Latest Updates
-
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ! -
2026 ജൂൺ 2-ന് വ്യാഴം മാറുന്നു; നിങ്ങളുടെ കരിയറിലും വിവാഹത്തിലും വരാനിരിക്കുന്ന ആ വലിയ മാറ്റം ഇതാ! -
ഇടവം രാശിയിലേക്ക് ബുധൻ: സാമ്പത്തിക നേട്ടങ്ങളുടെ കാലം, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
2026 മെയ് 25-ന് ആകാശത്ത് അത്ഭുതം: ഗജകേസരി യോഗവും ധനയോഗവും ഒത്തുചേരുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ!
പുതിയ അവസരങ്ങള്‍, അവിചാരിത നേട്ടങ്ങള്‍; രാഹു-ശുക്ര സംയോഗം നല്‍കും 12 രാശിക്കും ഗുണദോഷഫലം
ജീവിതത്തിലെ ശാരീരിക സുഖങ്ങളുടെയും പ്രണയബന്ധങ്ങളുടെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. ശുക്രന്റെ സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ എല്ലാ രാശിക്കാരുടെയും ജീവിത നിലവാരത്തെയും പ്രണയ ജീവിതത്തെയും നേരിട്ട് ബാധിക്കുന്നു. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശി മാറുകയോ മറ്റൊരു ഗ്രഹവുമായി ചേരുകയോ ചെയ്യുമ്പോള്‍ അത് 12 രാശിക്കാരുടെ ജീവിതത്തില്‍ പ്രതികൂലമോ അനുകൂലമോ ആയ സ്വാധീനം ചെലുത്തുന്നു.
മാര്‍ച്ച് 12 ന് ശുക്രന് മേടരാശിയില്‍ സംക്രമിക്കും. ഇതോടെ മേടം രാശിയില്‍ രാഹുവും ശുക്രനും ഒന്നിക്കും. അത്തരമൊരു സാഹചര്യത്തില്‍ പല രാശിചിഹ്നങ്ങള്‍ക്കും ഈ സംയോഗത്തിന്റെ ഗുണം ലഭിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. ശുക്രനും രാഹുവും കൂടിച്ചേരുന്നതിനാല്‍ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിയില്‍ രാഹുവും ശുക്രനും ചേര്‍ന്ന് ലഗ്നഗൃഹത്തില് സംഗമിക്കാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉടലെടുക്കും. ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇതോടൊപ്പം ദാമ്പത്യ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. അതിനാല്‍, നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കുക.

ഇടവം
ഈ രാശിക്കാര്‍ക്കും രാഹു-ശുക്ര സഖ്യം അത്ര ഗുണകരമല്ല. ഈ സമയം നിങ്ങള്‍ക്ക് ധനനഷ്ടം നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം, നിങ്ങളുടെ സംസാരത്തിലും പൂര്‍ണ്ണ നിയന്ത്രണം പാലിക്കുക. നിങ്ങളുടെ മോശം സംസാരം കാരണം നിങ്ങളുടെ ബന്ധങ്ങള്‍ വഷളായേക്കാം. പ്രണയ ജീവിതത്തില്‍ ഈ സമയം കാര്യങ്ങള്‍ അല്പം ബുദ്ധിമുട്ടിലായിരിക്കും, ശ്രദ്ധിക്കുക.

മിഥുനം
ശുക്രന്റെ ഈ സംക്രമണം മിഥുന രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ നിരവധി പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനകരമാകും. ഈ സമയത്ത് നിങ്ങളുടെ കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സംയോഗം വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണകരമാകും.

കര്‍ക്കടകം
രാഹു-ശുക്ര സംയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. രാഹുവിന്റെയും ശുക്രന്റെയും ആഗമനം മൂലം നിങ്ങള്‍ക്ക് ഉദ്യോഗത്തില്‍ പെട്ടെന്നൊരു മാറ്റമുണ്ടാകും. പുതിയ ജോലി ലഭിക്കും. നിങ്ങള്‍ക്ക് ഉയര്‍ച്ചകള്‍ നേടാനാകും. ഓഹരി വിപണിയില്‍ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തികം മെച്ചപ്പെടും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. മേടം രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെ ഭാഗ്യമായിരിക്കും. പ്രത്യേകിച്ച് വിവാഹിതരായ ആളുകള്‍ക്ക് ഈ സംയോഗം അത്ഭുതകരമാണെന്ന് തെളിയും. നിങ്ങള്‍ക്ക് എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഈ കാലഘട്ടം വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു നീണ്ട യാത്ര പോകേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ കൈവരും.

കന്നി
രാഹു-ശുക്ര സംയോജനം കന്നി രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. നിങ്ങളുടെ പെരുമാറ്റം ആളുകളില്‍ മോശമായ സ്വാധീനം ചെലുത്തും. അതുകൊണ്ട് നിങ്ങളുടെ പെരുമാറ്റം പ്രത്യേകം ശ്രദ്ധിക്കുക. ഇതോടൊപ്പം ഈ സമയം നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപകടം അടുത്തുണ്ട്.

തുലാം
രാഹു-ശുക്ര സംയോഗം തുലാം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പരസ്പര സ്നേഹം വര്‍ദ്ധിക്കും. പങ്കാളിത്ത ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. അവിവാഹിതര്‍ക്ക് ചില നല്ല ആലോചനകള്‍ വന്നേക്കാം. ജോലിയില്‍ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റമോ ശമ്പളവര്‍ധനവോ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് അത്ര അനുകൂലമല്ല. നിങ്ങളുടെ പങ്കാളിയുമായി അനാവശ്യ തര്‍ക്കങ്ങളില്‍ ഉണ്ടായേക്കാം. തെറ്റിദ്ധാരണ കാരണം, നിങ്ങളുടെ ബന്ധത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വന്നേക്കാം. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

ധനു
ശുക്രന്റെ ഈ സംക്രമണം ധനു രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവ് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുടെ കാലമായിരിക്കും. വിവാഹിതര്‍ക്ക് ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. എന്തെങ്കിലും പഴയ തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. വിവിധ വഴികളിലൂടെ നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ജോലിക്കാര്‍ക്ക് ഈ സമയത്ത് സ്ഥാനക്കയറ്റം ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ഈ സമയം ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ആഡംബരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കും. നിങ്ങളുടെ കരിയറിലും ഈ സമയം വളരെ നല്ലതായിരിക്കും. പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. എഴുത്തുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ഹോബികള്‍ക്കായി സമയം ചെലവഴിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. ഈ സമയത്ത് ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം കൂടുതല്‍ വര്‍ദ്ധിക്കും.

മീനം
ശുക്രന്റെ സംക്രമണം മീനം രാശിക്കാരുടെ കാര്യത്തിലും നല്ല സ്വാധീനം ചെലുത്തും. മറ്റുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് പണം ലാഭിക്കാനാകും. ഈ സമയത്ത്, നിങ്ങളുടെ അമ്മായിയമ്മമാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും.



Click it and Unblock the Notifications