Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
രാഹു-ബുധന്‍-വ്യാഴം സംയോഗം; 46 ദിവസക്കാലം ജീവിതം മാറും, അപ്രതീക്ഷിത ഫലങ്ങള്‍
ജ്യോതിഷത്തില്‍ ഗ്രഹസംയോഗങ്ങളെ വളരെ ശക്തമായ സംഭവമായി കണക്കാക്കപ്പെടുന്നു. ബുധന്‍ ആശയവിനിമയത്തെയും ബുദ്ധിയെയും പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. നിഴല്‍ ഗ്രഹമായ രാഹു ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. അതേസമയം വ്യാഴം ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമാണ്. ഈ സമയം മേടം രാശിയിലെ ഈ മൂന്ന് ഗ്രഹങ്ങളുടെ ഒരു സംയോഗം രൂപപ്പെടുന്നുണ്ട്.
രാഹു ഗ്രഹം 2023 ഒക്ടോബര്‍ 30 വരെ മേടം രാശിയില്‍ നിലകൊള്ളും. മാര്‍ച്ച് 30ന് ബുധന്‍ മേടം രാശിയിലേക്ക് സംക്രമിക്കും. ഏപ്രില്‍ 22ന് വ്യാഴവും മേടം രാശിയില്‍ സംക്രമിക്കും. ഇതുപ്രകാരം മേടം രാശിയില്‍ ഇപ്പോള്‍ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ സംയോജനത്തിന്റെ ദൈര്‍ഘ്യം 46 ദിവസമായിരിക്കും. രാഹു, വ്യാഴം, ബുധന്‍ എന്നീ രാശികളുടെ സംയോജനത്തിന്റെ ഫലം എല്ലാ രാശികളിലും അനുകൂലവും പ്രതികൂലവുമായിരിക്കും. 12 രാശിയിലും ഈ രാഹു-ബുധന്‍-വ്യാഴ സംയോഗത്തിന്റെ ഫലങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
രാഹു-വ്യാഴം-ബുധന്‍ എന്നിവയുടെ സംയോജനം മേടം രാശിയുടെ ഒന്നാം ഭാവത്തില്‍ നടക്കും. ഇത് നിങ്ങള്‍ക്ക് അതിമോഹവും ഊര്‍ജ്ജസ്വലവുമായ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. ഈ സമയം നിങ്ങളുടെ പ്രവൃത്തികളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇടവം
ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം നിങ്ങളുടെ രാശിയുടെ 12-ാം ഭാവത്തില്‍ പ്രതിഫലിക്കും. ഈ സംയോജനം നിങ്ങളെ ആത്മവിചിന്തനത്തിലേക്കും ആത്മപരിശോധനയിലേക്കും നയിക്കും. കൂടാതെ, ആത്മീയതയുടെയും മതത്തിന്റെയും പാതയിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. ഈ സമയം ചില സ്വാധീനമുള്ള വ്യക്തികളുമായി ബന്ധപ്പെടാനും സാധിക്കും.

മിഥുനം
മിഥുനം രാശിയുടെ 11-ാം ഭാവത്തെ ഈ സംയോജനം സ്വാധീനിക്കും. ഈ ഗ്രഹങ്ങളുടെ സംയോജനത്തിന്റെ ഫലമായി, നിങ്ങള്‍ കൂടുതല്‍ സാമൂഹികമായി ഇടപെടും. നിങ്ങള്‍ക്ക് പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനാകും.

കര്‍ക്കിടകം
നിങ്ങളുടെ രാശിയിലെ പത്താം ഭാവത്തില്‍ ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗമുണ്ടാകും. ഇത് നിങ്ങളുടെ കരിയറില്‍ നല്ല സ്വാധീനം ചെലുത്തും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അംഗീകാരവും പ്രശംസയും ലഭിക്കും. നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ അംഗീകരിക്കുകയും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

ചിങ്ങം
മേടം രാശിയിലെ രാഹു-വ്യാഴം-ബുധന്‍ കൂടിച്ചേരുന്നതിന്റെ ഫലം ചിങ്ങം രാശിയുടെ ഒന്‍പതാം ഭാവത്തില്‍ നിരീക്ഷിക്കപ്പെടും. ചിങ്ങം രാശിക്കാര്‍ക്ക് ഇത് വികാസത്തിന്റെയും ആത്മീയ വളര്‍ച്ചയുടെയും സമയമായിരിക്കും. മാത്രമല്ല, നിങ്ങള്‍ക്ക് ഈ കാലയളവില്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള ആഗ്രഹവും തോന്നിയേക്കാം.

കന്നി
കന്നി രാശിക്കാരുടെ എട്ടാം ഭാവത്തില്‍ ഈ സംയോഗം സംഭവിക്കും. ഇത് നിങ്ങള്‍ക്ക് മാറ്റത്തിന്റെയും പരിവര്‍ത്തനത്തിന്റെയും സമയമായിരിക്കും. കൂടാതെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും വ്യക്തിപരമായ ജീവിതത്തിലും നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ മാറ്റങ്ങള്‍ അനുഭവപ്പെടും.

തുലാം
മേടത്തില് രാഹു-ബുധന്‍-വ്യാഴം എന്നിവയുടെ സംയോജനം സംഭവിക്കുമ്പോള്‍, തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഈ സമയം മികച്ചതായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിയുടെ ആറാം ഭാവത്തില്‍ ഈ സംയോഗം നടക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ആസ്വദിക്കാന്‍ സാധ്യതയുണ്ട്. മാനസികമായും ശാരീരികമായും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ കാലയളവ് നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.

ധനു
രാഹു-ബുധന്‍-വ്യാഴം എന്നിവയുടെ സംയോഗം ധനു രാശിക്കാര്‍ ആത്മപ്രകാശനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഒരു കാലഘട്ടമായിരിക്കും. ധനു രാശിക്കാരനായതിനാല് നിങ്ങള്‍ക്ക് ചില കലാപരമായ ഹോബികളോ പ്രവര്‍ത്തനങ്ങളോ നടത്താന്‍ തോന്നിയേക്കാം.

മകരം
മകരം രാശിക്കാര്‍ മിക്കവാറും അവരുടെ കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കാലഘട്ടമായിരിക്കും ഇത്. നിങ്ങളും നിങ്ങളുടെ അടുപ്പക്കാരും തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍, അത് പരിഹരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്.

കുംഭം
കുംഭം രാശിക്കാരുടെ മൂന്നാം ഭാവത്തെ ഈ സംയോഗം സ്വാധീനിക്കും. ഇത് കുംഭ രാശിക്കാരുടെ സാമ്പത്തിക വശത്തെ നല്ല രീതിയില്‍ ബാധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കാം. എന്നിരുന്നാലും അപകടകരമായ നിക്ഷേപങ്ങള്‍ നടത്താതിരിക്കുക. അത്യാഗ്രഹം ഒഴിവാക്കുക.

മീനം
ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം മീനം രാശിയുടെ മൂന്നാം ഭാവത്തെ ബാധിക്കും. ഇത് ആശയവിനിമയത്തിന്റെ ഒരു ഭവനമാണ്. അതിനാല്‍, നിങ്ങള്‍ക്ക് ഒരു പ്രാസംഗികനോ ടീച്ചറോ ആകാനുള്ള ആഗ്രഹം തോന്നിയേക്കാം. അല്ലെങ്കില്‍ സംസാരശേഷി ആവശ്യമുള്ള മറ്റേതെങ്കിലും ജോലികളില്‍ നിങ്ങള്‍ തിളങ്ങിയേക്കാം.



Click it and Unblock the Notifications

