Rahu Transit 2022 : രാഹുവിന്റെ മേടം രാശി സംക്രമണഫലം 12 രാശിക്കും നല്‍കുന്നത്

മേടം രാശിയിലെ രാഹുവിന്റെ സംക്രമം ഈ ഏപ്രില്‍ 12-നാണ് സംഭവിക്കുന്നത്. നവഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ് രാഹു. എന്നാല്‍ ഇത് ഒരു നിഴല്‍ ഗ്രഹമായാണ് സ്ഥിതി ചെയ്യുന്നത്. മറ്റ് ഗ്രഹങ്ങളെപ്പോലെ ഒരു ഗ്രഹമായി പൂര്‍ണമായല്ല രാഹു സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ രാഹുവിനെ മിഥ്യാ ഗ്രഹം എന്ന് വിളിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് നല്‍കുന്നത് മോശം അവസ്ഥകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനവും ചലനവും മാറി വരുന്നതിലൂടെ ചിലരില്‍ അത് മികച്ച ഫലവും നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം. നിങ്ങളുടെ രാശിയില്‍ രാഹുവിന്റെ ഏതൊക്കെ തരത്തിലാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്.

Rahu Transit in Aries

രാഹുവിന്റെ മേടം രാശി സംക്രമണം സംഭവിക്കുന്നത് 2022 ഏപ്രില്‍ 12-നാണ്. അന്ന് രാവിലെ 11.18ന് ഇടവം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു. രാഹുവിന് ഒരു രാശിയില്‍ സംക്രമിക്കുന്നതിന് ഏകദേശം ഒന്നര വര്‍ഷത്തോളം സമയമെടുക്കുന്നു. ഈ കാലയളവില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

 മേടം രാശി

മേടം രാശി

മേടം രാശിയില്‍ രാഹു സംക്രമിക്കുന്നത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. ഇത് കൂടാതെ നിങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാവുന്നുണ്ട്. അതോടൊപ്പം തന്നെ പണവും ജോലിയും നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലേക്കുള്ള ദൂരവും അധികമില്ല. സ്റ്റോക്കില്‍ നിക്ഷേപിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. മറ്റുള്ളവരോടുള്ള ഇടപെടല്‍ അല്‍പം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വീട്ടില്‍ സമാധാനം നിലനില്‍ക്കുന്നുണ്ട്. ചിലവ് സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനോ അതിന് തുടക്കമിടുന്നതിനോ ഉള്ള സാധ്യതയുണ്ട്. കൈകാലുകളില്‍ വേദനയും സന്ധി വേദന പോലുള്ള പ്രശ്‌നങ്ങളോ നിങ്ങള്‍ക്ക് അനുഭവപ്പെടാവുന്നതാണ്. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവേ അനുകൂലമായ സമയമായിരിക്കില്ല.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ഈ സംക്രമണം. ഇത് പലപ്പോഴും നിങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാലയളവാണ്. വിശ്വാസ സംബന്ധമായ അവസ്ഥകള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. നിങ്ങള്‍ക്ക് പല വിധത്തിലുള്ള അവസ്ഥകള്‍ മാറി മറിഞ്ഞും വരുന്നതിനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ മാസത്തില്‍, രാഹു നിങ്ങളുടെ ചെലവുകളുടെയും ആഗ്രഹങ്ങളുടെയും പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സംക്രമണത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പണം ചിലവാക്കുന്നത് ശ്രദ്ധിച്ച് വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. അനാവശ്യ കാര്യങ്ങള്‍ വളരെയധികം പണം ചിലവാക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പ്രണയ ബന്ധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പ്രണയം പ്രശ്‌നത്തിലാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ബ്രേക്ക് അപ്പിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട് എങ്കിലും അത് ചിലവാക്കുന്നതില്‍ നിയന്ത്രണമില്ലാതെ വരുന്നു. വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഈ സമയം അനുകൂലമാണ്, കാരണം അവയില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പണം ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന മാസമാണ് എന്നതാണ് സത്യം. നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഒരിക്കലും ആ സൗഹൃദം നിലനില്‍ക്കുന്നില്ല എന്നുള്ളതാണ് സത്യം. ഊഹക്കച്ചവടത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നുണ്ട്. സൗഹൃദങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു രാഷ്ട്രീയപരമായ കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് നിങ്ങളുടെ ജോലി മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലി ലഭിക്കാത്തവര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തികം മികച്ചതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് രാഹു അവരുടെ പത്താം ഭാവത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ശ്രദ്ധിച്ച് കൊണ്ടിരിക്കണം. എന്നാല്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുണ്ട്. യാത്രകള്‍ക്കായി ധാരാളം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ക്രിയേറ്റീവ് അല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവില്‍ നിങ്ങളുടെ പ്രണയ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ക്ക് ചില സങ്കീര്‍ണതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് രാഹു ഒന്‍പതാം ഭാവത്തില്‍ നിന്ന് സംക്രമിക്കുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ മുതിര്‍ന്നവരുമായും മേലധികാരികളുമായും പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഉണ്ടായേക്കാം. നിങ്ങള്‍ക്ക് വളരെയധികം ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കുമെങ്കിലും അത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. 2022-ല്‍ രാഹുവിന്റെ സംക്രമം നിങ്ങളുടെ എട്ടാം ഭാവത്തിലായിരിക്കും ഉണ്ടാവുന്നതാണ്. നിഗൂഢമായ പല കാര്യങ്ങള്‍ക്കും വേണ്ടി ഇവര്‍ സമയം ചിലവഴിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഇടപാടുകള്‍ നടത്താനും മികച്ച പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ഊഹക്കച്ചവടത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് രാഹു എട്ടാം ഭാവത്തില്‍ ആണ് സംക്രമിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും പണം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇക്കാലയളവില്‍ ജോലിയില്‍ മാറ്റത്തിനോ സ്ഥലംമാറ്റത്തിനോ ഉള്ള സാധ്യതയുണ്ട്. സ്വന്തമായി എന്തെങ്കിലും തുടങ്ങാന്‍ ദീര്‍ഘനാളായി ആലോചിച്ചിരുന്നവര്‍ മികച്ച സമയമായിരിക്കും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. പങ്കാളികള്‍ക്കിടയില്‍ മികച്ച ഐക്യം ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ബിസിനസ് പങ്കാളിയുമായി ചെറിയ വഴക്കുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ബിസിനസിനെ ബാധിക്കും. വിവാഹിതരായ ദമ്പതികള്‍ക്ക് പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അത് കൂടുതല്‍ വെല്ലുവിളികളും കഷടങ്ങളും സങ്കടങ്ങളും ഉണ്ടാക്കുന്നുണ്ട്. ജോലിക്കായി ചില യാത്രകള്‍ ചെയ്യുന്നതിന് ഇവര്‍ പലപ്പോഴും നിര്‍ബന്ധിതാവും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവരുടെ ഏഴാം ഭാവത്തിലാണ് രാഹുവിന്റെ സംക്രമം നടക്കുന്നത്. ഈ കാലയളവില്‍ പങ്കാളി വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും ജാഗ്രത പാലിക്കേണ്ടതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഉള്ള സാധ്യതയുണ്ട്. എന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന വലിയ മാറ്റങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.ആരോഗ്യം ശ്രദ്ധിക്കണം. ശത്രുക്കള്‍ മൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആത്മവിശ്വാസം കുറയുന്ന സമയമാണ് ഇവര്‍ക്ക്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍, രാഹു നിങ്ങളുടെ ആറാം ഭാവത്തില്‍ നിന്ന് സംക്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിലെ തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിച്ച് എടുക്കേണ്ടതാണ്. ചില അവസരങ്ങളില്‍ പലപ്പോഴും കോടതികളോ മറ്റോ കേസുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്. മുന്‍കാലങ്ങളില്‍ ഈ പ്രശ്നങ്ങള്‍ നേരിട്ടിരുന്നവര്‍ക്ക് അനൂകൂലമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കില്ല. സമപ്രായക്കാരുടെ സമ്മര്‍ദ്ദം കാരണം നിങ്ങളുടെ പഠനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. പ്രണയത്തില്‍ സമയം അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഈ സമയം അല്‍പം ശ്രദ്ധിക്കണം. ഇവരുടെ അഞ്ചാം ഭാവത്തില്‍ നിന്നാണ് രാഹുവിന് മാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് കുറച്ച് വിനോദവും ആവേശവും കൊണ്ടുവരുന്ന അവസ്ഥകളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. സയന്‍സ്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. ഏപ്രില്‍ മാസത്തില്‍ രാഹു നിങ്ങളുടെ നാലാമത്തെ ഗൃഹത്തിലേക്ക് മാറും. ഈ കാലയളവില്‍ നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാകവുന്നതിനുള്ള സാധ്യതയുണ്ട്. പണം കടം കൊടുക്കുകയോ വാങ്ങിക്കുകയോ ചെയ്യരുത്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക്, വര്‍ഷത്തിന്റെ തുടക്കത്തില്‍, രാഹു നിങ്ങളുടെ നാലാമത്തെ ഭവനത്തില്‍ ആയിരിക്കും. എന്നാല്‍ ഈ സമയത്ത് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശ്രദ്ധ നഷ്ടപ്പെടുന്നതിനും ആരോഗ്യകാര്യത്തിലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട് നിങ്ങള്‍ക്ക്. വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ നിങ്ങള്‍ക്ക് വസ്തുവില്‍ നിന്ന് മികച്ച രീതിയില്‍ ഉള്ള സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം സംഭവിക്കുന്നുണ്ട്. അവര്‍ ആഗ്രഹിക്കാത്ത സമയത്തായിരിക്കും ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ശാരീരികക്ഷമതയെക്കുറിച്ച് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും ജിം, എയ്‌റോബിക്‌സ്, കള്‍ട്ട് തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുകയും വേണം.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക്, വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു നിങ്ങളുടെ മൂന്നാം ഭാവത്തില്‍ നിന്ന് സംക്രമിക്കും. യാത്രകള്‍ നടത്തുന്നതിനും വിദേശയാത്രക്കും പറ്റിയ സമയമാണ് ഈ കാലം എന്നതാണ് സത്യം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കില്ല. ചെറിയ ചില സാമ്പത്തികക ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. പ്രൊഫഷണല്‍ രംഗത്ത് നിരവധി വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തികവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സംസാരത്തില്‍ ദേഷ്യം കലരുന്ന അവസ്ഥയുണ്ടാവാം. മാതാവുമായുള്ള ബന്ധത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സത്യം പലപ്പോഴും നിങ്ങളില്‍ മറഞ്ഞ് കിടക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. അല്‍പം കഷ്ടപ്പെടേണ്ടി വരുന്ന സമയമാണ് ഇത്.

X
Desktop Bottom Promotion