Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചന്ദ്രഗ്രഹണത്തിനുശേഷം രാഹുകേതുക്കളുടെ മാറ്റം; വര്‍ഷാവസാനം കഷ്ടപ്പാട് ഈ നക്ഷത്രക്കാര്‍ക്ക്
ജ്യോതിഷത്തില്‍ ഗ്രഹണങ്ങള്‍ക്കും ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്ക്കും വലിയ പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഒക്ടോബര്‍ 29 ന് സംഭവിക്കും. ചന്ദ്രഗ്രഹണത്തിന്റെ അടുത്ത ദിവസം തന്നെ രാഹു-കേതുക്കള്‍ അവരുടെ രാശിചിഹ്നങ്ങള്‍ മാറും. ചന്ദ്രഗ്രഹണത്തിന്റെ ദോഷഫലങ്ങളും രാഹു-കേതുക്കളുടെ മാറ്റവും ഒരുമിച്ച് അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. നാല് ദിവസത്തിന് ശേഷം നവംബര്‍ 4ന് ശനിയും നേര്‍രേഖയിലേക്ക് വരും. ഈ മാറ്റങ്ങളെല്ലാം നക്ഷത്രങ്ങളിലും പ്രതിഫലിക്കും.
അതിന്റെ അശുഭകരമായ ഫലങ്ങള്‍ കാരണം ചില നക്ഷത്രക്കാര്‍ക്ക് വ്യക്തിജീവിതത്തിലും തൊഴില്‍രംഗത്തും ബിസിനസ്സിലും വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. രാഹുകേതുക്കളുടെയും ശനിയുടെയും മാറ്റം കാരണം ഈ സമയം കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് രാഹു-കേതു-ശനിയുടെ ഈ സംക്രമണം ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. വ്യക്തിപരമായ ജീവിതത്തിലും തൊഴില്‍പരമായ ജീവിതത്തിലും നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പണം വെള്ളം പോലെ ചെലവഴിക്കും. നിങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാത്ത ചില കാര്യങ്ങള്‍ക്കായി പെട്ടെന്ന് ചെലവുകള്‍ ഉണ്ടാകാം.
ഈ സംക്രമണം നിങ്ങളുടെ ദാമ്പത്യ ബന്ധത്തെയും ബാധിച്ചേക്കാം. പങ്കാളിയുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടായേക്കാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനവും എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം വഷളായേക്കാം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
ശനി-രാഹു-കേതുക്കളുടെ ചലനത്തിലെ മാറ്റങ്ങള്‍ കര്‍ക്കിടകക്കൂറുകാരുടെ ജീവിതത്തിലും പ്രതിഫലിക്കും. ജീവിതത്തില്‍ പല തരത്തിലുള്ള അശുഭകരമായ കാര്യങ്ങള്‍ നടന്നേക്കാം. പല കാരണങ്ങളാല്‍ നിങ്ങളുടെ വ്യക്തിജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അനാവശ്യ ചിലവുകള്‍ കാരണം നിങ്ങള്‍ സമ്പാദിച്ച പണം ചെലവായേക്കാം. ചില കാരണങ്ങളാല്‍ നിങ്ങളുടെ കടം ഗണ്യമായി വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ ആര്‍ക്കും പണം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
അല്ലെങ്കില്‍ നിങ്ങളുടെ പണം നഷ്ടമാകാനോ തിരിച്ചുകിട്ടുന്നതില്‍ കാലതാമസം വരാനോ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ഇണയുടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഈ സമയത്ത് വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോകുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ശനി-രാഹു-കേതുക്കള്‍ മൂലം പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഏത് ജോലിയിലും കഠിനാധ്വാനം ചെയ്താലും പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. ഇത് നിങ്ങളെ മാനസികമായി ഒരുപാട് തളര്‍ത്തിയേക്കാം. ഈ സമയത്ത് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില മാറ്റങ്ങളുണ്ടാകാം. എന്നാല്‍ ഈ വിഷയത്തില്‍ വളരെ ചിന്തിച്ച് മാത്രം തീരുമാനം എടുക്കുക. ബിസിനസുകാരുടെ പണം വിപണിയില്‍ കുടുങ്ങിയേക്കാം.
ഇത് നിങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ ചില നിയമപ്രശ്നങ്ങളില്‍ കുടുങ്ങിയേക്കാം. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടിവരും. ഇത്തരം കാര്യങ്ങളില്‍ അനുഭവപരിചയമുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക. ഈ സമയത്ത് ക്ഷമയോടെ കാത്തിരിക്കുക, വിജയത്തിനായി പോരാടുക.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
രാഹു-കേതു-ശനി എന്നിവര്‍ ചേര്‍ന്ന് വൃശ്ചികക്കൂറുകാരുടെ ആരോഗ്യത്തിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തിന് പരമാവധി ശ്രദ്ധ നല്‍കണം. ഈ സമയത്ത് ഒരു പുതിയ പ്രോജക്റ്റിലോ ഏതെങ്കിലും കരാറിലോ പ്രവര്‍ത്തിക്കാതിരിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ആഗ്രഹം പോലെ നല്ല ഫലങ്ങള്‍ ലഭിക്കണമെന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടായേക്കാം. ബിസിനസ്സില്‍ പങ്കാളിയുമായി വഴക്കുണ്ടാകാം. സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുള്ള സമയമായിരിക്കും നിങ്ങള്‍ക്കിത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
ഈ മൂന്ന് ഗ്രഹങ്ങളുടെ മാറ്റം മീനക്കൂറുകാര്‍ക്ക് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ശനി-രാഹു, കേതു എന്നിവയാല്‍ നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും വര്‍ദ്ധിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ കയ്പ്പ് വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിലും ഈ സമയത്ത് നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് ചില അനാവശ്യ ചെലവുകള്‍ കാരണം നിങ്ങളുടെ പ്രധാനപ്പെട്ട പല പദ്ധതികളും തടസ്സപ്പെട്ടേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പണം കുടുങ്ങിയേക്കാം. പങ്കാളികളുമായി തര്‍ക്കമുണ്ടാകാം. ഈ സമയം നിങ്ങളുടെ ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
