For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹു കേതു മാറ്റം; ഓരോ രാശിക്കും ഫലങ്ങളും പരിഹാരവും

|

വീണ്ടും ഒരു രാഹു കേതു മാറ്റം സംഭവിക്കുന്നു. 2020 സെപ്റ്റംബര്‍ 23 ന്, രാഹു മിഥുനം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്കും കേതു ധനു രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് വക്രഗതി പ്രാപിക്കുന്നു. മറ്റുള്ള ഗ്രഹങ്ങള്‍ മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ രാഹു കേതുക്കള്‍ മാത്രം പിന്നോട്ട് സഞ്ചരിക്കുന്നു. ഏകദേശം ഒന്നേകാല്‍ വര്‍ഷത്തോളം ഈ സഞ്ചാരമാര്‍ഗ്ഗം തുടരും.

Most read: മികച്ച രക്ഷിതാക്കള്‍ ഈ രാശിക്കാര്‍Most read: മികച്ച രക്ഷിതാക്കള്‍ ഈ രാശിക്കാര്‍

അത്തരത്തില്‍ രാഹു കേതു മാറ്റം സംഭവിക്കുമ്പോള്‍ ഓരോ രാശിക്കും ചില പ്രധാന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കൈവരുന്ന ചില നേട്ടങ്ങളും കോട്ടങ്ങളും ഇതാ. ഒപ്പം രാഹുവിനെ പ്രീതിപ്പെടുത്താന്‍ ചില പരിഹാരങ്ങളും വായിക്കാം.

മേടം

മേടം

രാഹു നിങ്ങളുടെ 2,6, 10 വീടുകളെ സ്വാധീനിക്കും. ഇത് നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്ക് കാരണമാകും. ജോലിയില്‍ കൂടുതല്‍ പണവും കൂടുതല്‍ ഉത്തരവാദിത്തങ്ങളും കൈവരാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ശമ്പള വര്‍ദ്ധനവും കൂടുതല്‍ അധികാരവും ലഭിച്ചേക്കാം. രാഹു നിങ്ങളുടെ ധനകാര്യത്തെ സ്വാധീനിക്കും, പക്ഷേ കേതു എട്ടാമത്തെ ഭവന ധനകാര്യത്തിലേക്ക് മാറുന്നതിനാല്‍ ഇത് അല്‍പം വെല്ലുവിളിയാകും. പ്രധാന സാമ്പത്തിക ഇടപാടുകളില്‍ തിടുക്കപ്പെടാതിരിക്കുക. നിങ്ങളുടെ ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും ശത്രുക്കളെയും കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എന്നിരുന്നാലും, കേതുവിന്റെ മാറ്റം കാരണം കുടുംബജീവിതം അല്‍പം നിറം മങ്ങിയതായിരിക്കും. പ്രായമായവരുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. വീട്ടില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്താനാകും.

ഇടവം

ഇടവം

ഇത് നിങ്ങള്‍ക്ക് വളരെ നിര്‍ണായകമായ ഒരു യാത്രയാണ്, കാരണം നിങ്ങളുടെ വ്യക്തിപരമായ ജീവിതം, ആരോഗ്യം, സമ്പത്ത്, ദൃഢനിശ്ചയം എന്നിവയടങ്ങിയ ആദ്യ ഭവനത്തില്‍ രാഹു നിലകൊള്ളും. ഈ യാത്ര നിങ്ങളുടെ ജീവിതത്തിലുടനീളം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ജീവിത സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, ആരോഗ്യം, സമ്പത്ത്, പ്രതിച്ഛായ, ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചാണിത്. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും തീവ്രമായ മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് കൂടുതല്‍ ബന്ധങ്ങള്‍ ഈ കാലയളവില്‍ ലഭിക്കും, പക്ഷേ നിങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. വിദേശ സഹകരണവും നീണ്ട യാത്രകളും ഉണ്ടാകും. നിങ്ങളുടെ സംരംഭങ്ങള്‍ക്കായി നിങ്ങള്‍ പുതിയ പദ്ധതികള്‍ തയാറാക്കും.

മിഥുനം

മിഥുനം

നിങ്ങളുടെ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ഈ യാത്രാമാര്‍ഗ്ഗം കാരണമാകും. ഇത് നിങ്ങള്‍ക്ക് അനുകൂലമായ ഒരു യാത്രയല്ല, കാരയാഥാര്‍ത്ഥ്യത്തേക്കാള്‍ ഒരു സ്വപ്ന ലോകത്ത് ആണ് എന്ന തോന്നല്‍ നിങ്ങളിലുണ്ടാവും. അതിനാല്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിക്കേണ്ടിവരും. നിങ്ങള്‍ക്ക് എന്തെങ്കിലും നിയമപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍, ഈ ഘട്ടത്തില്‍ അത് ഉയര്‍ന്നുവന്നേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള സ്ഥിരത നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കുടുംബജീവിതത്തില്‍ ചില നല്ല കാര്യങ്ങള്‍ നടക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് ചില തര്‍ക്കങ്ങളും വാദങ്ങളും ഉണ്ടാകും. കേതു കരിയറിലെ രണ്ടാമത്തെ വീട്, സാമ്പത്തിക സ്ഥിതി എന്നിവ കേന്ദ്രീകരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

Most read:സൂര്യ ദോഷം ജാതകത്തിലെങ്കില്‍ ഫലം തീരാദുരിതംMost read:സൂര്യ ദോഷം ജാതകത്തിലെങ്കില്‍ ഫലം തീരാദുരിതം

കര്‍ക്കിടകം

കര്‍ക്കിടകം

ഈ കാലയളവില്‍ നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ കൈവരിക്കാനാകും. നിങ്ങളുടെ ദീര്‍ഘകാല വ്യക്തിഗത, പ്രൊഫഷണല്‍ പദ്ധതികളെക്കുറിച്ച് നിങ്ങള്‍ ധാരാളം പദ്ധതികള്‍ തയ്യാറാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യും. വലുതും ചെറുതുമായ യാത്രകള്‍ ചെയ്യേണ്ടിവരും. കരിയറുമായി ബന്ധപ്പെട്ട പഠനങ്ങള്‍, ബന്ധങ്ങള്‍, പ്രോജക്ടുകള്‍ എന്നിവയും സാധ്യമാണ്. ഈ ഘട്ടത്തില്‍, നിങ്ങളുടെ സഹോദരങ്ങള്‍, ബന്ധുക്കള്‍, അല്ലെങ്കില്‍ അയല്‍ക്കാര്‍ എന്നിവരുമായി നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അവരില്‍ നിന്ന് അകല്‍ച്ച ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ പ്രണയ ബന്ധങ്ങളിലും ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍, നിങ്ങള്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ കാലം അനുകൂലമാണ്.

ചിങ്ങം

ചിങ്ങം

രാഹുവിന്റെ യാത്രാമാര്‍ഗ്ഗം നിങ്ങളുടെ കരിയറിലും സാമൂഹിക പ്രതിച്ഛായയിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കും. കരിയര്‍ പുരോഗതി നേടുന്നതിന് നിങ്ങള്‍ക്ക് ഒന്നിലധികം അവസരങ്ങള്‍ ലഭിക്കും. എന്നിരുന്നാലും, നിങ്ങള്‍ അതിനെക്കുറിച്ച് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ചില സമയങ്ങളില്‍, ജോലിസ്ഥലത്ത് അധിക ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. കുടുബജീവിതത്തില്‍ സ്വത്ത് സംബന്ധമായ കാര്യങ്ങള്‍, കുടുംബ പ്രവര്‍ത്തനങ്ങള്‍, ഒത്തുചേരലുകള്‍ അങ്ങനെ നിരവധി കാര്യങ്ങള്‍ സംഭവിക്കാം. നിങ്ങള്‍ക്ക് പണം ലഭിക്കുകയും പണം ചെലവഴിക്കുകയും ചെയ്യുന്ന ഒരു ഘട്ടമാണിത്. പെട്ടെന്നുള്ള ചെലവുകള്‍ വരും. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതായി വരും. ജീവിതശൈലി രോഗങ്ങള്‍ എന്നിവ പോലുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലംMost read:പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലം

കന്നി

കന്നി

ഉന്നതപഠനം, ദര്‍ശനം, തത്ത്വചിന്ത എന്നിവയുടെ ഒമ്പതാം ഭവനത്തിലൂടെ രാഹു സഞ്ചരിക്കും. ഈ യാത്ര നിങ്ങള്‍ക്ക് അനുകൂലമായി കാണാന്‍ കഴിയില്ല, പക്ഷേ, ഇവിടെ രാഹുവിനെ ഉയര്‍ത്തിക്കാട്ടുന്നതിനാല്‍ നിങ്ങള്‍ക്ക് ചില നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് ഒരു വിദേശ രാജ്യത്തേക്കോ ദീര്‍ഘദൂര യാത്രയ്‌ക്കോ ഒന്നിലധികം അവസരങ്ങള്‍ ലഭിക്കും. അത് നിങ്ങള്‍ക്ക് മതിയായ ഫലങ്ങളും നല്‍കും. നിങ്ങളുടെ സഹോദരങ്ങളുമായും അയല്‍ക്കാരുമായും നിങ്ങള്‍ക്ക് കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകും. ജോലിയില്‍ ഒരു പുതിയ ടീമില്‍ ചേരുന്നതിന് നിങ്ങള്‍ക്ക് ചില അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ചില ദീര്‍ഘകാല പദ്ധതികളും തയാറാക്കും. ചാരിറ്റി സംരംഭങ്ങളിലും പ്രവര്‍ത്തിക്കാന്‍ ഇത് നല്ല സമയമാണ്. നിങ്ങള്‍ സ്വാഭാവികമായും ഈ കാലയളവില്‍ കോപ മനോഭാവമുള്ളവരാകും. അത് നിങ്ങളുടെ ചങ്ങാതിമാരുമായും കുടുംബവുമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

തുലാം

തുലാം

ഈ യാത്രാമാര്‍ഗം നിങ്ങളുടെ ധനകാര്യത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. അതിനാല്‍, നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടെന്നുള്ള ചെലവുകള്‍ എപ്പോള്‍ വേണമെങ്കിലും വരാനിടയുള്ളതിനാല്‍ നിങ്ങളുടെ ചെലവ് ചുരുക്കാന്‍ ശ്രമിക്കുക. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകും. പുതിയ സാമ്പത്തിക പദ്ധതികളിലോ പങ്കാളിത്ത സംരംഭങ്ങളിലോ ചേരുന്നതിനുള്ള മികച്ച സമയമല്ല ഇത്. ഈ പ്രശ്‌നങ്ങള്‍ കാരണം, നിങ്ങള്‍ക്ക് വൈകാരിക പ്രശ്‌നങ്ങളും ഉണ്ടാകാം. മണി ചെയിന്‍ ബിസിനസ്സുകളില്‍ നിന്നും വിട്ടുനില്‍ക്കുക. അത് നിങ്ങളെ കുഴപ്പത്തിലാക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ മേലികാരികളുമായും പ്രശ്‌നങ്ങള്‍ ഉണ്ടാകും. സ്വന്തം സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുത്. കുടുംബകാര്യങ്ങളും വളരെ പ്രധാനമായിരിക്കും. കുടുംബ സ്വത്തുക്കള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. നിങ്ങളുടെ പ്രായമായ കുടുംബാംഗങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതായി വരും.

വൃശ്ചികം

വൃശ്ചികം

ഇടവം രാശിക്കാര്‍ക്ക് ഈ യാത്രാമാര്‍ഗത്തില്‍ നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധങ്ങളെ വളര്‍ത്തും. ഇത് നിങ്ങളുടെ ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സെന്‍സിറ്റീവ് ഘട്ടമാണ്. നീണ്ട യാത്രകളും പതിവ് മീറ്റിംഗുകളും ഉണ്ടാകും. നിങ്ങള്‍ക്ക് പുതിയ ഓഫറുകളും ബിസിനസ്സ് ഓഫറുകളും ലഭിക്കും. നിങ്ങളുടെ തിരക്കേറിയ ദിനചര്യകള്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് വഴിതുറന്നേക്കാം. അത് നിങ്ങളുടെ സ്വകാര്യ ജീവിതത്തെ തടസ്സപ്പെടുത്തും. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളും നല്‍കും. ചില ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ പ്രവര്‍ത്തിക്കും. ദീര്‍ഘകാല പ്രോജക്റ്റുകള്‍ക്കായി ചില പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള നല്ല ഘട്ടമാണിത്. വൃശ്ചികം രാശിക്കാരായ ഗര്‍ഭിണികള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് ഈ സമയം ശ്രദ്ധിക്കണം.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ധനു

ധനു

ഈ യാത്രാമാര്‍ഗ്ഗത്തില്‍, രാഹു നിങ്ങളുടെ ജോലിസ്ഥലത്തെയും ആരോഗ്യത്തെയും സ്വാധീനിക്കും. രാഹുവിന്റെ സ്ഥാനം നിങ്ങളുടെ ജോലിയെക്കുറിച്ച് വളരെയധികം അസ്വസ്ഥനാക്കും. നിങ്ങള്‍ക്ക് ധാരാളം സങ്കീര്‍ണമായ പ്രോജക്ടുകള്‍ ഉണ്ടാകും. ചില സമയങ്ങളില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകും. പക്ഷേ ഓര്‍ക്കുക, നിങ്ങളുടെ ജോലിയെക്കുറിച്ച് എന്തെങ്കിലും റിസ്‌ക് എടുക്കേണ്ട സമയമല്ല ഇത്. നിങ്ങള്‍ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടാകും. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. നിങ്ങള്‍ക്ക് ഉറക്കവും നല്ല ഭക്ഷണക്രമവും ആവശ്യമാണ്. ജീവിതശൈലി രോഗങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവിലുടനീളം നിങ്ങളുടെ അഹംഭാവവും നിയന്ത്രിക്കേണ്ടതുണ്ട്.

മകരം

മകരം

സര്‍ഗ്ഗാത്മകത, കുട്ടികള്‍, ഊഹക്കച്ചവട സംരംഭങ്ങള്‍ എന്നിവയുടെ അഞ്ചാമത്തെ ഭവനത്തിലൂടെ രാഹു സഞ്ചരിക്കുന്നതിനാല്‍ ഇത് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സമയമാണ്. നിങ്ങളുടെ അഞ്ചാമത്തെ വീട് സജീവമാകുമ്പോള്‍ എല്ലായ്‌പ്പോഴും ഒരു അപകടസാധ്യതയുണ്ട്. അതിനാല്‍, നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം, പ്രത്യേകിച്ച് നിങ്ങളുടെ സംരംഭങ്ങളില്‍. നിങ്ങളുടെ സര്‍ഗ്ഗാത്മകത പുറത്തുവരും ഒപ്പം നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അപകടസാധ്യതയുള്ള ബിസിനസ്സുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ പ്രണയ ജീവിതത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മകരം രാശിക്കാരായ സ്ത്രീകള്‍ അവരുടെ ആരോഗ്യം ഇക്കാലയളവില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വിദേശ യാത്രകളും സഹകരണങ്ങളും സാധ്യമാണ്. ചില ദീര്‍ഘകാല പ്രോജക്റ്റുകളിലും പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. നിങ്ങളുടെ സാങ്കേതിക കഴിവുകള്‍ ഉപയോഗിച്ച് ധാരാളം ജോലികള്‍ ചെയ്യേണ്ടിവരും.

കുംഭം

കുംഭം

ഈ യാത്ര നിങ്ങളുടെ കുടുംബ കാര്യങ്ങളെയും കരിയറിനെയും സ്വാധീനിക്കും. ഇടവം രാശിചിഹ്നത്തില്‍ രാഹു ഉന്നതനാണ്, അതിനാല്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങളും പ്രതീക്ഷിക്കാം. ധാരാളം വിദേശ യാത്രകളും ഉണ്ടാകും. നിങ്ങളുടെ വീടിന്റെ ഭൗതിക അന്തരീക്ഷം മാറ്റാന്‍ നിങ്ങള്‍ പദ്ധതിയിടും. നവീകരണം എന്നിവ പോലുള്ള എന്തെങ്കിലും സാധ്യമാണ്. ഈ ഘട്ടത്തില്‍, ചില കുടുംബ പ്രവര്‍ത്തനങ്ങളും നടക്കും. നിങ്ങളുടെ സമാധാനവും സന്തോഷവും നശിപ്പിക്കുന്നതിനാല്‍ അസന്തുഷ്ടമായ സംഭാഷണങ്ങളില്‍ നിന്ന് ഈ സമയം വിട്ടുനില്‍ക്കുക. പ്രായമായ സ്ത്രീകള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്. ഇത് ചെലവഴിക്കാനുള്ള നല്ല സമയമല്ല. ഈ യാത്രാമാര്‍ഗ്ഗം സാമ്പത്തിക കാര്യങ്ങള്‍ക്ക് ഒരു വെല്ലുവിളിയാകും. നിങ്ങളുടെ കരിയര്‍ മുന്നോട്ടു നീക്കുന്നതിന് ചില പുതിയ പദ്ധതികള്‍ തയാറാക്കുന്നതിനും നിങ്ങള്‍ ശ്രമിക്കും.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

മീനം

മീനം

ഈ യാത്രയ്ക്കിടെ, നിങ്ങളുടെ സംരംഭങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂട്ടമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് ഹ്രസ്വ യാത്രകളും ഇടയ്ക്കിടെ ചെയ്യേണ്ടിവരും. ജോലിസ്ഥലത്ത് നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്തെ സങ്കീര്‍ണ്ണമായ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുക. അധ്യാപകര്‍, ഉപദേഷ്ടാക്കള്‍, എഴുത്തുകാര്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് ആളുകള്‍ക്ക് ധാരാളം ജോലികളും ഈ കാലയളവില്‍ ഉണ്ടാകും.

ദോഷം തീര്‍ക്കാന്‍ പരിഹാരങ്ങള്‍

ദോഷം തീര്‍ക്കാന്‍ പരിഹാരങ്ങള്‍

അര്‍ച്ചന, അഭിഷേകം, ഹോമം, പൂജ എന്നിവ നടത്തി രാഹുവിനെയും കേതുവിനെയും പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്യുക. കൂടാതെ:

ശിവനെയും ഭൈരവനെയും ആരാധിക്കുക

നീലയും കറുപ്പും നിറമുള്ള വസ്ത്രങ്ങള്‍ സംഭാവന ചെയ്യുക

വെള്ളി ആഭരണം ധരിക്കുക

നായ്ക്കള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം കൊടുക്കുക

ശനിയാഴ്ചകളില്‍ ഉപവാസം ആചരിക്കുക.

English summary

Rahu Ketu Transit 2020: Remedies For All 12 Zodiac Signs in Malayalam

The Rahu is transiting to Taurus and the Ketu is transiting to Scorpio on 2020 September 23. Check out the effects and remedies for all 12 zodiac signs.
X
Desktop Bottom Promotion