Latest Updates
-
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത്
മേടം രാശിയില്‍ രാഹുവിന്റെ സഞ്ചാരം; ഈ രാശിക്കാര്‍ക്ക് ശ്രദ്ധ വേണം
ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റങ്ങള്‍ കാരണം ഏപ്രില്‍ മാസത്തിന് വളരെ പ്രാധാന്യമുണ്ട്. പല വലിയ ഗ്രഹങ്ങളും ഈ മാസം രാശി മാറുന്നു. ഈ മാസം ജ്യോതിഷത്തില്‍ പ്രധാനികളായ ശനി, വ്യാഴം, നിഴല്‍ ഗ്രഹങ്ങളായ രാഹു, കേതു എന്നിവയും രാശി മാറും. ഏപ്രില്‍ 12 ന് രാഹു, ബുധന്‍ സ്ഥിതി ചെയ്യുന്ന മേടം രാശിയില്‍ സംക്രമിച്ചുകഴിഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍, ഒരു രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും.
ജ്യോതിഷം അനുസരിച്ച്, രാഹുവിന് ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഒന്നര വര്‍ഷമെടുക്കും. അത് എല്ലായ്പ്പോഴും പിന്തിരിപ്പന് ചലനത്തിലാണ് നീങ്ങുന്നത്. ജാതകത്തില്‍ രാഹു ഒരു ശുഭസ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കില്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരാള്‍ വിജയം കൈവരിക്കും. നേരെമറിച്ച്, അത് അശുഭകരമായ അവസ്ഥയിലാണെങ്കില്‍ ചുറ്റും നിന്ന് കുഴപ്പങ്ങള്‍ ഉണ്ടാകുന്നു. മേടം രാശിയില്‍ രാഹു സംക്രമിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമണ കാലത്ത് കുടുംബത്തിലും തൊഴില്‍പരമായും ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ് ശ്രദ്ധിക്കുനിലനിര്ത്തുക. സംക്രമണത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ നിക്ഷേപം ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ പണം കുടുങ്ങിയേക്കാം. ഈ കാലയളവില്‍ നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമണം മിതമായ ഫലം നല്‍കും. ഈ സമയത്ത്, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. രാഹുവിന്റെ സ്ഥാനം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും, അതിനാല്‍ അനാവശ്യ ചെലവുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. സംക്രമണത്തിന്റെ ആദ്യ നാല് മാസങ്ങള്‍ കുടുംബസമാധാനം തടസ്സപ്പെട്ടേക്കാം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിജയത്തിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ കാലയളവില്‍, സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

ചിങ്ങം
രാഹുവിന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരും. ഈ സമയത്ത്, കോപവും സംസാരവും നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധങ്ങളില്‍ കയ്പുണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം പുതിയ സുഹൃത്തുക്കളെ ലഭിക്കും. എന്നാല്‍ വിശ്വാസക്കുറവ് കാരണം, നിങ്ങള്‍ക്ക് ദീര്‍ഘകാലം സുഹൃത്തുക്കളായി തുടരാന്‍ കഴിയില്ല. ജോലി ചെയ്യുന്നവര്‍ ഈ സമയത്ത് അല്പം ശ്രദ്ധിക്കണം. ജോലിയെക്കുറിച്ചുള്ള അരക്ഷിതബോധം വര്‍ദ്ധിക്കും. ഈ രാശിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ പ്രതിച്ഛായയുടെ കാര്യത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം പൂര്‍ണമായി ശ്രദ്ധിക്കുക.

തുലാം
തുലാം രാശിക്കാര്‍ രാഹു സംക്രമണ സമയത്ത് അല്പം ശ്രദ്ധിക്കണം. ഈ സമയത്ത്, നിങ്ങള്‍ക്ക് നിരവധി സങ്കീര്‍ണതകള്‍ നേരിടേണ്ടിവരും, പക്ഷേ നിങ്ങള്‍ ക്രമേണ അവയെ മറികടക്കും. ഈ സമയത്ത് യാത്രകള്‍ക്കായി കൂടുതല്‍ സമയം ചിലവഴിച്ചേക്കാം. ഇതോടൊപ്പം, നിങ്ങളുടെ വിധി അനിശ്ചിതത്വത്തില്‍ തുടരാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ വിജയം കൈവരിക്കാന്‍, നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കൂടാതെ പ്രണയ ബന്ധത്തില്‍ നിങ്ങള്‍ക്ക് ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രൊഫഷണല്‍ ജീവിതത്തില്‍, നിങ്ങള്‍ ആശയക്കുഴപ്പത്തിലായിരിക്കും, ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക.

മീനം
മീനരാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമണം പല പ്രശ്നങ്ങളും ഉണ്ടാക്കും. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വന്നേക്കാം. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം, അത് ബിസിനസില്‍ വളരെയധികം വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കും. ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞേക്കില്ല, അത് നിങ്ങളുടെ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് ചില അശ്രദ്ധകള്‍ മൂലം നഷ്ടം നേരിടേണ്ടി വരും. നിങ്ങള്‍ ഓഹരികളിലും ഓഹരി വിപണിയിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ പ്ലാന്‍ കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക, അല്ലാത്തപക്ഷം വലിയ നഷ്ടത്തിന് സാധ്യതയുണ്ട്.



Click it and Unblock the Notifications
