Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
നിഴല്ഗ്രഹങ്ങള്ക്ക് സ്ഥാനചലനം, രാഹുകേതുക്കളുടെ നക്ഷത്രമാറ്റം; മേടം-മീനം രാശിഫലം, ജീവിതം മാറും
ജ്യോതിഷത്തില് രാഹുകോതുക്കളെ വളരെ സ്വാധീനമുള്ള ഗ്രഹങ്ങളായി കണക്കാക്കുന്നു. നിഴല് ഗ്രഹമായി കണക്കാക്കപ്പെടുന്ന രാഹു-കേതുക്കള് ഈ സമയം അതിന്റെ സ്ഥാനത്തില് മാറ്റം വരുത്തിയിട്ടുണ്ട്. ജൂണ് 25ന് കേതു ചിത്തിര നക്ഷത്രത്തിലും രാഹു അശ്വതി നക്ഷത്രത്തിലും പ്രവേശിച്ചുകഴിഞ്ഞു.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള് കാലാകാലങ്ങളില് രാശിമാറുന്നുണ്ട്. ഇത് മനുഷ്യ ജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കുന്നു. നിഴല് ഗ്രഹമായി കണക്കാക്കപ്പെടുന്ന രാഹു-കേതുക്കളുടെ ഈ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില് ഉയര്ച്ച താഴ്ചകള് കൊണ്ടുവരും. അതേസമയം ചില രാശിക്കാരുടെ ദോഷവും നീങ്ങും. രാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റത്തിന്റെ ഫലം 12 രാശികളിലും എങ്ങനെയായിരിക്കുമെന്ന് അറിയാന് ലേഖനം വായിക്കൂ.

മേടം
രാഹുവും കേതുവും സംക്രമിക്കുന്നത് മേടം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിന് ആശ്വാസം നല്കും. കരിയറില് പുതിയ അവസരങ്ങളും തുറക്കും. വിദ്യാര്ത്ഥികള്ക്ക് ഈ കാലയളവില് വിജയം പ്രതീക്ഷിക്കാം.
ഇടവം
രാഹുവിന്റെയും കേതുവിന്റെയും സ്ഥാനങ്ങളിലെ മാറ്റം ഇടവം രാശിക്കാര്ക്ക് സന്തോഷവും നേട്ടങ്ങളും നല്കും. ഗൃഹാന്തരീക്ഷവും അനുകൂലമായിരിക്കും. മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്ത്ഥികള്ക്ക് നല്ല ഫലങ്ങള് പ്രതീക്ഷിക്കാം.
മിഥുനം
രാഹു-കേതു നക്ഷത്ര സംക്രമം മൂലം മിഥുന രാശിക്കാര്ക്ക് ചില ബുദ്ധിമുട്ടുകള് നേരിടേണ്ടി വന്നേക്കാം. ജീവിതത്തില് നെഗറ്റീവ് സ്വാധീനം ഉണ്ടായേക്കാം. ആരുമായും തര്ക്കങ്ങള് ഉണ്ടാകാം. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് ദുഖമുണ്ടാകും. ഈ കാലയളവില് വിദ്യാര്ത്ഥികള്ക്ക് വെല്ലുവിളി നിറഞ്ഞ സമയങ്ങള് നേരിടേണ്ടിവരും.
കര്ക്കിടകം
ഗ്രഹനിലയിലെ മാറ്റം മൂലം കര്ക്കടക രാശിക്കാര്ക്ക് കാര്യമായ സ്വാധീനം ഉണ്ടാകില്ല. ജീവിതം സാധാരണ നിലയിലായിരിക്കും. എന്നിരുന്നാലും, സാമ്പത്തിക കാര്യങ്ങളില് നിങ്ങള് ഈ സമയം ജാഗ്രത പാലിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്ക്ക് രാഹുവിന്റെയും കേതുവിന്റെയും സംക്രമം കാരണം കുടുംബത്തില് ചില അസ്വാരസ്യങ്ങള് അനുഭവപ്പെടാം. സാമ്പത്തിക സ്ഥിതി താരതമ്യേന സുസ്ഥിരമായിരിക്കും. എന്നാല് ഈ സമയം പണം വിവേകത്തോടെ ചെലവഴിക്കണം.

കന്നി
കന്നി രാശിക്കാര്ക്ക് രാഹു, കേതു സംക്രമത്തില് നിന്ന് പ്രതികൂല ഫലങ്ങള് അനുഭവപ്പെടും. സാമ്പത്തിക പ്രശ്നങ്ങള് വര്ദ്ധിക്കുകയും കുടുംബാംഗങ്ങളുമായുള്ള ബന്ധം വഷളാകുകയും ചെയ്യും.
തുലാം
തുലാം രാശിക്കാര്ക്ക് ഈ സംക്രമണ സമയത്ത് അവരുടെ ജീവിതത്തില് നല്ല സ്വാധീനം പ്രതീക്ഷിക്കാം. ബന്ധങ്ങള് മെച്ചപ്പെടും, കരിയര് വിജയത്തിനുള്ള അവസരങ്ങള് ഉണ്ടാകും.
വൃശ്ചികം
ഈ കാലയളവില് വൃശ്ചികം രാശിക്കാര്ക്ക് വെല്ലുവിളികള് നേരിടേണ്ടിവരാം. സാമ്പത്തിക പ്രശ്നങ്ങള് വര്ദ്ധിച്ചേക്കാം, കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില് ചില പ്രശ്നങ്ങള് വരും.
ധനു
ധനു രാശിക്കാര് ഈ സംക്രമണ സമയത്ത് കാര്യമായ പോസിറ്റീവ് സ്വാധീനങ്ങള്ക്ക് സാക്ഷ്യം വഹിച്ചേക്കാം. ബന്ധങ്ങള് മെച്ചപ്പെടും. നിങ്ങളുടെ കരിയറില് മികച്ച വിജയം നേടാനാകും.

മകരം
മകരം രാശിക്കാര്ക്ക് അവരുടെ വ്യക്തിപരമായ ജീവിതത്തില് ചില ബുദ്ധിമുട്ടുകള് അനുഭവപ്പെടും. എന്നിരുന്നാലും സാമ്പത്തിക സ്ഥിതി സുസ്ഥിരമായി തുടരും. ചെലവുകളില് ശ്രദ്ധയും കരുതലും ഉള്ളവരായിരിക്കണം.
കുംഭം
കുംഭം രാശിക്കാര്ക്ക് രാഹു, കേതുവിന്റെ സംക്രമത്തില് നിന്ന് പ്രതികൂല സ്വാധീനം നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക പ്രശ്നങ്ങള് രൂക്ഷമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങള് തകരാറിലായേക്കാം.
മീനം
രാഹുവിന്റെയും കേതുവിന്റെയും സംക്രമണം മൂലം മീനം രാശിക്കാര്ക്ക് അവരുടെ ജീവിതത്തില് നല്ല സ്വാധീനം ഉണ്ടാകും. ദാമ്പത്യ പ്രശ്നങ്ങള് പരിഹരിക്കപ്പെടും. ജോലിയില് ഉയര്ച്ചയ്ക്കുള്ള അവസരങ്ങള് കൈവരും.



Click it and Unblock the Notifications

