Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
രാഹു മാറ്റം; കഷ്ടതകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
വേദ ജ്യോതിഷത്തില്‍ രാഹുവിന് ഒരു ഗ്രഹത്തിന്റെ പദവി നല്‍കിയിട്ടുണ്ടെങ്കിലും രാഹുവിന് ശാരീരിക രൂപമില്ല. ഇത് ആകാശത്തിലെ ഒരു സാങ്കല്‍പ്പിക പോയിന്റാണ്. എന്നാല്‍ പലപ്പോഴും ഇത് ഒരാളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും രാഹുവിനെ ഏറ്റവും ശക്തനായി കണക്കാക്കുകയും ചെയ്യുന്നു. അലസത, മലിനത, കാലതാമസം, തടസ്സങ്ങള്‍, പരിക്കുകള്‍ എന്നിവ സൂചിപ്പിക്കുന്ന ഗ്രഹമായി കണക്കാക്കപ്പെടുന്നതിനാല്‍ രാഹു ഒരാളുടെ ജീവിതത്തില്‍ ദോഷകരമായ പ്രഭാവം നല്‍കുന്നു. ജീവിതത്തിലെ നല്ലതോ ചീത്തയോ ആയ സംഭവങ്ങള്‍ രാഹുവിന്റെ ഫലമായി ഉണ്ടാകുന്നു.
രാഹു ഭരിക്കുന്ന രാശിക്കാര്‍ വളരെ ബുദ്ധിമാന്‍മാരും എളുപ്പത്തില്‍ പ്രകോപിതരാകുന്നവരുമാണ്. രാഷ്ട്രീയക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഗ്രഹമാണിത്. ഏകദേശം ഒന്നര വര്‍ഷത്തോളം രാഹു ഒരു വീട്ടില്‍ തുടരുന്നു. 2020 സെപ്റ്റംബര്‍ 23 മുതല്‍ രാഹു ഇടവം രാശിചിഹ്നത്തിലേക്ക് നീങ്ങുകയും 2022 ഏപ്രില്‍ 12 വരെ അവിടെ തുടരുകയും ചെയ്യും. ഒരാളുടെ ചാന്ദ്ര ചിഹ്നത്തെ ആശ്രയിച്ച് ഈ സംക്രമണ സമയത്ത് നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ സംഭവിക്കുന്നു. കര്‍ക്കിടകം, ധനു, മീനം തുടങ്ങിയ ചാന്ദ്ര ചിഹ്നത്തില്‍ ജനിക്കുന്നവര്‍ക്ക് ഈ യാത്രാമാര്‍ഗം ശുഭകരമായി കാണാം. ഓരോ രാശിക്കും ഈ കാലഘട്ടത്തില്‍ എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും കൈവരുന്നുവെന്ന് അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് രാഹുവിന്റെ ഈ സംക്രമണ കാലം പ്രത്യേകിച്ചും കുടുംബവും ധനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അനുകൂലമായി കണക്കാക്കില്ല. നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും അനാവശ്യമായ വാദങ്ങള്‍ ഉണ്ടാകാം. പങ്കാളിയുമായുള്ള ബന്ധത്തില്‍ വിയോജിപ്പുണ്ടാക്കും. നിങ്ങളുടെ അഹംഭാവ മനോഭാവം വെടിയേണ്ടതായുണ്ട്. പെട്ടെന്ന്, ചില അമിത ചെലവുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് താല്‍പര്യമേറും. ചെലവുകള്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അതില്‍ നിങ്ങള്‍ വിജയിക്കില്ല. ഈ കാലയളവില്‍ നിക്ഷേപം ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആരോഗ്യകരവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുക. 2021ന്റെ ആദ്യ പാദം കൂടുതല്‍ പ്രശ്‌നങ്ങള്‍ നല്‍കിയേക്കാം, അത് നിങ്ങളെ അസ്വസ്ഥരാക്കും.

ഇടവം
ഈ യാത്രാമാര്‍ഗം നിങ്ങളെ മിക്ക സമയത്തും അസ്വസ്ഥരാക്കിയേക്കാം. നിങ്ങളുടെ സ്വന്തം പരിശ്രമങ്ങളിലൂടെയും ആശയങ്ങളിലൂടെയും നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ മുന്നേറാനുള്ള നല്ല സമയം കൂടിയാണിത്. ഈ കാലയളവില്‍ ലൗകിക സുഖം ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളുടെ അചഞ്ചലമായ മനോഭാവം കാരണം ദാമ്പത്യ ജീവിതം സൗഹാര്‍ദ്ദപരമായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും, എന്നാല്‍ അതേ സമയം അവര്‍ക്ക് അസ്വസ്ഥതയും അനുഭവപ്പെടാം. നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കണം. ജീവിതത്തോടുള്ള ആത്മീയ സമീപനം വലിയ ആശ്വാസം നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ 2021 ജനുവരി മുതല്‍ 2021 മെയ് വരെയുള്ള കാലയളവില്‍ ശ്രദ്ധിക്കുക.

മിഥുനം
രാഹുവിന്റെ ഈ യാത്ര മിഥുനം രാശിക്കാര്‍ക്ക് അല്‍പം കഠിനമായിരിക്കും. നിങ്ങള്‍ ഈ കാലയളവില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെങ്കിലും ഫലങ്ങള്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരിക്കില്ല. പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. ചെലവുകള്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നതായിരിക്കും. സാമ്പത്തികമായും ഞെരുക്കം നേരിടും. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ അസ്വസ്ഥതയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായേക്കാം. നിങ്ങളില്‍ ചിലര്‍ക്ക് ഈ കാലയളവില്‍ വിദേശയാത്രയ്ക്കുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം, ഇത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. നിങ്ങളുടെ ചുറ്റുമുള്ള വ്യക്തികളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട സമയമാണിത്. നിങ്ങളുടെ അഭ്യുദയകാംക്ഷികളല്ലാത്തവരെ അകറ്റിനിര്‍ത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍, പഠനങ്ങളില്‍ ഏകാഗ്രത നഷ്ടപ്പെട്ട് അലസത അനുഭവപ്പെടാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സംക്രമണ കാലം പ്രയോജനകരമാണെന്ന് തെളിയിക്കും. നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഭാവിയില്‍ ലാഭകരമായ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും സംരംഭം ആസൂത്രണം ചെയ്യുകയാണെങ്കില്‍, ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഇത് ഉചിതമായ സമയമാണ്. നിങ്ങളുടെ പരിശ്രമവും ബന്ധങ്ങളും ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ധാരാളം അവസരങ്ങള്‍ നല്‍കും. ചില ലാഭകരമായ ബിസിനസ്സില്‍ പണം നിക്ഷേപിക്കാനും നിങ്ങള്‍ പദ്ധതിയിട്ടിരിക്കാം. 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ നല്ലതാണ്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരാം. പിതാവുമായുള്ള ബന്ധവും സൗഹാര്‍ദ്ദപരമായിരിക്കില്ല. പെട്ടെന്നു പണം സമ്പാദിക്കുന്നതിന് ഈ കാലയളവില്‍ ഊഹക്കച്ചവടങ്ങള്‍ ഒഴിവാക്കുക.

ചിങ്ങം
രാഹുവിന്റെ ഈ യാത്രാമാര്‍ഗം ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജോലിയോട് ആത്മാര്‍ത്ഥത ഉണ്ടായിരുന്നിട്ടും, നിങ്ങളുടെ ജോലിസ്ഥലത്ത് ചില് ബുദ്ധിമുട്ടുകള്‍ നേരിടാം. നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ ചില പ്രവര്‍ത്തികള്‍, ജോലി മാറ്റാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്നാല്‍, നിങ്ങളുടെ കഠിനാധ്വാനത്തില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ട്, അത് വരും സമയത്ത് നല്ല ഫലങ്ങള്‍ നല്‍കും. 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യാം. ചില ഉറക്ക തകരാറുകളും ഉത്കണ്ഠയ്ക്ക് കാരണമാകാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ കാലം അത്ര അനുയോജ്യമായിരിക്കില്ല. പിതാവിന്റെയോ കുടുംബത്തിലെ ചില മുതിര്‍ന്ന അംഗത്തിന്റെയോ ആരോഗ്യം നിങ്ങളില്‍ ആശങ്കയുണ്ടാക്കാം. ഇതിനകം രാഹുവിന്റെ മഹാദോഷം അനുഭവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. മതപരമായ പ്രവര്‍ത്തനങ്ങളിലുള്ള നിങ്ങളുടെ താല്‍പ്പര്യം പെട്ടെന്ന് കുറയാനിടയുണ്ട്. നിങ്ങളുടെ പരമ്പരാഗത മൂല്യങ്ങളോട് നിങ്ങള്‍ക്ക് വെറുപ്പുണ്ടാകാം, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയുടെ അഭാവം കാരണം മികച്ച പ്രകടനം കാഴ്ചവച്ചേക്കില്ല. പ്രത്യേകിച്ചും 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍, നിങ്ങള്‍ കൂടുതല്‍ അക്ഷമരായി തുടരാം. ചിലര്‍ക്ക് 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജീവിതത്തില്‍ പല തടസ്സങ്ങളും നേരിടേണ്ടിവരും. ഈ കാലയളവ് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. റോഡിലൂടെ നടക്കുമ്പോഴോ ശാരീരിക അധ്വാനങ്ങളിലോ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ സംതൃപ്തരാകണമെന്നില്ല, ഒപ്പം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വളര്‍ച്ച നേടുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടാം. പണത്തിനായി നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക. നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ദോഷകരമാണെന്ന് തെളിഞ്ഞേക്കാം. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് അനുഭവപ്പെടാം. ജീവിതപങ്കാളിയുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ യാത്രാമാര്‍ഗം പ്രത്യേകിച്ച് ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്ല ഫലങ്ങള്‍ നല്‍കില്ല. ദാമ്പത്യ ബന്ധങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം. നിങ്ങള്‍ ബിസിനസ്സ് നടത്തുന്നവരാണെങ്കില്‍ പങ്കാളികളുമായി വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ കാലയളവില്‍ വിശ്വാസക്കുറവ് നിലനില്‍ക്കും. ഈ കാലയളവില്‍ ഏതെങ്കിലും പുതിയ സംരംഭങ്ങളും ഒഴിവാക്കണം. നിങ്ങളുടെ എതിരാളികളെയും കരുതിയിരിക്കുക. ജീവിതപങ്കാളിയുടെ ആരോഗ്യവും ശ്രദ്ധിക്കുക. ഈ കാലയളവില്‍ ചെലവ് കൂടുതലായിരിക്കും. നിങ്ങളില്‍ ചിലര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അവസരവും ലഭിച്ചേക്കാം.

ധനു
രാഹുവിന്റെ ഈ സംക്രമണം ധനു രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. തടസ്സങ്ങള്‍ക്കിടയിലും നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം നേടാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ഇമേജിനെ കളങ്കപ്പെടുത്താന്‍ എതിരാളികള്‍ ശ്രമിക്കുമെങ്കിലും നിങ്ങളുടെ വിവേകവും ധൈര്യവും ഉപയോഗിച്ച് നിങ്ങള്‍ സാഹചര്യം നിയന്ത്രിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരികളില്‍ നിന്നോ മേലുദ്യോഗസ്ഥരില്‍ നിന്നോ സഹകരണം ലഭിക്കും. സഹപ്രവര്‍ത്തകരുടെ സഹകരമുണ്ടാകും. നിങ്ങളുടെ ആരോഗ്യവും ഈ കാലയളവില്‍ നന്നായിരിക്കും. 2021 മാര്‍ച്ച്, ഏപ്രില്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കൂടുതല്‍ ഗുണപരമായ ഫലങ്ങള്‍ നല്‍കും. പക്ഷേ 2021 ജൂണ്‍, ജൂലൈ മാസങ്ങള്‍ പ്രശ്‌നകരമാണെന്ന് തെളിയിക്കാം.

