Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
ദീപാവലിക്ക് മുമ്പ് ഭാഗ്യം പറന്നെത്തും, കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യം; രാഹു-കേതുക്കളാല്‍ 5 രാശിക്ക് സുവര്ണ്ണനേട
ജ്യോതിഷത്തില്‍ രാഹു-കേതുക്കള്ക്ക് ഭ്രമാത്മക ഗ്രഹങ്ങളുടെ സ്ഥാനം നല്‍കിയിട്ടുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും എല്ലായ്പ്പോഴും പിന്നോട്ട് സഞ്ചരിക്കുന്നു. അതായത് ഓരോ രാശിയിലും വക്രഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ദീപാവലിക്ക് മുമ്പ് രാഹുവും കേതുവും അവരവരുടെ രാശികള്‍ മാറാന്‍ പോകുന്നു. രാഹു-കേതുക്കള്‍ ഏകദേശം ഒന്നര വര്ഷത്തത്തിനുള്ളിലാണ് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത്. അതിനാല്‍ത്തന്നെ രാഹു-കേതുക്കളുടെ രാശിമാറ്റം 12 രാശികളെയും വലിയ രീതിയില്‍ ബാധിക്കുന്നു. നിലവില്‍ രാഹു മേടരാശിയിലും കേതു തുലാം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഹിന്ദു കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 30 ന് രാഹുവും കേതുവും അവരവരുടെ രാശികള്‍ മാറും. ഒക്ടോബര്‍ 30 ന് വൈകുന്നേരം 04:37 ന് രാഹു മേടം വിട്ട് മീനരാശിയില്‍ പ്രവേശിക്കും. 2025 മെയ് 18 വരെ രാഹു മീനം രാശിയില്‍ തുടരും. ഇതിനുശേഷം കുംഭം രാശിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 30ന് തന്നെ കേതു കന്നി രാശിയിലേക്കും നീങ്ങും. ഇതുകാരണം ദീപാവലിക്ക് മുമ്പ് തന്നെ ഭാഗ്യം തിളങ്ങുന്ന ചില രാശിക്കാരുണ്ട്. ജീവിതത്തില്‍ ഇവര്‍ക്ക് അപ്രതീക്ഷിതമായി ചില ഗുണാനുഭവങ്ങള്‍ കൈവരുന്നതായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടരാശിയില്‍ രാഹു നില്ക്കുന്നതിനാല് ഈ രാശിയില്‍ ഇപ്പോള്‍ ഗുരു ചണ്ഡാലയോഗത്തിന്റെ സ്വാധീനമുണ്ട്. എന്നാല്‍ രാഹു ഈ രാശി വിട്ടുമാറിയാല് ഉടന്‍ തന്നെ മേടം രാശിക്കാര്‍ക്ക് ഈ അശുഭ യോഗത്തില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയിലെ തടസ്സങ്ങള്‍ നീങ്ങും. നിങ്ങള്‍ക്ക് കരിയറില്‍ വിജയം ലഭിക്കും. സാമ്പത്തിക നേട്ടവും ഈ സമയം പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന പല ജോലികളും പുനരാരംഭിക്കാനാകും. ജീവിതത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് രാഹുകേതുക്കളുടെ ഫലത്താല്‍ അവരുടെ കരിയറില്‍ വലിയ വിജയം നേടാന്‍ കഴിയും. ഈ കാലയളവില്‍, വ്യാപാരികള്‍ക്ക് ആവശ്യമുള്ള ലാഭം നേടാന്‍ കഴിയും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പ്രവര്‍ത്തന ശൈലിയില്‍ പുരോഗതിയുണ്ടാകും. ധാരാളം നല്ല നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടിയെത്തും.
ചിങ്ങം
രാഹു-കേതുക്കളുടെ രാശി മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സൗകര്യങ്ങളും സുഖങ്ങളും വര്‍ദ്ധിക്കും. സമ്പത്ത് കയ്യില്‍ വരും. നിങ്ങള്‍ ഏറ്റെടുക്കുന്ന ഏത് ജോലിയിലും നിങ്ങള്‍ വിജയം കൈവരിക്കാനാകും. ശത്രുക്കളെ ജയിക്കാനാകും. അപ്രതീക്ഷിതമായ പല കാര്യങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തിലുണ്ടാകും.
തുലാം
തുലാം രാശിക്കാരായ അവിവാഹിതര്‍ക്ക് ഈ കാലയളവില്‍ നല്ല വിവാഹാലോചനകള്‍ വന്നേക്കാം. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. പങ്കാളിയുമായുള്ള സ്നേഹം വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ കൈവരുന്നതായിരിക്കും.
മീനം
രാഹു-കേതു സംക്രമണം മീനരാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസുകാര്‍ക്കും ഈ കാലഘട്ടം അനുകൂലമായിരിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. എതിരാളികളെ പരാജയപ്പെടുത്താനാകും. ജോലിയില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications