Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
12 വര്‍ഷത്തിന് ശേഷം രാഹുവും ശുക്രനും അടുത്തടുത്ത്, നല്ല നാളുകള്‍ മുന്നിലുള്ള 3 രാശി
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജനം ഉണ്ടാക്കുകയും ചെയ്യുന്നു. അതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടുന്നു. ഇപ്പോള്‍ രാഹു ഗ്രഹം മീനരാശിയില്‍ സഞ്ചരിക്കുകയാണ്. മാര്‍ച്ച് ആദ്യം ശുക്രന് അതിന്റെ ഉയര്‍ന്ന രാശിയായ മീനരാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. അത് കൊണ്ട് മീനരാശിയില്‍ രാഹുവും ശുക്രനും ചേര്‍ന്ന് ഒരു സംയോഗം രൂപപ്പെടുത്തുന്നു.
ഈ സംയോജനം 12 വര്‍ഷത്തിനുശേഷമാണ് രൂപപ്പെടുന്നത് എന്ന് കണക്കാക്കുന്നു. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുള്ള 3 രാശികള്‍ ഉണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
രാഹുവും ശുക്രനും ചേര്‍ന്ന് നിങ്ങള്‍ക്ക് ഗുണം നല്‍കും. കാരണം നിങ്ങളുടെ രാശിയില്‍ നിന്നുള്ള വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ കൂട്ടുകെട്ട് രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്നും നിങ്ങള്‍ക്ക് പണം സമ്പാദിക്കാനാകും. ശുക്രന്റെ സ്വാധീനം മൂലം നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. കൂടാതെ നിങ്ങളുടെ സാമ്പത്തിക വശവും വളരെ ശക്തമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യവും വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. കൂടാതെ, ബിസിനസുകാര്‍ക്ക് ഒരു വലിയ ബിസിനസ്സ് ഇടപാട് നടത്താന്‍ കഴിയും, അത് ഭാവിയില്‍ നേട്ടമുണ്ടാക്കും.
ധനു
രാഹുവും ശുക്രനും ചേര്‍ന്ന് തുലാം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിച്ചേക്കാം. കൂടാതെ നിങ്ങളുടെ മാതാപിതാക്കളിലൂടെയോ അവരുടെ ബന്ധുക്കളിലൂടെയോ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് ഈ മാസം വളരെ ഫലപ്രദമായിരിക്കും. സ്വത്ത്, റിയല്‍ എസ്റ്റേറ്റ്, മെഡിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഉള്ളവര്‍ക്ക് ഈ സമയം പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വസ്തുവോ വാഹനമോ വാങ്ങാനും സാധിക്കും.
മിഥുനം
രാഹു, ശുക്രന് എന്നിവയുടെ സംയോജനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം ഈ സംയോഗം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ കര്‍മ്മ ഭവനത്തില്‍ സംഭവിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല ലാഭം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പുതിയ തൊഴിലവസരങ്ങള്‍ ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ജോലി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ മാസം നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തിന്റെ ഗുണം ലഭിക്കും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
