Just In
- 42 min ago ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- 1 hr ago ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- 2 hrs ago വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- 3 hrs ago ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
Don't Miss
- Sports IPL 2024: മുംബൈ ഇനിയും തോല്‍ക്കും, അപ്പോഴും ഹാര്‍ദിക് ചിരിക്കും! വിമര്‍ശിച്ച് സ്റ്റെയിന്
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Automobiles സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലം
ജ്യോതിഷത്തില്‍ രാഹുവിനെ പാപഗ്രഹമായി കണക്കാക്കുന്നു. രാഹു ജീവിതത്തില്‍ ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ എപ്പോഴും ഇത് സംഭവിക്കുന്നില്ല. കേതുവില്‍ നിന്നാണ് രാഹുവിന്റെ പേര് എടുത്തത്. രാഹുവും കേതുവും പരസ്പരം വിപരീത പോയിന്റുകളില്‍ തുല്യ വേഗതയില്‍ സഞ്ചരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളില്‍ നിന്നും പിതൃ ദോഷം, കാളസര്‍പ്പ ദോഷം എന്നിവയും രൂപം കൊള്ളുന്നു. നിന്ദ്യമായ യോഗങ്ങളില്‍ കണക്കാക്കപ്പെടുന്നവയാണ് ഇവ.
Most read: നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്നങ്ങള്‍ കാണാറുണ്ടോ
2021 ല്‍ രാഹു എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. ഈ സമയം രാഹുവിന്റെ സംക്രമണം ഇടവം രാശിയിലാണ്. 2021 ല്‍ രാഹുവിന്റെ സഞ്ചാരപാത മാറുന്നുമില്ല. എന്നാല്‍ രാഹു നക്ഷത്രം മാറും. 2021 ല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരി 27 ന് ചന്ദ്രന് ഭരിക്കുന്ന രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കും. ഇതിനുശേഷം, വര്‍ഷാവസാനത്തോടെ രോഹിണി നക്ഷത്രത്തില്‍ നിന്ന് സൂര്യഭരണമുള്ള കാര്‍ത്തിക നക്ഷത്രത്തിലേക്ക് രാഹു മാറും. രാഹുവിന് ശാരീരിക അസ്തിത്വമില്ല. എന്നിരുന്നാലും, അതിന്റെ ചലനം മനുഷ്യരാശിയുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. വിവിധ നക്ഷത്രങ്ങളിലുള്ള രാഹുവിന്റെ സ്ഥാനം 12 രാശിചിഹ്നങ്ങളെയും ബാധിക്കും. നിങ്ങളുടെ രാശിചിഹ്നത്തില്‍ 2021 ല്‍ രാഹുവിന്റെ യാത്രാമാര്‍ഗം എന്തൊക്കെ ഫലങ്ങള്‍ നല്‍കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.
മേടം
ഈ വര്‍ഷം മേടം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ രാഹുവില്‍ നിന്ന് പെട്ടെന്നുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ രാശിചിഹ്നത്തി രണ്ടാമത്തെ ഭവനത്തിലാണ് രാഹുവിന്റെ യാത്രാമാര്‍ഗം ഉണ്ടാവുക. രാഹുവിന് നിങ്ങളുടെ സംസാരം നിയന്ത്രിക്കാന്‍ കഴിയും. അതിനാല്‍, ആരുമായും തര്‍ക്കത്തിന് നില്‍ക്കാതിരിക്കുക. കുടുംബത്തില്‍ സന്തോഷമുണ്ടാകും. രാഹുവിന്റെ യാത്രാമാര്‍ഗ്ഗം ബുദ്ധി, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ഉയര്‍ച്ച നല്‍കും.
ഇടവം
ഇടവം രാശിയിലാണ് രാഹു സഞ്ചരിക്കുന്നത്. നിങ്ങളുടെ ആദ്യത്തെ ഭവനത്തില്‍ ഇരിക്കുന്ന രാഹു ഈ വര്‍ഷം ജീവിതത്തില്‍ ചില പ്രക്ഷുബ്ധങ്ങള് സൃഷ്ടിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഏത് തീരുമാനമെടുക്കാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും. ജീവിത പങ്കാളികള്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ കാലയളവില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം, സമ്പത്തും ഗുണം ചെയ്യും.
Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ രാഹുവിന്റെ യാത്രാമാര്‍ഗം ശുഭകരമല്ല. നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് പന്ത്രണ്ടാം ഭവനത്തില്‍ രാഹുവിന്റെ സംക്രമണം നടക്കുന്നു. രാഹു ഈ ഭവനത്തില്‍ തുടരുന്നതിലൂടെ സാമ്പത്തിക കഷ്ടടപ്പാടുകള് നിങ്ങള്‍ക്ക് നേരിടേണ്ടിവരാം. ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്. എങ്കിലും, ഈ വര്‍ഷം നിക്ഷേപത്തിന് മികച്ചതാണ്.
