Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
18 മാസത്തിന് ശേഷം രാഹുവിന്റെ രാശിമാറ്റം: സമ്പത്തും ഐശ്വര്യവും ഈ 5 രാശിക്ക് സ്വന്തം
ഗ്രഹമാറ്റം ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഫലം നല്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഗ്രഹമാറ്റം ചില രാശിക്കാരില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഇത്തരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉടനീളമുള്ള മാറ്റങ്ങള്‍ക്ക് തുടക്കമാണ്. മേടം രാശിയില്‍ വരുന്ന ഗ്രഹങ്ങളുടെ മാറ്റം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇതില്‍ മാര്‍ച്ച് 17-ന് രാഹു 18 മാസത്തിന് ശേഷം മേടം രാശിയിലേക്ക് പ്രവേശിച്ചു. രാഹുവും കേതുവും പൊതുവേ നിഴല്‍ ഗ്രഹങ്ങളാണ്. ഇവ രണ്ടും വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്.

ജ്യോതിഷികളുടെ അഭിപ്രായത്തില്‍ നിഴല്‍ ഗ്രഹമായ രാഹു 18 മാസത്തിന് ശേഷമാണ് രാശിമാറ്റം സംഭവിക്കുന്നത്. രാഹുവിന്റെ ഈ രാശിമാറ്റത്തിന്റെ ഫലം പല രാശിക്കാരിലും പോസിറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്. രാഹുവിന്റെ ഫലം നിങ്ങളുടെ ജാതകത്തില്‍ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇത് പലപ്പോഴും യാത്ര, സംസാരം, ത്വക്ക്, പകര്‍ച്ചവ്യാധികള്‍, രാഷ്ട്രീയം എന്നിവയെയാണ് പ്രതിപാദിക്കുന്നത്. ഒരു ഗ്രഹം രാശി മാറുമ്പോള്‍ അത് ജീവിതത്തെ നേരിട്ട് ബാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഈ രാഹുമാറ്റം മികച്ച ഫലങ്ങള്‍ നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ആണ് നിങ്ങള്‍ക്ക് രാഹുമാറ്റത്തിലൂടെ സംഭവിക്കുന്നത്. ഈ രാഹുമാറ്റം ഇവരില്‍ മികച്ച ശക്തമായ സാമ്പത്തിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജോലിയുടെ കാര്യത്തിലും ഇവര്‍ക്ക് മികച്ച മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. പ്രമോഷന് ഇവരെ തേടി വരുന്നുണ്ട്. ഇത് കൂടാതെ രാഹുവിന്റെ മാറ്റം പലപ്പോഴും സ്റ്റോക്ക് മാര്‍ക്കറ്റില്‍ വരെ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ തന്നെയാണ് ഇവര്‍ക്ക് രാഹുമാറ്റം നല്കുന്ന മികച്ച നേട്ടങ്ങള്‍.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹുമാറ്റം നല്കുന്ന ഫലങ്ങളില്‍ വിജയമാണ് ഇവരുടെ കൂടെ ഉണ്ടാവുന്നത്. എന്ത് കാര്യം ചെയ്താലും ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. തൊഴില്‍- ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സമയമാണ് ഈ രഹു മാറ്റം. പുതിയ ബിസിനസിന് തുടക്കം കുറിക്കുന്നതിന് മികച്ച സമയമാണ് എന്നുള്ളതാണ്. ഐശ്വര്യം പടി കയറി വരുന്നുണ്ട് കര്‍ക്കിടകം രാശിക്കാര്‍ക്ക്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് രാഹു മാറ്റം എന്നത് മികച്ച ഫലങ്ങള്‍ നല്കുന്ന ഒരു സമയമാണ്. ഇവര്‍ക്ക് ജോലിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ആഗ്രഹിക്കുന്ന പ്രമോഷന് ഇവരെ തേടി എത്തുന്നുണ്ട്. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാലങ്ങളായി ജോലി ഇല്ലാതിരിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലി സ്വന്തമാക്കാന്‍ അനുകൂല സമയമാണ് ഈ ഗ്രഹമാറ്റം. ഇവര്‍ക്ക് ധാരാളം സമ്പാദിക്കുന്നതിനും പുതിയ ബിസിനസ് തുടങ്ങുന്നതിനും അനുകൂല സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ലഭിക്കുന്ന ഒരു സമയമാണ് ഇപ്പോള്‍ വൃശ്ചികം രാശിക്കാര്‍ക്ക്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റം പല വിധത്തിലാണ് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. കാരണം ഇവരെ തേടി നിരവധി സാമ്പത്തിക നേട്ടങ്ങള്‍ വരുന്നുണ്ട്. രാഹുവിന്റെ സംക്രമത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ട്. ഇത് കൂടാതെ കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനും യോഗം കാണുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് ഈ ഗ്രഹമാറ്റം. ജീവിതത്തില്‍ ആഗ്രഹിക്കുന്ന ബിസിനസ് തുടങ്ങുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

മീനം രാശി
12 രാശികളില് അവസാന രാശിയാണ് മീനം രാശി. ഈ രാശിക്കാരെ ഗ്രഹമാറ്റം പല വിധത്തിലാണ് സഹായിക്കുന്നത്. ഇവരുടെ വരുമാനം വര്‍ദ്ധിക്കുകയും ജോലിയില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. നഷ്ടപ്പെട്ട സ്വത്ത് വകകള്‍ തിരിച്ച് ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. വലിയ കാര്യങ്ങളില്‍ പോലും പലപ്പോഴും തീരുമാനമെടുത്ത് അതില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ലഭിക്കുന്നു.



Click it and Unblock the Notifications