Latest Updates
-
2026 ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം
18 വര്‍ഷത്തിനു ശേഷം രാഹു-സൂര്യന് സംയോഗം; ധനനേട്ടവും ഐശ്വര്യഫലങ്ങളും ഈ രാശിക്ക്
ജ്യോതിഷ പ്രകാരം രാഹു ഒരു നിശ്ചിത കാലയളവിനു ശേഷം രാശിയില്‍ മാറ്റം വരുത്തുന്നു. ജ്യോതിഷ പ്രകാരം രാഹു ഏകദേശം 16 മാസം ഒരു രാശിയില്‍ നില്ക്കുന്നു. വീണ്ടും ഒരു രാശിയിലേക്ക് മടങ്ങാന്‍ ഏകദേശം 18 മാസമെടുക്കും. ഈ സമയത്ത് രാഹു മീനരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. മാര്‍ച്ച് 14ന് ഉച്ചയ്ക്ക് 12:46 ന് സൂര്യന് മീനരാശിയിലേക്ക് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍ രാഹുവും സൂര്യനും കൂടിച്ചേരുന്നു. ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാഹുവും സൂര്യനും കൂടിച്ചേരുന്നത്.
ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നത് എല്ലാ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. രണ്ട് ഗ്രഹങ്ങള്‍ക്കും ശത്രുതയുടെ ഒരു വികാരമുണ്ട്. ഇത് ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍, തര്‍ക്കങ്ങള്‍, പരാജയം അല്ലെങ്കില്‍ വ്യക്തിപരമായ ജീവിതത്തില്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോഗത്തില് നിന്ന് ഗുണം ലഭിക്കും. രാഹുവും സൂര്യനും ചേര്‍ന്നുള്ള ഈ സംയോജനം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിയില്‍ പതിനൊന്നാം ഭാവത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരല്‍ നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇടവം രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പലര്‍ക്കും ശക്തമായ ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കും, അവ നിറവേറ്റുന്നതിന് കഠിനാധ്വാനവും അര്‍പ്പണബോധവും ആവശ്യമാണ്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വളരെയധികം വിജയങ്ങള്‍ നേടാനുള്ള അവസരങ്ങളുണ്ട്. നിങ്ങളുടെ ചിന്തകള്‍ കൊണ്ട് നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താനാകും. നിങ്ങളുടെ ജോലി കണ്ട് മേലുദ്യോഗസ്ഥര്‍ നിങ്ങളെ അഭിനന്ദിച്ചേക്കാം. നിങ്ങള്‍ക്ക് പ്രമോഷനോ, ഇന്‍ക്രിമെന്റോ അല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവോ വരും കാലത്ത് ലഭിച്ചേക്കാം. സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകളും ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആറാം ഭാവത്തില്‍ രാഹുവും സൂര്യനും കൂടിച്ചേരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹമായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ക്ക് പല മേഖലകളിലും വിജയം കൈവരിക്കാന്‍ കഴിയും. എനര്‍ജി ലെവലും ആത്മവിശ്വാസവും ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ വിജയം നേടാനും സാമ്പത്തിക നേട്ടങ്ങള്‍ നേടാനും കഴിയും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സില്ം വിജയസാധ്യതകളുണ്ട്. ബന്ധങ്ങളെ കുറിച്ച് പറയുമ്പോള്‍ ഏറെ നാളായി തുടരുന്ന പിണക്കത്തിന് ഇപ്പോള്‍ അറുതി വന്നേക്കാം. കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ ബന്ധത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാനാകും.
മകരം
മകരം രാശിയില്‍ മൂന്നാം ഭാവത്തില്‍ സൂര്യന്റെയും രാഹുവിന്റെയും സംയോഗം നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മകരം രാശിക്കാര്‍ക്ക് അത് മനസമാധാനം നല്‍കും. ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം നിങ്ങള്‍ക്ക് ഇപ്പോള്‍ കൊയ്യാനാകും. പല തരത്തിലുള്ള സന്തോഷങ്ങള്‍ ജീവിതത്തില്‍ വരും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ആസ്വദിക്കും. ബിസിനസ്സില്‍ അല്പം റിസ്ക് എടുക്കും. എന്നാല്‍ വിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലിക്ക് അവസരമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
