല്ലാ തടസ്സങ്ങളും നീങ്ങുന്നതിലൂടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. യാത്രാസംബന്ധമായ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നല്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അനുകൂലമായ മാറ്റങ്ങളും സന്തോഷകരമായ ദാമ്പത്യവും ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. ജീവിതം പൊതുവേ അനുകൂലമായ മാറ്റങ്ങളിലേക്ക് എത്തുന്ന ഒരു സമയമായതിനാല്‍ ഒരു തരത്തിലും രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ മികച്ച് നില്ക്കുന്ന ഒരു സമയം തന്നെയാണ്, നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ കഷ്ടപ്പാടിന്റേയും അവസാനം എന്നത് പലപ്പോഴും ജീവിതത്തില്‍ രാജയോഗം ആരംഭിക്കുന്ന ജൂലൈ മാസത്തിലാണ്. നിങ്ങളുടടെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും കടങ്ങളും ബാധ്യതകളും തീരുന്ന സമയം തന്നെയാണ്. കര്‍മ്മരംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ച് നില്ക്കുന്ന ഫലം നല്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
