Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍, ഒപ്പം ഭാഗ്യവും; രാഹവും ശുക്രനും ചേര്‍ന്ന് നല്‍കും 5 രാശിക്ക് സൗഭാഗ്യങ്ങള്‍
ജ്യോതിഷത്തില്‍ രാഹുവിനെ അസുരനും ക്രൂരനുമായ ഗ്രഹമായാണ് വിശേഷിപ്പിക്കുന്നത്. ജ്യോതിഷപ്രകാരം ഈ സമയം ശുക്രന് മേടത്തില് വരികയും രാഹുവുമായി ചേരുകയും ചെയ്യും. ഈ സമയം രാഹു മേടം രാശിയിലാണ് ഇരിക്കുന്നത്. മാര്‍ച്ച് 12ന് ശുക്രന് മീനം വിട്ട് മേടരാശിയില്‍ പ്രവേശിക്കും.
ഇത്തരത്തില്‍, ഏപ്രില്‍ 6 വരെ ശുക്രന്റെയും രാഹുവിന്റെയും സംയോഗം തുടരും. ഇതിനുശേഷം ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കും. മാര്‍ച്ച് 12ന് ശുക്രന് മേടരാശിയില്‍ പ്രവേശിക്കുമ്പോള്‍, ചിങ്ങം ഉള്‍പ്പെടെ 5 രാശിക്കാര്‍ക്ക് അതിന്റെ ശുഭഫലങ്ങള്‍ ലഭിക്കും. രാഹുവും ശുക്രനും ചേര്‍ന്ന് ചില രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ നല്‍കും. രാഹുവും ശുക്രനും നിങ്ങളുടെ രാശിക്ക് എന്ത് ഭാഗ്യമാണ് നല്‍കുക എന്ന് നമുക്ക് നോക്കാം.

മിഥുനം
ശുക്രന്റെ ഈ സംക്രമണം മിഥുന രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ നിരവധി പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനകരമാകും. ഈ സമയത്ത് നിങ്ങളുടെ കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സംയോഗം വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണകരമാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. മേടം രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെ ഭാഗ്യമായിരിക്കും. പ്രത്യേകിച്ച് വിവാഹിതരായ ആളുകള്‍ക്ക് ഈ സംയോഗം അത്ഭുതകരമാണെന്ന് തെളിയും. നിങ്ങള്‍ക്ക് എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഈ കാലഘട്ടം വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു നീണ്ട യാത്ര പോകേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ കൈവരും.

തുലാം
രാഹു-ശുക്ര സംയോഗം തുലാം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പരസ്പര സ്നേഹം വര്‍ദ്ധിക്കും. പങ്കാളിത്ത ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. അവിവാഹിതര്‍ക്ക് ചില നല്ല ആലോചനകള്‍ വന്നേക്കാം. ജോലിയില്‍ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റമോ ശമ്പളവര്‍ധനവോ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

ധനു
ശുക്രന്റെ ഈ സംക്രമണം ധനു രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവ് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുടെ കാലമായിരിക്കും. വിവാഹിതര്‍ക്ക് ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. എന്തെങ്കിലും പഴയ തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. വിവിധ വഴികളിലൂടെ നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ജോലിക്കാര്‍ക്ക് ഈ സമയത്ത് സ്ഥാനക്കയറ്റം ലഭിക്കും.

മീനം
ശുക്രന്റെ സംക്രമണം മീനം രാശിക്കാരുടെ കാര്യത്തിലും നല്ല സ്വാധീനം ചെലുത്തും. മറ്റുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് പണം ലാഭിക്കാനാകും. ഈ സമയത്ത്, നിങ്ങളുടെ അമ്മായിയമ്മമാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും.



Click it and Unblock the Notifications
