Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇതുപോലൊരു കാലം ഇനിയില്ല, 12 വര്‍ഷങ്ങള്‍ക്ക് ശേഷം രാജലക്ഷണ രാജയോഗം; വിജയം നേടുന്ന 3 രാശി
ജ്യോതിഷത്തില്‍, രാശിചക്രങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന വിവിധ തരത്തിലുള്ള രാജയോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അത്തരത്തില്‍ ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നല്കുന്ന ഫലപ്രദമായ ഒരു യോഗമാണ് രാജലക്ഷണ രാജയോഗം. ജ്യോതിഷ ലോകത്ത് സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. വ്യത്യസ്ത രാശികളിലൂടെയുള്ള സൂര്യന്റെ ചലനം ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു.
ധനു രാശിയില്‍ സൂര്യന്റെ ചലനം മൂലം ഈ സമയം രാജലക്ഷണ രാജയോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാര്‍ക്ക് 2024 പുതുവര്‍ഷത്തില്‍ ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഡിസംബര്‍ 16ന് സൂര്യന് ധനു രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇതോടൊപ്പം ഇപ്പോള്‍ വ്യാഴം മേടരാശിയിലും തുടരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന് വിജയവും നേട്ടവും നല്കുന്ന ശുഭകരമായ രാജ യോഗകളില്‍ ഒന്നാണ് രാജലക്ഷണ രാജയോഗം. ഈ രാജയോഗം മൂലം ഭാഗ്യം കുതിച്ചുയരുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയുടെ ലഗ്നഭാവത്തില്‍ വ്യാഴം സ്ഥിതിചെയ്യും. ഇത്തരം അവസ്ഥകളില്‍ രാജലക്ഷണം രാജയോഗം രൂപപ്പെടുന്നത് മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ജോലിയില്‍ നിന്ന് ലാഭം നേടാനും മറ്റുള്ളവരില്‍ നിന്ന് അഭിനന്ദനം നേടാനും നിങ്ങള്‍ക്ക് കഴിയും. ഈ രാജയോഗത്തിന്റെ രൂപീകരണം മൂലം നിങ്ങളുടെ ദീര്‍ഘകാലമായി കാത്തിരുന്ന ജോലികള്‍ ഇപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാകും.
നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരുകയും ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും. നിയമപരമായ കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പുതുവര്‍ഷത്തില്‍ ഒരു പുതിയ ജോലി കണ്ടെത്താനുള്ള അവസരമുണ്ടാകും. പഠനത്തിനായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു പുതിയ വസ്തുവോ വാഹനമോ വാങ്ങാനും സാധിക്കും.
ചിങ്ങം
രാജലക്ഷണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് നല്ല ഭാഗ്യം നല്‍കും. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയോടൊപ്പം വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. നിങ്ങളുടെ കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി നല്ല സ്ഥലങ്ങളില്‍ ചേരാനും അവസരം ലഭിക്കും.
രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും, ചെലവുകള്‍ ഗണ്യമായി കുറയും. നിങ്ങളുടെ ആരോഗ്യം നല്ല രീതിയില്‍ മെച്ചപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുക, നിങ്ങളുടെ കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച പിന്തുണ പ്രതീക്ഷിക്കാം. ഈ രാജയോഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ശുഭകരമായ ഫലങ്ങളുണ്ടാക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.
ധനു
ധനു രാശിചക്രത്തിന്റെ ലഗ്ന ഗൃഹത്തില്‍ സൂര്യന് എത്തുന്നു. ഇത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ധനു രാശിക്കാരുടെ ആസൂത്രണ പദ്ധതികളെല്ലാം വിജയിക്കും. വിവിധ ഇടപാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കും. രാജലക്ഷണ രാജയോഗം നിങ്ങളുടെ മൊത്തത്തിലുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും.
നിങ്ങളുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങളില്‍ പലതും ഈ സമയം പൂര്‍ത്തീകരിക്കപ്പെടുകയും പരിശ്രമങ്ങളില്‍ നിന്ന് ശരിയായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവിന് സാധ്യതയുണ്ട്, കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