മകരം
ഇടവം രാശിക്കാരില്‍ രാഹുവിന്റെ ഈ യാത്രാമാര്‍ഗ്ഗം വിദ്യാഭ്യാസം, സ്‌നേഹം, സന്തതി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വാധീനം ചെലുത്തും. ഈ കാലയളവില്‍ രാഹു നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളില്‍ ആത്മവിശ്വാസം നിറയും, നിങ്ങളുടെ ശ്രദ്ധേയമായ പെരുമാറ്റം ഗുണം ചെയ്യും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സമയം കൂടിയാണിത്. രാഹുവിന്റെ ഈ യാത്ര കുട്ടികള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കില്ല. നിങ്ങളുടെ കുട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. കുട്ടികളുടെ ആരോഗ്യവും ആശങ്കയുണ്ടാക്കാം. ഈ സംക്രമണ സമയത്ത് ഗര്‍ഭം അലസാനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പെട്ടെന്നു പണം സമ്പാദിക്കാനുള്ള ആഗ്രഹം നിങ്ങളിലുണ്ടാകാം. എന്നാല്‍ ചൂതാട്ടങ്ങളിലോ ഊഹക്കച്ചവടത്തിലോ ഏര്‍പ്പെടരുത്. പ്രണയത്തിനും ഇത് ഒരു നല്ല കാലഘട്ടമല്ല. 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത ഉണ്ടാവില്ല.

കുംഭം
കുംഭം രാശിക്കാര്‍ക്ക് രാഹുവിന്റെ ഈ യാത്രാമാര്‍ഗം അഭികാമ്യമായ ഫലങ്ങള്‍ നല്‍കിയേക്കില്ല. പ്രധാനമായും നിങ്ങളുടെ മനസമാധാനം നഷ്ടപ്പെടും. പല സമയങ്ങളിലും നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുകയും മിക്കപ്പോഴും പ്രകോപിതരാവുകയും ചെയ്യാം. കുടുംബജീവിതവും അസ്വസ്ഥമാക്കും, മാത്രമല്ല നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഫലങ്ങളും ലഭിക്കില്ല. 2021 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. സ്വത്തും വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും ഇടപെടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരിക്കുകളെ കരുതിയിരിക്കുക. അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക. ജോലിസ്ഥലത്തും അസ്വസ്ഥത അനുഭവിക്കും. ജോലി മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം.

മീനം
രാഹുവിന്റെ ഈ യാത്രാമാര്‍ഗം മീനം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. മാധ്യമങ്ങളുമായുള്ള തൊഴിലുമായോ ബിസിനസ്സുമായോ നിങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുന്നേറാന്‍ ധാരാളം അവസരം ലഭിക്കും. കുടുംബജീവിതവും ഔദ്യോഗിക ജീവിതവും അനുകൂലമായിരിക്കും മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങള്‍ ശുഭാപ്തിവിശ്വാസത്തോടെ തുടരുകയും നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായേക്കാവുന്ന ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യാം. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം ഈ കാലയളവില്‍ നല്ല ഫലങ്ങള്‍ നല്‍കും. 2021 മാര്‍ച്ച്, ഏപ്രില്‍, ഓഗസ്റ്റ് മാസങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ 2021 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ ദാമ്പത്യ ജീവിത ബന്ധത്തിനും ഇണയുടെ ആരോഗ്യത്തിനും പ്രശ്‌നമുണ്ടാക്കാം. ചില പരിക്കുകളെയും നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്.



Click it and Unblock the Notifications











