Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും!
നിഴല്‍ഗ്രഹം രാഹുവിന്റെ ശുഭദൃഷ്ടി, ഈ 3 രാശിക്ക് നല്‍കും ഭാഗ്യവും സമ്പത്തും വര്‍ഷം മുഴുവന്‍
ജ്യോതിഷത്തില്‍ രാഹുവും കേതുവും പാപഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍. ഈ രണ്ട് ഗ്രഹങ്ങളുടെയും മാറ്റം 12 രാശിക്കാരുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നു. പാപഗ്രഹമായ രാഹുവിനെക്കുറിച്ച് പറയുമ്പോള്‍, അത് മീനരാശിയിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. പുതുവര്‍ഷത്തില്‍ രാഹു നക്ഷത്രസമൂഹം മാറ്റി. രാഹു രേവതി നക്ഷത്രത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.
രേവതി നക്ഷത്രത്തിന്റെ അധിപന് ബുദ്ധിശക്തി നല്കുന്ന ബുധനാണ്. 27 രാശികളില് അവസാനത്തെ രാശിയാണ് രേവതി നക്ഷത്രം. രേവതി നക്ഷത്രത്തില്‍ രാഹുവിന്റെ പ്രവേശനം പല രാശിക്കാരുടെയും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് രാഹുവിന്റെ ഈ മാറ്റത്തിലൂടെ ഗുണം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
ഈ രാശിയിലെ പന്ത്രണ്ടാം ഭാവത്തിലാണ് രാഹു വസിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് ഈ സമയം സന്തോഷവും സമൃദ്ധിയും നേടാന്‍ കഴിയും. ദാമ്പത്യജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെട്ടേക്കാം. നിങ്ങളുടെ ദാമ്പത്യത്തില്‍ ഏറെ നാളായി വന്നിരുന്ന തടസ്സങ്ങളില്‍ നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മിഥുനം
രാഹു രേവതി നക്ഷത്രത്തില്‍ ആയിരിക്കുമ്പോള്‍ അത് മിഥുനം രാശിയുടെ പത്താം ഭാവത്തില്‍ ആയിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കാരണം മിഥുനം ബുധന്റെ രാശിയായതിനാല്‍ രാഹു ബുധന്റെ രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ രാഹുവിന് നിങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താനാകും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടവും വലിയ വിജയവുമുണ്ടാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
കന്നി
രാഹു രേവതി നക്ഷത്രത്തില്‍ പ്രവേശിച്ച് കന്നി രാശിയുടെ ഏഴാം ഭാവത്തില്‍ നില്ക്കാന് പോകുന്നു. കന്നി രാശിയുടെ അധിപനും ബുധനാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ ഒരു നല്ല ഫലം കാണപ്പെടും. ജൂലൈ മാസത്തോടെ പുതിയ ബിസിനസ്സ് ആരംഭിക്കുന്നതോടെ വലിയ ലാഭമുണ്ടാകും. ഈ സമയം നിങ്ങളുടെ ഉള്ളില്‍ ഉത്സാഹം വര്‍ദ്ധിക്കും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടാന്‍ നിങ്ങള്‍ പരിശ്രമിക്കും. തൊഴില്‍ ചെയ്യുന്നവരുടെ പ്രവൃത്തികള്‍ പ്രശംസിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തോടൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങളും കൈവന്നേക്കാം. ശാരീരികവും മാനസികവുമായ പിരിമുറുക്കത്തില്‍ നിന്ന് മോചനം ലഭിക്കും.
ജ്യോതിഷത്തിലെ രാഹു
ജ്യോതിഷ പ്രകാരം രാഹു ഒരു അശുഭഗ്രഹമാണെന്ന് പറയുന്നു. എന്നിരുന്നാലും മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് യഥാര്‍ത്ഥ രൂപമില്ല. അതുകൊണ്ടാണ് രാഹുവിനെ നിഴല്‍ ഗ്രഹം എന്ന് വിളിക്കുന്നത്. രാഹുവിനെ പാപഗ്രഹമെന്നാണ് വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ രാഹുവിന്റെ പേര് കേള്‍ക്കുമ്പോള്‍ പൊതുവെ ആളുകളുടെ മനസ്സില്‍ ഭയം ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു ഗ്രഹവും ശുഭമോ അശുഭമോ അല്ല, പകരം അതിന്റെ ഫലങ്ങള്‍ മാത്രമാണ് ശുഭമോ അശുഭമോ ആകുന്നത്.
ജാതകത്തില്‍ ഏതെങ്കിലും ഗ്രഹം ബലമായി നില്ക്കുന്നുണ്ടെങ്കില് അത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. രാഹുവിന് ഒരു രാശിയുടെയും ഉടമസ്ഥാവകാശമില്ല. അത് ദുര്‍ബലമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ നെഗറ്റീവ് ആണ്. അശുഭകരമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹമായാണ് രാഹു കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. രാഹു ജാതകത്തില്‍ ശുഭകരമായാല്‍ ശുഭഫലങ്ങളും നല്കുന്നു. അതിന്റെ ശുഭഫലങ്ങളാല്, ഒരു വ്യക്തി സമ്പന്നനാകുകയും രാജയോഗ സന്തോഷം നേടുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications