Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നിഴല്ഗ്രഹമെങ്കിലും രാഹുകനിഞ്ഞാല് സര്‍വ്വസൗഭാഗ്യം: 2 രാശിക്കാരോടൊപ്പം അനുഗ്രഹഭാവം
രാഹുവിനെ പൊതുവേ നിഴല്ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ജ്യോതിഷ പ്രകാരം അനുകൂലമല്ലാത്ത പല വിധത്തിലുള്ള മാറ്റങ്ങളാണ് രാഹു ഉണ്ടാക്കുന്നത്. എന്നാല്‍ ജാതകത്തിലെ രാഹുവിന്റെ സ്ഥാനം ശുഭസ്ഥാനത്താണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ പലപ്പോഴും രാഹുവിന്റെ ജാതകത്തിലെ സ്ഥാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അത് മാത്രമല്ല ഒരു ഗ്രഹങ്ങളുടേയും അധിപന് അല്ലാത്തതിനാല്‍ രാഹു എപ്രകാരം അതിന്റെ സ്ഥാനം മാറുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.
നവഗ്രഹങ്ങളില്‍ രാഹുവിന്റെ സ്ഥാനം പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല. പലപ്പോഴും ശനിയുടെ അതേ ഫലം തന്നെയാണ് രാഹുവും ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഒരു വ്യക്തി ശനിയുടെ ദോഷഫലങ്ങളെ എപ്രകാരം ഭയക്കുന്നുവോ അത് പോലെ തന്നെയാണ് രാഹുവിനേയും അതിന്റെ ഫലങ്ങളേയും ബാധിക്കുന്നത്. എന്നാല്‍ രാഹു അനുഗ്രഹഭാവത്തില്‍ നില്ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

രാഹു ദോഷ സ്ഥാനത്തെങ്കില്‍
രാഹു ദോഷസ്ഥാനത്താണ് നില്‍ക്കുന്നത് എന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഉറക്ക പ്രശ്നങ്ങള്‍, മാനസികാരോഗ്യത്തിന് പ്രശ്നങ്ങള്‍, സമ്മര്‍ദ്ദം, രോഗാവസ്ഥകള്‍ എന്നീ പ്രശ്നങ്ങളിലേക്ക് എത്തിയേക്കാം. പലപ്പോഴും മോശമായ കാര്യങ്ങളിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നതില്‍ രാഹുവിന് സാധിക്കുന്നു. സന്തോഷത്തെ ഇല്ലാതാക്കുകയും ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങളും കൂടുതല്‍ വെല്ലുവിളികളും ഉണ്ടാവുന്നു.
രാഹു ശുഭസ്ഥാനത്തെങ്കില്
രാഹു ശുഭസ്ഥാനത്തെങ്കില് ഇവര്‍ക്ക് എല്ലാ മേഖലകളിലും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിജയം ലഭിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇവരെ നിങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഇത് കൂടാതെ ഒരു വ്യക്തിക്ക് ശുഭസ്ഥാനം ലഭിക്കുകയും ചെയ്യുന്നു. ജ്യോതിഷത്തില്‍ രാഹു യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാക്കാത്ത ചില രാശികക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവിന്റെ അനുഗ്രഹം അവരുടെ ജീവിതത്തില്‍ അങ്ങോളം നിലനില്ക്കുന്നു. ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്ഥാനമാണ് രാഹു നല്‍കുന്നത്. ശുഭഫലങ്ങള്‍ നല്കുന്ന ഒന്നാണ് രാഹുവിന്റെ സ്ഥാനം വൃശ്ചികം രാശിക്കാരില്‍. ബിസിനസിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇവര്‍ ഒരിക്കലും പുറകോട്ട് പോവുകയില്ല. പണം സമ്പാദിക്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഒരിക്കലും പണത്തിന് കുറവുണ്ടാവില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരും രാഹുവിന്റെ പ്രിയപ്പെട്ട രാശിയാണ്. ചിങ്ങത്തില് രാഹുവെങ്കില്‍ അത് നിങ്ങളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ധനാഗമം ഇവരെ തേടി എത്തുന്നു. ഒരു വ്യക്തിയുടെ എല്ലാ സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുന്ന സമയം തന്നെയാണ് എന്നതാണ് സത്യം. അത് മാത്രമല്ല ബിസിനസിലും സ്വകാര്യ ജീവിതത്തിലും നിങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനും സാധിക്കുന്നു. ജീവിതത്തിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വളരെയധികം നേട്ടങ്ങളാണ് ഇവര്‍ക്ക് രാഹു നല്‍കുന്നത്.



Click it and Unblock the Notifications

