Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
നിങ്ങളുടെ ജാതകത്തിലുണ്ടോ രാജയോഗം, അറിയാം
രാജയോഗം എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് രാജയോഗം, നിങ്ങളുടെ ജാതകത്തില്‍ രാജയോഗം ഉണ്ടോ എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ജാതകത്തില്‍ അതിവിശേഷമായി കാണപ്പെടുന്ന യോഗമാണ് രാജയോഗം. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ രാജയോഗം ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. എന്നാല്‍ നിങ്ങള്‍ക്ക് വെളിവാകുന്ന ചില ലക്ഷണങ്ങളിലൂടെയും കേമന്മാരായ ജ്യോതിഷികളുടെ സഹായത്തോടെയും എല്ലാം ഇത്തരത്തില്‍ ജാതകത്തിലെ രാജയോഗം മനസ്സിലാക്കാന്‍ സാധിക്കുന്നു. സാധാരണക്കാരായി ജനിക്കുന്നതെങ്കിലും ജാതകത്തില്‍ രാജയോഗം ഉണ്ടെങ്കില്‍ അദ്ദേഹം ഉന്നതിയില്‍ എത്തുന്നു.
നിങ്ങളുടെ ഗ്രഹങ്ങളുടെ ബലാബലമനുസരിച്ചാണ് രാജയോഗം മനസ്സിലാക്കുന്നത്. ജാതകത്തിലെ വിവിധ യോഗങ്ങള്‍ അനുസരിച്ചായിരിക്കും നമ്മുടെ ജീവിചം തീരുമാനിക്കപ്പെടുന്നത്. സാമ്പത്തിക സ്ഥിതി, സന്തോഷകരമായ കുടുംബജീവിതം, നല്ല സ്വഭാവം, ഉയര്‍ന്ന ജീവിത രീതിയും സാഹചര്യങ്ങളും എല്ലാം രാജയോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. പല വിധത്തിലുള്ള യോഗങ്ങള്‍ നമ്മുടെയെല്ലാം ജാതകത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ജാതകവശാല്‍ ഏതൊക്കെ രാശികള്‍ക്ക് അല്ലെങ്കില്‍ നക്ഷത്രക്കാര്‍ക്ക് രാജയോഗം ഉണ്ടെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ജാതകത്തില്‍ രാജയോഗം ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ശുഭകരമായ യോഗങ്ങള്‍
ശുഭകരമായ യോഗങ്ങള്‍ തന്നെയാണ് രാജയോഗത്തിലൂടെ നമുക്ക് ഉണ്ടാവുന്നത്. ശുഭകരമായ യോഗങ്ങളിലൂടെ എല്ലാം നമുക്ക് ജീവിതത്തില്‍ ഒട്ടേറെ നേട്ടങ്ങളും സന്തോഷവും ലഭിക്കുന്നു. ഒരു വ്യക്തിയുടെ പൂര്‍വ്വജന്മവും ഇത്തരം യോഗങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതില്‍ ഒന്ന് തന്നെയാണ് രാജയോഗം. രാജയോഗം, ഗജകേസരി യോഗം എന്നിവയെല്ലാം ജീവിതത്തില്‍ വളരെയധികം നിങ്ങളെ ഉന്നതിയില്‍ എത്തുന്നതിന് സഹായിക്കുന്നു.

ജീവിതാനുഭവങ്ങള്‍
ജീവിതാനുഭവങ്ങള്‍ നല്ല രീതിയില്‍ ആവുമ്പോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകളെ സുഖകരമായി മുന്നോട്ട് പോവുന്നു. നിങ്ങളുടെ ജാതകത്തില്‍ രാജയോഗം ഉണ്ടെങ്കില്‍ അതെല്ലാം നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. രാജാവിനെപ്പോലെ ജീവിക്കുന്നതിന് ഈ യോഗത്തിലൂടെ നിങ്ങള്‍ക്ക് കഴിയുന്നു. മാത്രമല്ല സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവക്ക് പലപ്പോഴും നല്ല രീതിയില്‍ നേട്ടം കൊയ്യുന്നതിന് രാജയോഗത്തിലൂടെ സാധിക്കുന്നു.

അത്യപൂര്‍വ്വമായി കാണുന്ന യോഗം
രാജയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പലപ്പോഴും ജാതകവശാല്‍ പെട്ടെന്ന് ശ്രദ്ധിക്കപെടാതെ പോവുന്ന യോഗമാണ് ഇത്. ഈ യോഗത്തില്‍ ഒരാള്‍ ജനിച്ചാല്‍ ഉന്നതരായി ഇവര്‍ മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഒറ്റ നോട്ടത്തില്‍ പലപ്പോഴും രാജയോഗം മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. ഏത് പ്രതിസന്ധികളേയും ഇല്ലാതാക്കി ദീര്‍ഘായുസ്സോടു കൂടി ഇവര്‍ക്ക് ജീവിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു.

ജാതകവശാല്‍ ശ്രദ്ധിക്കേണ്ടത്
ജാതക വശാല്‍ ശ്രദ്ധിക്കേണ്ടത് ഇനി പറയുന്ന കാര്യമാണ്. ഏതെങ്കിലും ഒരു ഗ്രഹം ഉച്ചത്തില്‍ നില്‍ക്കുകയും ആ ഗ്രഹത്തിന് ബന്ധുഗ്രഹത്തിന്റെ ദൃഷ്ടി കൂടി ഉണ്ടാവുകയും ചെയ്യുമ്പോള്‍ അത് രാജയോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതിലൂടെ ജീവിതത്തിലെ പ്രതിസന്ധികള്‍ എല്ലാം ഇല്ലാതായി ജീവിതത്തില്‍ സന്തോഷവും മാനസികവും ശാരീരികവും ആയ ഒരു ജീവിതം നയിക്കുന്നതിനുള്ള ഭാഗ്യമുണ്ടാവുന്നു.

ചന്ദ്രനും വ്യാഴനും
ചന്ദ്രന്റെ കേന്ദ്രത്തില്‍ വ്യാഴം നിന്നാല്‍ അത് രാജയോഗത്തിലേക്ക് നയിക്കുന്നു. ഇതിന്റെ ഫലമായി സര്‍വ്വവിധത്തിലുള്ള ഭാഗ്യം, സമ്പത്ത്, ദീര്‍ഘായുസ്സ്, ശത്രുനാശം, ഐശ്വര്യം എന്നിവയാണ് ഇതിലൂടെ പ്രകടമാവുന്നത്. ചക്രവര്‍ത്തി തുല്യനായ ജീവിതമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ ഉന്നത പദവിയില്‍ എത്തുന്നതിനുള്ള യോഗം ഉണ്ട്. മറ്റേത് യോഗത്തേക്കാള്‍ ഫലം ലഭിക്കുന്നത് രാജയോഗത്തിന് തന്നെയാണ്.

വിവിധ യോഗങ്ങള്‍
രാജയോഗത്തെ കൂടാതെ വിവിധതരത്തിലുള്ള യോഗങ്ങള്‍ വേറയും ഉണ്ട്. ഇവയെക്കുറിച്ച് പല വിധത്തിലുള്ള കാര്യങ്ങളും ജാതകവശാല്‍ ജാതകന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ജാതകത്തില്‍ ഉണ്ടാവുന്ന യോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മഹാഭാഗ്യ യോഗം
മഹാഭാഗ്യ യോഗമാണ് ഒന്ന്. ഇതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. രാജയോഗം പോലെ തന്നെ കണ്ടെത്താന്‍ പ്രയാസമുള്ള ഒന്നാണ് മഹാഭാഗ്യ യോഗം. ഈ യോഗത്തില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല നല്ല പുത്രന്മാര് ഉണ്ടാവുകയും ദീര്‍ഘായുസ്സും ഐശ്വര്യവും ഉണ്ടാവുകയും ചെയ്യുന്നു.

സരസ്വതി യോഗം
സരസ്വതി യോഗം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇവര്‍ക്ക് വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ മുന്നേറുന്നതിനുള്ള യോഗം ഉണ്ട്. ഗണിത ശാസ്ത്രവിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും നിപുണന്മാരായിരിക്കും. മാത്രമല്ല നല്ല പ്രശസ്തി ഉണ്ടായിരിക്കുകയും ചെയ്യും. സമൂഹത്തില്‍ വളരെയധികം അംഗീകാരം ലഭിക്കുന്നു. നല്ല ഭാര്യയും സന്താനങ്ങളും ഇവര്‍ക്കുണ്ടാവുന്നു.

കേമദ്രുമയോഗം
കേമദ്രുമ യോഗം വളരെ മോശപ്പെട്ട സമയം തന്നെയാണ്. പലപ്പോഴും ചെയ്യാത്ത തെറ്റിന് പോലും ശിക്ഷ അനുഭവിക്കേണ്ടതായി വരുന്നു. പരസ്ത്രീ ഗമനം, കുടുംബത്തോടുള്ള വെറുപ്പ്, ജീവിതത്തില്‍ ഐശ്വര്യമില്ലായ്മ എന്നിവയെല്ലാം കേമദ്രുമ യോഗത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. മാത്രമല്ല സാമ്പത്തിക പ്രശ്നങ്ങളും കടവും കൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ടുന്നു.

സന്യാസ യോഗം
സന്യാസ യോഗം എന്നാല്‍ ലൗഗിക കാര്യങ്ങളില്‍ നിന്ന് മാനസികമായും ശാരീരികമായും വിട്ട് നിന്ന് ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുള്ള താല്‍പ്പര്യം കാണിക്കുന്നു. ഇത് പലരുടേയും ജാതകത്തില്‍ കാണപ്പെടുന്നു. ഇവരില്‍ രാജയോഗമുണ്ടെങ്കില്‍ പോലും പലപ്പോഴും സന്യാസ യോഗത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം.

പൈശാചയോഗം
ജീവിതത്തില്‍ എന്ത് തീരുമാനം എടുക്കുമെന്നോ എങ്ങനെ പ്രവര്‍ത്തിക്കുമെന്നോ അറിയാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. മനസ്സിന് വിഭ്രമം ഉണ്ടാവുന്ന അവസ്ഥയായിരിക്കും നിങ്ങള്‍ക്ക് ഈ യോഗപ്രകാരം ഉണ്ടാവുന്നത്.



Click it and Unblock the Notifications











