Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
Rahu Transit 2023 Effects: 2023ല്‍ ഇടവം ഉള്‍പ്പെടെ 4 രാശിക്ക് കഷ്ടതകള്‍; രാഹുവിന്റെ പ്രതികൂല ഫലം
ജ്യോതിഷപ്രകാരം, നിഴല്‍ ഗ്രഹമായിരുന്നാലും വളരെ ശക്തിയുള്ള ഗ്രഹമാണ് രാഹു. രാഹു ഒരു വ്യക്തിക്ക് അവരുടെ ജാതകത്തിലെ സ്ഥാനമനുസരിച്ച് ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്കുന്നു. രാഹുവിനെ കലിയുഗത്തിന്റെ രാജാവ് എന്നും വിളിക്കുന്നു. 2023 വര്‍ഷത്തില്‍ ഒക്ടോബര്‍ മാസം വരെ മേടം രാശിയില്‍ സഞ്ചരിക്കുന്ന രാഹു പിന്നീടങ്ങോട്ട് വക്രഗതിയില്‍ മീനം രാശിയില്‍ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ 2023 വര്‍ഷത്തില്‍ രാഹുവിന്റെ സംക്രമണം മേടം, മീനം എന്നീ രണ്ട് രാശികളിലായിരിക്കും.
രാഹുവിന്റെ സ്ഥാനചലനം 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കും. അതുമൂലം ചിലര്‍ക്ക് പല കാര്യങ്ങളിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. രാഹുവിന്റെ സംക്രമണം പ്രതികൂലമായി ബാധിക്കുന്ന 4 രാശികളുണ്ട്. 2023ല്‍ രാഹുവിന്റെ അശുഭഫലങ്ങള്‍ ഏതൊക്കെ രാശികളിലായിരിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
നിങ്ങളുടെ സ്വന്തം രാശിയില്‍ സഞ്ചരിക്കുന്ന സാഹചര്യത്തില്‍ രാഹു നിങ്ങളെ പ്രതികൂലമായി ബാധിക്കും. രാഹുവിന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ ബജറ്റ് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജാഗ്രതയോടെ നടപടികള്‍ കൈക്കൊള്ളുക. രാഹു സംക്രമണം കാരണം, നിങ്ങളുടെ അടുത്തുള്ള ഒരാളുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലഭിക്കും, എന്നാല്‍ നിങ്ങളുടെ ചെലവുകളും ഉയര്‍ന്നതായിരിക്കും. എന്നിരുന്നാലും, ഒക്ടോബറില്‍ രാഹുവിന്റെ രാശി മാറുമ്പോള്‍, നിങ്ങളുടെ ജീവിതത്തിലും ചെറിയ മാറ്റമുണ്ടാകാം.

ഇടവം
നിങ്ങളുടെ രാശിയുടെ 12ാം ഭാവത്തില്‍ രാഹുവിന്റെ സംക്രമണം നടക്കും. രാഹുവിന്റെ ചലനം ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ വളരെയധികം ബാധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പാഴ് ചെലവുകള്‍ വളരെ കൂടുതലായിരിക്കും. രാഹു കാരണം നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങളും കാലതാമസവും ഉണ്ടാകും. നിങ്ങളുടെ ജോലിക്കായി ഒരുപാട് അധ്വാനിക്കേണ്ടിവരും. നിങ്ങളുടെ മനസ്സ് അല്‍പ്പം അസ്വസ്ഥവും ദുഃഖിതവുമായി തുടരും. എന്നിരുന്നാലും, ഒക്ടോബറില്‍ രാഹു രാശി മാറുമ്പോള്‍ സാഹചര്യങ്ങള്‍ മാറുന്നതായി കാണാം.

കന്നി
രാഹുവിന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിലാണ്. രാഹുവിന്റെ പിന്തിരിപ്പന് ചലനം നിങ്ങളുടെ ഉദ്യമങ്ങളെ പ്രതികൂലമായി ബാധിക്കും. അതുമൂലം നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യവും വഷളായേക്കാം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരുവിധ അശ്രദ്ധയും കാണിക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള ബന്ധത്തെയും രാഹു മോശമായി ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ സുഹൃത്തുക്കളുമായി വഴക്കുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സ്വന്തക്കാര് പോലും നിങ്ങളോട് അപരിചിതരെപ്പോലെ പെരുമാറിയേക്കാം. എങ്കിലും ഒക്ടോബറില്‍ രാഹുവിന്റെ രാശിമാറ്റം മൂലം സ്ഥിതിഗതികളില്‍ നേരിയ മാറ്റം ഉണ്ടാകും.

മകരം
രാഹു നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തില്‍ സഞ്ചരിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയം മോശമായേക്കാം. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടതായി വന്നേക്കാം. ബിസിനസ്സുകാര്‍ക്കും ഈ കാലയളവ് അനുകൂലമായിരിക്കില്ല. ഈ സമയത്ത് അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വന്നേക്കാം. രാഹു നിങ്ങളുടെ ബന്ധങ്ങളെയും ബാധിക്കും. ഒക്ടോബറില്‍ രാഹുവിന്റെ രാശിമാറ്റം കാരണം സാഹചര്യങ്ങള്‍ അല്‍പ്പം മാറിയേക്കാം.

രാഹുവിന് പ്രതിവിധി
രാഹുദോഷത്തെ ശമിപ്പിക്കാന്‍ സഹായിക്കുന്ന ചില പ്രതിവിധികളുണ്ട്. എന്നിരുന്നാലും, അത് ഉള്‍പ്പെട്ടിരിക്കുന്ന ഗ്രഹത്തിന് അനുസൃതമായി ഫലങ്ങള്‍ വ്യത്യാസപ്പെടാം. രാഹുവിന്റെ ദോഷഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക:
* ഗോതമ്പ്, ശര്‍ക്കര, ചെമ്പ് എന്നിവ ദാനം ചെയ്യുക.
* കഴുത്തില്‍ വെള്ളി ചെയിന്‍ ധരിക്കുക.
* ഒഴുകുന്ന വെള്ളത്തില്‍ തേങ്ങ ഇടുക.
* രാഹുവിന്റെ അധിപ ദേവതയായ ദുര്‍ഗ്ഗാദേവിയെ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് രാഹുവിനെ പ്രീതിപ്പെടുത്തും.
* 'ഓം ദുര്‍ഗയേ നമഹ' എന്ന മന്ത്രം എല്ലാ ബുധനാഴ്ചയും 108 തവണ ജപിക്കുക. രാഹു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ ഇത് സഹായിക്കും.
* വെളുത്തുള്ളി, ഉള്ളി, കടുകെണ്ണ തുടങ്ങിയ ഭക്ഷണങ്ങള്‍ ദാനം ചെയ്യുന്നത് രാഹുവിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കും.
* കറുപ്പും നീലയും രാഹുവുമായി ബന്ധപ്പെട്ട നിറങ്ങളായതിനാല്‍, കറുത്ത പുതപ്പുകള്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നത് രാഹുവിനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.
* പക്ഷികള്‍ക്കും ഉറുമ്പുകള്‍ക്കും മൃഗങ്ങള്‍ക്കും ഉഴുന്ന് നല്‍കുന്നതും രാഹുദോഷത്തെ ശമിപ്പിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications