Latest Updates
-
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ
അതിശ്രേഷ്ഠം ബുധന്റെ ഉദയം: മെയ് 14-മുതല്‍ സര്‍വ്വസൗഭാഗ്യം വര്‍ഷം മുഴുവന്‍, രാജയോഗജീവിതം 9 നക്ഷത്രക്കാര്‍ക്ക്
രാജയോഗം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമായാണ് കണക്കാക്കുന്നത്. ഓരോ ഗ്രഹങ്ങളും ജ്യോതിഷ പ്രകാരം സ്ഥാനങ്ങള്‍ മാറുന്നതിന്റെ ഫലമായാണ് ഓരോ യോഗങ്ങളും രൂപപ്പെടുന്നത്. ചിലരില്‍ ഇത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചിലരിലാകട്ടെ അത് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ചിലരില്‍ രാജയോഗസമാനമായ ഫലങ്ങള്‍ മാത്രം അനുഭവിക്കാന്‍ യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. മെയ് മാസത്തില്‍ ബുധന്റെ ഉദയം ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാവുന്നു.
രാജയോഗം എന്നത് എപ്പോഴും ഐശ്വര്യം നിറക്കുന്ന യോഗമായാണ് കണക്കാക്കുന്നത്. ഇത് യഥാക്രമം ഓരോ നാളുകാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില നക്ഷത്രക്കാരില്‍ അത് അല്പം കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബുധന്‍ മെയ് 14-ന് മേടം രാശിയില്‍ ഉദിക്കുന്നു. ഇത് ചില നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടക്കൂറ് (അശ്വതി,ഭരണി,കാർത്തിക 1/4):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ബുധന്റ മേടം രാശിയിലെ ഉദയം ഭാഗ്യത്തിന്റെ ദിവസങ്ങള്‍ കൊണ്ട് വരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ എല്ലാ കാര്യങ്ങളും തിരിച്ച് കിട്ടുന്നു. തീര്‍ക്കാന്‍ പറ്റാത്ത ജോലി നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. കരിയറിലെ മാറ്റങ്ങള്‍ സന്തോഷകരമായി മാറുന്നു. പ്രമോഷനും ജോലിയില്‍ ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. സൗഭാഗ്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാവുന്നു.
എല്ലാ വിധ സുഖ സൗകര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. എല്ലാ മാനസിക പ്രയാസങ്ങളും പരിഹരിക്കപ്പെടുന്നു. തൊഴില്‍മേഖലയില്‍ ഐശ്വര്യവും അഭിവൃദ്ധിയും വര്‍ദ്ധിക്കുന്ന സമയമായിരിക്കും. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് ഇവര്‍ക്ക് ചിന്തിക്കേണ്ടി വരുന്നില്ല. ജീവിതം മൊത്തത്തില്‍ സന്തോഷത്തിന്െ ആകെത്തുകയായി മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം1/4, പൂയം,ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുന്നു. മേലധികാരികളില്‍ നിന്നുള്ള പ്രശ്നങ്ങളെ എല്ലാം പരിഹരിക്കാന്‍ സാധിക്കുന്നു. ബുധന്റെ ഉദയം ജോലിയില്‍ പ്രമോഷന് നല്‍കുന്നതിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക അഭിവൃദ്ധി വര്‍ദ്ധിക്കുന്നതിനും ക്രയവിക്രയത്തില്‍ അതിഭീമമായ ലാഭം ലഭിക്കുന്നതിനും സാധ്യതയുണ്ട്. കടം കൊടുത്ത പണം കിട്ടില്ലെന്ന് കരുതിയവര്‍ക്ക് അത് തിരികെ ലഭിക്കുന്നു. ജീവിതത്തില്‍ ധനനേട്ടം വര്‍ദ്ധിക്കുന്ന സമയമാണ്.

രോഗങ്ങളില്‍ നിന്ന് മുക്തിയും ജീവിതം സന്തോഷത്തിന്റേതും ആയി മാറുന്നു. ഔദ്യോഗിക രംഗത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തില്‍ ജീവിതം സന്തോഷകരമായി മാറുന്നു. വളരെയധികം ഭാഗ്യവും ഈശ്വരാധീനവും ഇവരെ തേടി എത്തുന്നു. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ അതിന്റേതായ എല്ലാ സൗഭാഗ്യവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ദോഷങ്ങളെല്ലാം അകറ്റി ജീവിതം സന്തോഷത്തിന്റേത് മാത്രമാക്കി മാറ്റുന്നു.
ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം1/4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ ഉദയം അതിഗംഭീര ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ധനനേട്ടവും ഉണ്ടാവുന്നു. ബുധന്റെ രാശിമാറ്റം ഇവരില്‍ വളരെയധികം ഈശ്വരാധീനവും വര്‍ദ്ധിക്കുന്നു. ഭൂമിസംബന്ധമായ കാര്യങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ജോലിയില്‍ ആത്മാര്‍ത്ഥതയുടെ ഫലമായി അഭിനന്ദനം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഗൃഹത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ ഇവരില്‍ രാജയോഗം കൊണ്ട് വരുന്നു. വിവിധ കോണില്‍ നിന്ന് ധനലാഭം ലഭിക്കുന്നു. പൂര്വ്വികസ്വത്തുകള് ജീവിതത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഭക്ഷ്യ സമൃദ്ധിയും, സന്താനയോഗവും നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങളെ തേടി പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കുന്ന സമയമായിരിക്കും. ഒരിക്കലും വീട്ടില്‍ നിന്ന് ഐശ്വര്യം ഇല്ലാതാവുകയില്ല.

ദോഷ പരിഹാരത്തിന്
എങ്കിലും നക്ഷത്രക്കാരില്‍ ഉണ്ടാവുന്ന ദോഷ പരിഹാരത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും നാരങ്ങ മാല ചാര്‍ത്തുകയും ചെയ്യുക. വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ദോഷപരിഹാരം ചെയ്യാവുന്നതാണ്.



Click it and Unblock the Notifications