കര്‍ക്കിടകം
രാഹു കാരണമായി ഈ വര്‍ഷം കര്‍ക്കിടകം രാശിക്കാര്‍ പല കാര്യങ്ങളിലും ആനുകൂല്യങ്ങള്‍ നേടാന്‍ പോകുന്നു. പതിനൊന്നാം ഭവനത്തില്‍ രാഹു തുടരും. ഈ വര്‍ഷം പണത്തിന്റെ നല്ല ലാഭം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ കഴിയും. പ്രണയത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
Most read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവ
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കായി 2021 ല്‍ ചില നല്ല വാര്‍ത്തകള്‍ നല്കാന് രാഹുവിന് കഴിയും. നിങ്ങളുടെ പത്താം ഭവനത്തില്‍ രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നു. രാഹുവിന്റെ സംക്രമണ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരു പുതിയ ജോലിയും നിങ്ങളുടെ മുന്നില്‍ തുറന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ബന്ധങ്ങള്‍ വിപുലീകരിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ ഈ വര്‍ഷം ചില സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാതാപിതാക്കളെ പരിപാലിക്കുക. നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ഒന്‍പതാം ഭവനത്തില്‍ രാഹു സംക്രമിക്കുന്നു. മതപരമായുള്ള യാത്രകള്‍ നടത്താന്‍ ഈ വര്‍ഷം സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ രാഹു ശുഭകരമായ ഫലങ്ങള്‍ നല്‍കും.
Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷം രാഹു ചില പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ എട്ടാം ഭവനത്തിലാണ് രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാം. മകയിരം നക്ഷത്രത്തില്‍ നിന്ന് രാഹു രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവിതത്തില്‍ പ്രക്ഷുബ്ധമായ ഒരു സാഹചര്യം ഉണ്ടാകാം. തെറ്റായ, അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം, പ്രണയത്തിന്റെ കാര്യത്തില്‍ രാഹു ഈ വര്‍ഷം ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ഈ സമയത്ത്, നിങ്ങള്‍ക്ക് പ്രണയകാര്യങ്ങളില്‍ വിജയം നേടാനാകും. ഏഴാമത്തെ ഭവനത്തില്‍ രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നു. ബിസിനസില്‍ ലാഭമുണ്ടാകാം. പണം നേടുന്നതില്‍ വിജയിക്കും.
Most read:ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍
ധനു
രാഹു ഈ വര്‍ഷം ധനു രാശിക്കാരെ ശക്തിപ്പെടുത്താന്‍ പോകുന്നു. നിങ്ങളുടെ ആറാം ഭവനത്തിലാണ് രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നത്. ഈ സമയത്ത്, ശത്രുക്കളെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏതെങ്കിലും വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. ഈ വര്‍ഷം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
മകരം
മകരം രാശിയില്‍ രാഹുവിന്റെ യാത്ര അഞ്ചാം ഭവനത്തിലാണ് നടക്കുന്നത്. വിദ്യാഭ്യാസത്തിലും പ്രണയ കാര്യങ്ങളിലും രാഹുവിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ സമയത്ത്, മാനസിക പിരിമുറുക്കവും നിലനില്ക്കും. വിദ്യാഭ്യാസം തടസ്സപ്പെടാം. നക്ഷത്ര മാറ്റത്തിനുശേഷം, ചില സന്ദര്‍ഭങ്ങളില്‍ രാഹു ആശ്വാസം നല്‍കും. പെട്ടെന്നുള്ള പണ നേട്ടത്തിന് സാധ്യതയുണ്ട്.
Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍
കുംഭം
നിങ്ങളുടെ നാലാം ഭവനത്തില്‍ രാഹുവിന്റെ യാത്രാമാര്‍ഗം നടക്കുന്നു. കുംഭം രാശിക്കാര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ കുടുംബത്തിലെ ആളുകളുമായുള്ള ബന്ധം നശിപ്പിക്കാതിരിക്കുക. ആളുകളുമായുള്ള ബന്ധം മധുരമായി നിലനിര്‍ത്തുക. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുക. ഭൂമി സംബന്ധമായ പ്രയോജനം ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
മീനം
മീനം രാശിക്കാര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ രാഹു നല്ല ഫലങ്ങള്‍ നല്കാന് പോകുന്നു. നിങ്ങളുടെ മൂന്നാമത്തെ ഭവനത്തില്‍ രാഹു യാത്ര ചെയ്യും. ഈ കാലയളവില്‍ രാഹു നിങ്ങളുടെ ധൈര്യം വര്‍ദ്ധിപ്പിക്കും. എഴുത്ത്, ഐടി മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും. ഈ യാത്രാമാര്‍ഗം വിവാഹത്തിന്റെ കാര്യത്തില്‍ ഒരു സന്തോഷ വാര്‍ത്തയും നല്‍കും.